NEWS

പ്രണയബന്ധത്തെ എതിര്‍ത്ത മൂത്ത മകനെ കാമുകന്‍റെ സഹായത്തോടെ മാതാവ് കൊന്നു

ഗാസിയബാദ്: പ്രണയബന്ധത്തെ എതിര്‍ത്ത മൂത്ത മകനെ കാമുകന്‍റെയും ഇളയ മകന്‍റെയും സഹായത്തോടെ മാതാവ് കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള മോദി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ കൊലപാതകം.
കൃഷ്ണദേവി, അവരുടെ ഇളയമകന്‍ അഭിഷേക് എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. കൃഷ്ണദേവിയുടെ മൂത്തമകന്‍ അനൂജ് കുമാറിനെ (27) യാണ് കൊലപ്പെടുത്തിയത്. കൃഷ്ണദേവിക്ക് ദേവേന്ദ്ര എന്നയാളുമായി ബന്ധമുണ്ടായിരുന്നെന്നും ഇത് അനൂജ് എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: