Month: August 2022
-
NEWS
സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു
പാലക്കാട് : കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. കരിപ്പോട് അടിച്ചിറ സ്വദേശി പരേതനായ ശിവദാസന്റെയും ശശികലയുടെയും മകള്‍ ശിഖാ ദാസാണ് മരിച്ചത്. പെരുമാട്ടി വണ്ടിത്താവളം മേലെ എത്താണിയിലെ സ്വകാര്യ വ്യക്തിയുടെ ആഴമുള്ള കുളത്തിലാണ് സംഭവം. പ്രദേശത്തെ കൂട്ടുകാരിയുടെ വീട്ടില്‍ എത്തിയതാണ് ശിഖയും അനിയത്തി ശില്‍പ്പയും. തുടര്‍ന്ന് കൂട്ടുകാരിക്കൊപ്പം ഇരുവരും വയലില്‍ നടക്കാന്‍ ഇറങ്ങി. ഇതിനിടയില്‍ ശില്‍പ്പയുടെ കാലില്‍ ചെളി പുരണ്ടു. ഇത് കഴുകാനായി ശില്‍പ്പ സമീപത്തെ കുളത്തിനടുത്ത് എത്തുകയും കാല്‍വഴുതി കുളത്തിലേക്ക് വീഴുകയുമായിരുന്നു. പിന്നാലെയാണ് അനിയത്തിയെ രക്ഷിക്കാന്‍ ശിഖ കുളത്തിലേക്ക് ചാടിയത്. സമീപത്തെ പുല്ലില്‍ പിടിച്ച് ശില്‍പ്പയ്‌ക്ക് കരയ്‌ക്ക് കയറാന്‍ ആയെങ്കിലും ശിഖ കുളത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്നു.
Read More » -
NEWS
ഹിന്ദുദൈവങ്ങളെ അപമാനിച്ചു;മലയാള മനോരമയ്ക്കെതിരെ ഉത്തർപ്രദേശിൽ കേസ്
കാൺപൂർ: ഹിന്ദുദൈവങ്ങളെ മാധ്യമങ്ങളിലൂടെ അപമാനിച്ചതിന് മലയാള മനോരമ കമ്ബനിക്കെതിരെ കേസെടുത്ത് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ശിവനെയും കാളിയെയും അധിക്ഷേപകരമായ രീതിയില്‍ ചിത്രീകരിച്ചതിന് ദ വീക്കിനെതിരെയാണ് യുപി പോലീസ് കേസെടുത്തിരിക്കുന്നത്. മനോരമ കമ്ബനിയെ ഒന്നാം പ്രതിയാക്കിയും ദ വീക്ക് എഡിറ്ററെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദ വീക്ക് ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മുന്‍ ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശ് ശര്‍മയുടെ പരാതിയിൽ കാണ്‍പൂരിലെ കോട്വാലി പോലീസാണ് മനോരമയ്ക്കും വീക്കിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
Read More » -
Kerala
ടിക്ടോക് താരം വിനീത് ബലാത്സംഗക്കേസിൽ അറസ്റ്റിൽ, വിവാഹിതരായ ഒട്ടേറെ സ്ത്രീകളുമായും ഇയാൾക്ക് രഹസ്യബന്ധം
ബലാത്സംഗക്കേസിൽ ടിക്ടോക് താരം വിനീത് അറസ്റ്റിൽ. കോളജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് ചിറയിൻകീഴ് സ്വദേശിയായ വിനീത് അറസ്റ്റിലായത്. ടിക്ടോകിൽ തുടങ്ങി റീൽസിലൂടെ താരമായി മാറിയ വിനീതിന് സമൂഹ മാധ്യമങ്ങളിൽ അനവധി ഫോളോവേഴ്സുണ്ട്. കാറ് വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്തു എന്നാണ് പരാതി. പെൺകുട്ടി പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ബലാത്സംഗക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായിട്ടാണ് പോലീസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. പലസ്ത്രീകളുമായി ചേർന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ വിനീത് മൊബൈലിൽ പകർത്തിയിരുന്നു. സ്വകാര്യ ചാറ്റുകൾ അടക്കം റെക്കോർഡ് ചെയ്ത് ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും വിലപേശൽ നടത്തുകയും ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു വരികയാണ് അന്വേഷണ സംഘം. സമൂഹ മാധ്യമങ്ങളിൽ വീഡിയോ ചെയ്യുന്നു എന്നതല്ലാതെ ഇയാൾക്ക് വേറെ ജോലിയൊന്നും ഇല്ല. നേരത്തെ തന്നെ…
Read More » -
NEWS
റേഷൻ കാർഡിന് പൊതു രജിസ്ട്രേഷന്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍;ലിസ്റ്റിൽ കേരളമില്ല
ന്യൂഡൽഹി:രാജ്യത്ത് റേഷന്‍ കാര്‍ഡിനുള്ള വെബ് അധിഷ്ഠിത പൊതു രജിസ്ട്രേഷന്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. ഏകദേശം 1.58 കോടിയോളം ഗുണഭോക്താക്കള്‍ക്ക് റേഷന്‍ ആനുകൂല്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യ വ്യാപകമായി പൊതു രജിസ്ട്രേഷന് തുടക്കം കുറിച്ചത്. നിലവില്‍, തിരഞ്ഞെടുത്ത 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പൊതു രജിസ്ട്രേഷന്‍ ആരംഭിക്കുക.ഇതില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. ഭവനഹിതര്‍, നിരാലംബര്‍, കുടിയേറ്റക്കാര്‍, മറ്റ് അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് പൊതു രജിസ്ട്രേഷന്‍ മുഖാന്തരം റേഷന്‍ കാര്‍ഡില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ആസാം, ഗോവ, ലക്ഷദ്വീപ്, മഹാരാഷ്ട്ര, മേഘാലയ, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് വെബ് അധിഷ്ഠിത രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുള്ളത്. ഇത് വിജയകരമാക്കുന്നതോടെ, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ മാസം അവസാനത്തോടുകൂടി പൊതു രജിസ്ട്രേഷന്‍ ലഭ്യമായി തുടങ്ങും.
Read More » -
NEWS
കക്കി-ആനത്തോട് അണക്കെട്ടിൽ റെഡ് അലർട്ട്
റാന്നി: കക്കി-ആനത്തോട് അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലെ ജലനിരപ്പ് വർദ്ധിച്ചതിനെ തുടർന്നാണിത്.അപ്പർ റൂൾ ലെവലിലെത്തിയാൽ ( URL)നിയന്ത്രിതമായ രീതിയിൽ ജലം പുറത്തേക്ക് ഒഴുക്കുന്നതായിരിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. മഴയുടെ തോതും പമ്പാ നദിയിലെ ജലനിരപ്പും പരിഗണിച്ച് സംസ്ഥാന റൂൾ ലെവൽ നിരീക്ഷണ സമിതിയാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. പമ്പ- ത്രിവേണി, അട്ടത്തോട്, കിസുമം, ഏയ്ഞ്ചൽ വാലി, കണമല, അരയാഞ്ഞിലിമൺ, കുറുബൻമൂഴി, അത്തിക്കയം, റാന്നി, കോഴഞ്ചേരി, ആറൻമുള, ചെങ്ങന്നൂർ, പാണ്ടനാട്, തിരുവൻ വണ്ടൂർ കടപ്ര, നിരണം മേഖലയിൽ പമ്പ നദീ തിരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കുകയും നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കുകയും ചെയ്യണമെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും തീരുമാനങ്ങൾ കൈക്കൊള്ളുന്ന മുറക്ക് കൂടുതൽ അറിയിപ്പുകൾ നൽകുന്നതാണെന്നും അധികൃതർ അറിയിച്ചു.എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും തയ്യാറാണെന്നും അറിയിപ്പിൽ പറയുന്നു.
Read More » -
NEWS
മൈഗ്രേൻ അഥവാ കൊടിഞ്ഞിക്ക് അൽപ്പം പെരിങ്ങലത്തിന്റെ നീര് മതി
പെരിങ്ങലം എന്നും പെരുവലം എന്നും പേരുള്ള ചെടി പലപ്പോഴും ആടിന് തീറ്റയ്ക്കായിട്ടാണ് നാം ഉപയോഗിക്കുന്നത്.എന്നാൽ മൈഗ്രേൻ അഥവാ കൊടിഞ്ഞിക്ക് ഏറ്റവും ഉത്തമമാണ് ഇതിന്റെ നീര്. കൊടിഞ്ഞി അഥവാ മൈഗ്രൻ ഉള്ളവർക്കു ഇതിന്റെ മൂന്ന് ഇലകൾ പറിച്ച് (ഒന്ന് കൂമ്പ് ഇല, മറ്റൊന്ന് ഇടത്തരം ഇല, പിന്നെ ഒരു മൂത്ത ഇല )കയ്യിൽ വച്ച് നന്നായി കശക്കി ആ നീര് കാലിന്റെ പെരു വിരലിൽ (തള്ള വിരലിൽ ) വീഴ്ത്തുക. വലതു വശത്തെ ചെന്നി കുത്തിന് ഇടതു കാലിന്റെ പെരുവിരലിലും, ഇടതു വശത്തെ ചെന്നി കുത്തിന് വലതു കാലിന്റെ പെരു വിരലിലും ആണ് പിഴിയേണ്ടത്. സൂര്യൻ ഉദിച്ചു ഉയരുന്നതിനു മുൻപും, വൈകുന്നേരം അസ്തമിച്ചതിനു ശേഷവുമാണ് ഇത് ചെയ്യേണ്ടത്.കടുത്ത വേദന ഉള്ളവർ അല്പം നിറുകയിലും പിഴിയണം. ഞെരടി നീര് നസ്യം ചെയ്യുന്നതും നല്ലതാണ്. ചെന്നിക്കുത്ത് എന്നും പേരിലും ഇത് അസുഖം അറിയപ്പെടുന്നു.
Read More » -
NEWS
ലാലേട്ടന്റെ ‘ഫാനേ’ട്ടൻമാർ
പത്തനംതിട്ടയിലെ കോട്ടമൺപാറയാണ് സംഭവം. തോരാമഴയിൽ കക്കാട്ടാറ് ഇരുകരമുട്ടി അലറിക്കുതിച്ചങ്ങനെ ഒഴുകുന്നു. അതുകണ്ട് “എന്തൊരു സ്പീഡ്” എന്നഭാവത്തിൽ കരയിൽ നിൽക്കുകയായിരുന്നു ആ മൂന്ന് യുവാക്കൾ. അപ്പോഴാണ് ഒരു പടുകൂറ്റൻ തേക്കുമരം പുഴയിലൂടെ ഒഴുകിവരുന്നത്. പിന്നെ അവർ ഒന്നും ആലോചിച്ചില്ല. നരൻ സിനിമയിലെ ലാലേട്ടനെ സ്മരിച്ചുകൊണ്ട് മലവെള്ളത്തിലേക്ക് ഒറ്റ കൂപ്പുകുത്തലായിരുന്നു. മൂവരും നല്ലസ്സല് നീന്തൽക്കാർ. ഒരുകണക്കിന് അവർ മരത്തിനടുത്തെത്തി അതിനുമുകളിൽ വലിഞ്ഞുകയറി ഇരിപ്പുറപ്പിക്കുകയുംചെയ്തു. പക്ഷേ, ചെറിയൊരുപ്രശ്നം.. അവർ എത്ര ആഞ്ഞ് പണിഞ്ഞിട്ടും ‘മുള്ളങ്കൊല്ലി’യിൽ നരന് ചെയ്യാൻകഴിഞ്ഞതുപോലെ കാട്ടുതടിയെ കരയ്ക്കടുപ്പിക്കാൻ കഴിയുന്നില്ല! എന്നുമാത്രമല്ല, മരം ഒരു സ്പീഡ്ബോട്ടുപോലെ മലവെള്ളപ്പാച്ചിലിലൂടെ താഴേയ്ക്ക് കുതിക്കുകയുംചെയ്യുന്നു! അതിനുമുകളിൽ മുതലപ്പുറത്തെ തവളകളെപ്പോലെ അവരും! ഒരു കിലോമീറ്റർ ദൂരത്തോളം ആ അപകടയാത്ര തുടർന്നു. അപ്പോഴാണ് ചങ്ങായിമാരുടെ തലയ്ക്കുള്ളിൽ ബൾബുമിന്നിയത്.. കക്കാട്ടാറ് അഗാധതയിലേക്ക് കൂപ്പുകുത്തുന്ന ഉറുമ്പിനി വെള്ളച്ചാട്ടത്തിലേക്ക് ഇനി വിളിപ്പാടകലംമാത്രം! അതിൻ്റെ അലർച്ച കേൾക്കുന്നുമുണ്ട്. അവിടെയെങ്ങാനുമെത്തിപ്പെട്ടാൽ തേക്കുതടിയെന്നല്ല സ്വന്തം തടിപോലും വീട്ടുകാർക്ക് ബാക്കികിട്ടാൻ പോകുന്നില്ല. “അല്ലെങ്കിൽ ആർക്കുവേണം ഈ കാട്ടുമരം”, എന്ന ഭാവത്തിൽ മൂവരും…
Read More » -
NEWS
ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ബസ് ടിക്കറ്റ്
കഴിഞ്ഞ വർഷമായിരുന്നു ആ സംഭവം.കർണാടകയിലെ മൈസൂരു ചാമുണ്ഡി ഹിൽസിനു സമീപം വടക്കേ ഇന്ത്യയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി.സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന പെൺകുട്ടിയെ ആറു പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്യുകയായിരുന്നു. രാജ്യത്തിനാകപ്പാടെ നാണക്കേടുണ്ടാക്കിയ ഈ വിഷയം കർണാടകത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.മുൾമുനയിൽ കർണാടക പോലീസ് തലങ്ങും വിലങ്ങും പാഞ്ഞു.എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ കേസിൽ ഏതെങ്കിലുമൊരു തുമ്പ് കണ്ടെത്താൻ അവർക്ക് സാധിച്ചില്ല. അക്രമത്തിന് ഇരയായ പെൺകുട്ടിയുടെ കൂടെ പഠിക്കുന്ന മലയാളി വിദ്യാർഥികളെയായിരുന്നു കർണാടക പോലീസിന് ആകെയുള്ള സംശയം.പക്ഷെ ദിവസങ്ങൾ കുറെ കഴിഞ്ഞിട്ടും അവരെ അറസ്റ്റ് ചെയ്യാൻ തക്ക തെളിവുകൾ ഒന്നും കർണാടക പോലീസിന് ലഭിച്ചതുമില്ല.ഇതിനിടയ്ക്ക് പ്രതികളെ തെലുങ്കാന മോഡലിൽ വെടിവച്ചു കൊല്ലണമെന്നും പറഞ്ഞ് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്തെത്തിയത് പോലീസിന് കൂടുതൽ തലവേദനയുമായി. സംഭവത്തിൽ വലിയ പ്രതിഷേധമായിരുന്നു കർണാടകയിൽ ഉണ്ടായത്.തുടർന്ന് പോലീസ് അന്വേഷണം കൂടുതൽ ഊർജിത പ്പെടുത്തി.ഉന്നത പോലീസ് ഉദ്യോഗസ്ഥർ പലരും ഈ കേസ് അന്വേഷണത്തിൽ “പ്രത്യേകമായി”…
Read More » -
Crime
മുറ്റത്തു കളിച്ചുകൊണ്ടുനിന്ന മൂന്നരവയസുകാരിയെ വായില്‍ മിഠായി തിരുകി തട്ടിക്കൊണ്ടുപോയശേഷം വഴിയില്‍തള്ളിയെന്ന് പരാതി
റാന്നി: മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നരവയസുകാരിയെ വായില്‍ മിഠായി തിരുകി തട്ടിക്കൊണ്ടുപോയശേഷം വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. റാന്നി സ്വദേശിയുടെ മകളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തുന്നതിനിടെ ഒന്നരക്കിലോമീറ്റര്‍ അകലെ പാലച്ചുവട് സാല്‍വേഷന്‍ ആര്‍മി പള്ളിക്കു സമീപം കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഓട്ടോറിക്ഷയിലെത്തിയവരാണ് കുഞ്ഞിനെ റോഡില്‍ ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞതായി കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനു മൊഴിനല്‍കി. കുഞ്ഞ് കരയാതിരിക്കാന്‍ വായില്‍ നിറയെ മിഠായി തിരുകിയതായും മാതാപിതാക്കള്‍ പറഞ്ഞു. നാടോടി സ്ത്രീയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതെന്നും കുട്ടി ധരിച്ചിരുന്ന ഉടുപ്പ് ഓട്ടോയില്‍വച്ചു മാറ്റി മറ്റൊന്നു ധരിപ്പിച്ചെന്നും ഇവര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെങ്കില്‍ വഴിയില്‍ ഉപേക്ഷിക്കാനിടയായ സാഹചര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read More » -
Crime
അമിത പലിശയിലും ലാഭത്തിലും വീണ പോലീസുകാര്‍ക്ക് നഷ്ടപ്പെട്ടത് ഒന്നരക്കോടി: പണവുമായി മുങ്ങിയ മുന്‍ പോലീസുകാരന്‍ അറസ്റ്റില്‍
ചെറുതോണി: വന്‍ പലിശയും ലാഭവും വാഗ്ദാനം ചെയ്ത് പോലീസുകാരെ കബളിപ്പിച്ച് ഒന്നരക്കോടിയുമായി മുങ്ങിയ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ തട്ടിപ്പുവീരനെ തമിഴ്നാട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീര്‍ ഷായാണ് അറസ്റ്റിലായത്. ഒന്നരക്കോടിയുടെ കണക്കാണ് പരാതിപ്രകാരം പുറത്തുവരുന്നത്. എന്നാല്‍ 6 കോടിയിലധികം രൂപ ഇയാള്‍ തട്ടിച്ചതായാണ് പറയപ്പെടുന്നത്. ഡിപ്പാര്‍ട്ട്മെന്റ് നടപടി ഭയന്ന് പണം നല്‍കിയവരില്‍ ഏറിയപങ്കും പരാതി നല്‍കിയില്ല. 2017 – 18 കാലഘട്ടത്തില്‍ പോലീസുകാരായ സഹപ്രവര്‍ത്തകരെക്കൊണ്ട് വായ്പ എടുപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. പലരില്‍ നിന്നും 5 ലക്ഷം മുതല്‍ 25 ലക്ഷം വരെ ഇയാള്‍ വാങ്ങി. അടയ്ക്കാനുള്ള പ്രതിമാസ തവണയും ലാഭമായി 15000 മുതല്‍ 25000 വരെയും വാഗ്ദാനം ചെയ്താണ് ഇയാള്‍ പണം വാങ്ങിയത്. ആദ്യ 6 മാസം ഇത്തരത്തില്‍ വായ്പ അടയ്ക്കുകയും ലാഭം കൃത്യമായി നല്കുകയും ചെയ്തു. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതിലൂടെയാണ് ലാഭം നല്‍കാനുള്ള തുക ലഭിക്കുന്നതെന്നാണ് ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ഇതോടെ കൂടുതല്‍ പോലീസുകാര്‍ പണം…
Read More »