Month: April 2022

  • NEWS

    ചന്ദ്രനുദിക്കുന്ന ദിക്കിലെ മീശമാധവൻ ഒരു കല്യാണരാമൻ തന്നെയായിരുന്നു; ദിലീപ്-കാവ്യ ബന്ധം തുടങ്ങിയത് മീശമാധവന്റെ സെറ്റിൽ വച്ച്;ദിലീപിനെക്കുറിച്ച് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ

    കാവ്യയും ദിലീപും തമ്മിൽ അടുക്കുന്നത് മീശമാധവനിലൂടെ; കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ദിലീപിന്റെ താൽപ്പര്യപ്രകാരം എഴുതിച്ചേർത്തത് : പല്ലിശ്ശേരി     മഞ്ജു വാര്യര്‍ മീനാക്ഷിയെ പ്രസവിച്ച്‌ രണ്ട് മാസം തികയും മുൻപ് തന്നെ കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും ഇക്കാര്യം മഞ്ജു തന്നോട് കരഞ്ഞ് പറഞ്ഞതായും കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഉപദേശക സമിതി അംഗം ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിനോടായിരുന്നു ലിബർട്ടി ബഷീറിന്റെ ഈ വെളിപ്പെടുത്തൽ.ഇപ്പോൾ അതേപോലെ ഒരു വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്.അതാകട്ടെ 2019 മെയ് മാസത്തിൽ പല്ലിശ്ശേരി നടത്തിയതും. ദിലീപിന്റെ ഉറ്റസുഹൃത്തായ ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന സിനിമയിലൂടെയാണ് ദിലീപ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.ഈ സിനിമയില്‍ ദിലീപിന്റെ നായികയായി വന്നത് കാവ്യമാധവനായിരുന്നു.ഈ സിനിമ മുതലാണ് രണ്ടു പേരും പ്രണയത്തിലാകുന്നതെന്നും ദിലീപിന്റെ പ്രത്യേക താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ സിനിമയിൽ ഒന്നുരണ്ടു സീനുകള്‍ പ്രത്യേകം എഴുതിച്ചേര്‍ത്തുവെന്നുമുള്ള വെളിപ്പെടുത്തലുകളാണ് പല്ലിശേരി നടത്തിയിരിക്കുന്നത്. കാവ്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അരഞ്ഞാണം മച്ചില്‍…

    Read More »
  • NEWS

    വിഷുവിന് സ്പെഷൽ ‘വിഷുക്കട്ട’ ഉണ്ടാക്കാം

    വിഷുക്കട്ടയുടെ ചേരുവകള്‍ ഉണക്കലരി – ഒരു കപ്പ് തേങ്ങ ചിരവിയത് -രണ്ടെണ്ണം ജീരകം -കാല്‍ ടീസ്പൂണ്‍ ചുക്കുപൊടി -കാല്‍ ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് ശര്‍ക്കര ഉരുക്കിയത് – 3 ക്യൂബ് ആവശ്യത്തിന് വെളളം കൂടി എടുക്കുക. തയ്യാറാക്കുന്ന വിധം ഉണക്കലരി അര മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ക്കുക. അരമണിക്കൂറിനുശേഷം അര് നല്ലപോലെ കഴുകി അതിലെ വെള്ളം കളയുക. തുടര്‍ന്ന് തേങ്ങ പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും എടുക്കുക. ശേഷം അരി നല്ലപോലെ രണ്ടര കപ്പ് മൂന്നാം പാലില്‍ വേവിക്കുക. അരി വെന്ത് വെള്ളം വറ്റിയാല്‍ ഇതിലേക്ക് രണ്ടാം പാല്‍ ചേര്‍ത്തിളക്കുക. ഇനി ഇതിലേക്ക് പാകത്തിന് ഉപ്പും ചുക്കുപൊടിയും ജീരകവും ചേര്‍ത്ത് ഇളക്കുക. . തേങ്ങാപ്പാല്‍ വറ്റിയാല്‍ ഇതിലേക്ക് കട്ടിയുള്ള ഒന്നാം പാല്‍ കൂടി ചേര്‍ത്ത് നന്നായി കുറുക്കി ഇളക്കുക. ഇളക്കുമ്ബോള്‍ തന്നെ ശർക്കരയും ഒരു നുള്ള് ജീരകവും ചേര്‍ക്കണം. ഇനി ഇത് നല്ലരീതിയില്‍ കുറുകിയാല്‍ വെളിച്ചെണ്ണ തടവിയ…

    Read More »
  • NEWS

    സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയിൽ ബിരുദധാരികൾക്ക് അവസരം

    ഹുബ്ലി: ബിരുദക്കാര്‍ക്ക് റെയില്‍വേ ജോലിക്ക് അവസരം.സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയിൽ ഗുഡ്സ് ട്രെയിന്‍ മാനേജര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.147 ഒഴിവുകളാണ് ഉള്ളത്.അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രില്‍ 25 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദമോ അതിന് തുല്യമായ യോഗ്യതയോ നേടിയിരിക്കണം. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് http://www.rrchubli.in വഴി അപേക്ഷിക്കാം.അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ സിംഗിള്‍ സ്റ്റേജ് കമ്ബ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിങ്ങനെ മൂന്ന് റൗണ്ട് യോഗ്യതാ പരിശോധനകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. .

    Read More »
  • NEWS

    കായത്തിന്റെ ചെറുതല്ലാത്ത ഗുണങ്ങൾ; കായം ഒർജിനലാണോന്ന് കണ്ടുപിടിക്കാം

    നമ്മുടെ ഭക്ഷണവിഭവങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു സുഗന്ധവ്യഞ്ജനമാണ് കായം.കാരണം ഇതിന് ഏതൊരു വിഭവത്തിനും അതിശയകരമായ സൗരഭ്യവാസനയും സ്വാദും നൽകാൻ കഴിയും. എന്നിരുന്നാലും, ഇതുകൂടാതെ, ഭക്ഷണത്തിൽ കായം ചേർക്കുന്നത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ പരിപാലിക്കും. ദഹനക്കേട്, വായുകോപം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഒരു മികച്ച പരിഹാരമാണ് കായം.കായത്തിന് ദഹനത്തെ സഹായിക്കാൻ കഴിയുമെന്ന് മാത്രമല്ല, അതിന്റെ ക്ഷാര സ്വഭാവം കാരണം ആസിഡ് റിഫ്ലക്സ് ഒഴിവാക്കാനും ഇത് ഫലപ്രദമാണ്.മികച്ച ശോധനയും ലഭിക്കും. ഈ സുഗന്ധവ്യഞ്ജനം അടിവയറ്റിലെ പേശികളെ സുഗമമാക്കാൻ സഹായിക്കുന്നു.അതിലൂടെ ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന കുറയ്ക്കുന്നു.ആന്റി – അലർജിൻ ഗുണങ്ങളുള്ള കായം എല്ലാവിധ വൈറസിന്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും പനിയിൽ നിന്നും ജലദോഷത്തിൽ നിന്നും നമ്മളെ പരിരക്ഷിക്കുകയും ചെയ്യുന്നു. ബിപി ഉള്ളവര്‍ കായം ചേര്‍ത്ത ഭക്ഷണം നന്നായി കഴിച്ചോളൂ.കായത്തിന് രക്തം നേര്‍പ്പിക്കാനുള്ള കഴിവുണ്ട്.അതിനാല്‍ ഇത് ബിപി രോഗികള്‍ക്ക് ഗുണകരമാണ്. ദിവസേന കായം കഴിക്കുന്നത് സിരകളില്‍ രക്തം കട്ടപിടിക്കുന്ന പ്രശ്‌നം ഉണ്ടാക്കുന്നില്ല, ഇതും രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് സഹായകമാകും. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായാല്‍,…

    Read More »
  • NEWS

    ഇടിച്ചിട്ട് പോയ വാഹനം ആരുടേതാണെന്ന് അറിയില്ലേ, ഇതാ വാഹൻ സൈറ്റ്;പരതിക്കോളൂ

    എന്താണ് വാഹന്‍ സൈറ്റ്? ഇന്ത്യയിലെ റോഡുകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ പേരുകള്‍ ട്രാക്ക് ചെയ്യുന്നതിന് കേന്ദ്ര ഗതാഗത മന്ത്രാലയം ആരംഭിച്ച സംവിധാനമാണ് വാഹന്‍.ഇന്ത്യന്‍ നിരത്തുകളില്‍ കിടക്കുന്ന 28 കോടി വാഹനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളാണ് ഈ വെബ്‌സൈറ്റില്‍ ഉള്ളത്.   വിവിധ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ വഴിയും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ വഴിയുമാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.വാഹന്‍ സൈറ്റില്‍ രജിസ്ട്രേഷന്‍ നമ്ബര്‍ നല്‍കിയാല്‍ മതി, വാഹനത്തിന്റെ ഉടമയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നമുക്ക് ലഭിക്കും.   വളരെ എളുപ്പത്തിൽ ആർക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് വാഹൻ വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ നൽകുന്നതോടെ ഉടമയുടെ വിവരങ്ങൾ മാത്രമല്ല, വാഹനത്തിന്റെ എല്ലാ കാര്യങ്ങളും സൈറ്റിൽ ലഭ്യമാവുന്നതാണ്. വാഹൻ സൈറ്റിൽ നിന്ന് നമുക്ക് ലഭിക്കുന്ന വിവരങ്ങൾ 1.വാഹന ഉടമയുടെ പേര് 2.വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ 3.രജിസ്ട്രേഷൻ തീയതി 4.വാഹനത്തിന്റെ ഇന്ധന തരം 5.വാഹനത്തിന്റെ മോഡലും നിർമ്മാണവും 6.എഞ്ചിൻ നമ്പർ 7.വാഹനത്തിന്റെ തരം അല്ലെങ്കിൽ ക്ലാസ്…

    Read More »
  • Business

    ഐഫോണ്‍ 13 ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങി ആപ്പിള്‍!

    മുംബൈ: ലോകത്തെ മുന്‍നിര ടെക് കമ്പനികളില്‍ ഒന്നായ ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ മൊബൈല്‍ ഫോണ്‍ മോഡലായ ഐഫോണ്‍ 13 ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു. ആപ്പിളിന്റെ കരാര്‍ നിര്‍മ്മാണ പങ്കാളിയായ ഫോക്‌സ്‌കോണിന്റെ ചെന്നൈയിലെ പ്ലാന്റില്‍ ഉല്‍പ്പന്നം അസംബിള്‍ ചെയ്യാനാണു തീരുമാനം. അതിവേഗം വളരുന്ന ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി പിടിച്ചടക്കുന്നതിനൊപ്പം രാജ്യാന്തര വിപണിയിലെ അപ്രമാധിത്യം തുടരുകയാണ് ആപ്പിളിന്റെ ലക്ഷ്യം. ഇന്ത്യന്‍ ഉപയോക്താക്കളെ സംബന്ധിച്ചു തീരുമാനം നേട്ടമാകുമെന്നാണു വിലയിരുത്തല്‍. കൊവിഡിനു ശേഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് അതിവേഗമായിരുന്നു. റഷ്യ- യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ മിക്ക രാജ്യാന്തര സമ്പദ്വ്യവസ്ഥകളും വലിയ തിരിച്ചടി നേരിടുകയാണ്. എന്നാല്‍ ഇന്ത്യയില്‍ വലിയ തിരിച്ചടികളില്ല. നിലവില്‍ ആപ്പിള്‍ തങ്ങളുടെ ഐഫോണുകള്‍ അസംബിള്‍ ചെയ്യുന്നതിനു ചൈനയെയാണ് വലിയതോതില്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ചൈനീസ് വിരുദ്ധ വികാരം ലോകത്താകമാനം അലയടിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. വന്‍കിട കമ്പനികളെ ആകര്‍ഷിക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രഖ്യാപനങ്ങളും കമ്പനിയെ ആകര്‍ഷിച്ചു. മറ്റു രാജ്യങ്ങള്‍ക്കു…

    Read More »
  • Business

    അദാനി ഗ്രീന്‍ എനര്‍ജിയുടെ വിപണി മൂല്യം 4.22 ലക്ഷം കോടി രൂപ മറികടന്നു

    ന്യൂഡല്‍ഹി: വിപണി മൂല്യം 4.22 ലക്ഷം കോടി രൂപ കടന്നതോടെ രാജ്യത്തെ ഏറ്റവും മൂല്യമേറിയ പത്ത് കമ്പനികളില്‍ ഇടം നേടി അദാനി ഗ്രീന്‍ എനര്‍ജി. ഓഹരി വിലയില്‍ വന്‍ വര്‍ധനവുണ്ടായതാണ് കമ്പനിയ്ക്ക് നേട്ടമായത്. 4,22,526.28 കോടി രൂപ വിപണി മൂല്യത്തോടെയാണ് അദാനി ഗ്രീന്‍ എനര്‍ജി രാജ്യത്തെ മികച്ച മൂല്യമുള്ള പത്താം കമ്പനിയായിരിക്കുന്നത്. ഭാരതി എയര്‍ടെല്ലിനെ പിന്തള്ളിയാണ് കമ്പനി പട്ടികയില്‍ ഇടം നേടിയത്. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 4,16,240.75 കോടി രൂപയാണ്. ഈ വര്‍ഷം ഇതുവരെ കമ്പനിയുടെ ഓഹരികള്‍ 103.46 ശതമാനം ഉയര്‍ന്നു. ബിഎസ്ഇയില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ 16.25 ശതമാനം ഉയര്‍ന്ന് 2,701.55 രൂപയിലെത്തി. 17,65,503.82 കോടി രൂപ വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്ഥാപനം, തൊട്ടുപിന്നില്‍ ടിസിഎസ് (13,52,531.75 കോടി രൂപ), എച്ച്ഡിഎഫ്സി ബാങ്ക് (8,29,723.84 കോടി രൂപ), ഇന്‍ഫോസിസ് (18,348 കോടി രൂപ), ഇന്‍ഫോസിസ് (1,83,438 കോടി രൂപ), ഐസിഐസിഐ…

    Read More »
  • NEWS

    സൗദി അറേബ്യയില്‍ ബാങ്ക് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

    റിയാദ്: സൗദിയില്‍ ബാങ്കുകള്‍ക്ക് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) ഏര്‍പ്പെടുത്തിയ താത്കാലിക വിലക്ക് പിന്‍വലിച്ചു. ഓണ്‍ലൈന്‍ വഴി ബാങ്ക് അകൗണ്ടുകള്‍ തുറക്കാന്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്കും നീക്കിയതില്‍ ഉള്‍പ്പെടും. വ്യാജ അക്കൗണ്ടുകളുപയോഗിച്ച് തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. അന്താരാഷ്ട്ര ട്രാന്‍സ്ഫറുകള്‍ക്കും പുതിയ ബെനഫിഷ്യറികള്‍ ആഡ് ചെയ്യുന്നതിനും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇതും നീക്കം ചെയ്തിട്ടുണ്ട്. വ്യവസ്ഥകള്‍ക്ക് വിധേയമായി ഇന്ന് മുതല്‍ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് അപേക്ഷിക്കാമെന്ന് ദേശീയ ബാങ്ക് അറിയിച്ചു. പ്രതിദിന ട്രാന്‍സ്ഫര്‍ തുക പഴയ പടി തുടരാമെന്നും അതികൃതര്‍ വ്യക്തമാക്കി. എന്നാല്‍ വ്യക്തികള്‍ക്ക് തങ്ങളുടെ അകൗണ്ടുകള്‍ വഴിയുള്ള പരിധി നിശ്ചയിക്കാമെന്നും ഇതിനായി ബാങ്കുകളെ സമീപിക്കാമെന്നും സാമ വിശദീകരിച്ചു

    Read More »
  • Kerala

    ഏഴു വയസ്സുകാരിയുടെ പ്രാണന് രക്ഷകനായത് വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ പൊലീസുകാരൻ ഫിറോസ്

    കുന്നംകുളം: ശരീരം മുഴുവൻ തീപടർന്ന് അലറിക്കൊണ്ട് ഉമ്മറത്ത് പ്രാണരക്ഷാർത്ഥം ഓടിക്കൊണ്ടിരുന്ന എട്ടുവയസ്സുകാരി. എന്തുചെയ്യണമെന്നറിയാതെ അലമുറയിട്ടു കരഞ്ഞ് കുറച്ച് സ്ത്രീകൾ. അന്ന് ആളുന്ന തീയണച്ച് കുട്ടിയെ എടുത്ത് ഓടിയ പോലീസുകാരൻ ആശ്വാസച്ചിരിയിലാണ് ഇപ്പോൾ. സംഭവം നടന്ന് ഒരു മാസം പിന്നിടൂമ്പോൾ പെൺകുട്ടി ആരോഗ്യവതിയായി വീട്ടുകാർക്കൊപ്പം സന്തോഷത്തിലാണ്. അന്ന് അവളുടെ ജീവന് കാവലായത് വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസുകാരനായ പി.എ ഫിറോസാണ്. സഹപ്രവർത്തകനായ സിവിൽ പോലീസ് ഓഫീസർ ദേവേഷിനൊപ്പം ഫിറോസ് ജോലി കഴിഞ്ഞ് പോകുമ്പോഴാണ് ഞമനേങ്ങാട് അങ്കണവാടി പരിസരത്ത് കുട്ടിയുടെ കരച്ചിൽ കേൾക്കുന്നത്. ഓടിച്ചെന്ന് നോക്കുമ്പോൾ കുട്ടി ദേഹമാസകലം തീപടർന്നിരുന്നു. സമയം പാഴാക്കാതെ ഫിറോസ് കുട്ടിയ എടുത്ത് മുറ്റത്തേക്ക് ഓടി നിലത്തുകിടത്തി ഉരുട്ടി. കൈയിലു ണ്ടായിരുന്ന ബാഗ് എടുത്ത് തി അണച്ചു. പിന്നീട് സമീപവാസിയുടെ കാറിൽക്കയറ്റി കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നിലവിളക്കിൽ നിന്നാണ് അബദ്ധത്തിൽ കുട്ടിയുടെ വസ്ത്രത്തിലേക്ക് തീ പടർന്നത്. ഗുരുതരമായി പൊള്ളലേറ്റ് കുട്ടിയെ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതുകൊണ്ടു…

    Read More »
  • Kerala

    ആനച്ചോറ് കൊലച്ചോറ്, പുറത്തിരുന്ന ഒന്നാം പാപ്പാൻ ഉണ്ണിയെ ആന കുലുക്കി താഴെയിട്ടു; പിന്നെ തുമ്പിക്കൈ കൊണ്ട് നാലുതവണ നിലത്തടിച്ചും മുൻകാൽ കൊണ്ട് ചവിട്ടിയും തുമ്പിക്കൈക്കൊണ്ട് അമർത്തിയും കൊലപ്പെടുത്തി

    മലയാളത്തിൻ്റെ മുഖശ്രീയാണ് ആന. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും എന്തിന് സമ്പന്ന വിവാഹങ്ങൾക്കു പോലും ആന അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട് ഇപ്പോൾ. പ്രൗഡിയുടെയും സമ്പന്നതയുടെയും പ്രതീകമാണ് ആന എന്നാണ് വിലയിരുത്തൽ. കൂറും സ്നേഹവുമുള്ള മൃഗമായി ആനയെ പരിഗണിക്കുമ്പോഴും ഓരോ വർഷവും അക്രമാസക്തമായ ആനകൾ കൊലപ്പെടുത്തുന്നവരുടെ എണ്ണം കുറവല്ല. ആനച്ചോറ് കൊലച്ചോറ് എന്നൊരു ചൊല്ല് തന്നെയുണ്ട് മലയാളത്തിൽ. ഇന്നലെ തിരുവനന്തപുരത്ത് ഉണ്ണി എന്ന പാപ്പാനെ ആന കൊലപ്പെടുത്തിയത് അതിക്രൂരമായാണ്. ആറുവർഷമായി ഒപ്പമുണ്ടായിരുന്ന ഒന്നാം പാപ്പാൻ ഉണ്ണിയെയാണ് കണ്ണൻ എന്ന ആന ദാരുണമായി കൊന്നത്. ആനയുടെ മുകളിലിരുന്ന ഉണ്ണിയെ കുലുക്കി താഴെയിട്ടശേഷം തുമ്പിക്കൈ കൊണ്ട് നാലുതവണ നിലത്തടിക്കുകയും മുൻകാൽ കൊണ്ട് ചവിട്ടുകയും തുമ്പിക്കൈക്കൊണ്ട് അമർത്തി കൊല്ലുകയുമായിരുന്നു. ആന ഇത്രയും അക്രമാസക്തമായി ഇതിനുമുമ്പ് പെരുമാറിയിട്ടില്ല. ഒന്നാം പാപ്പാനെ ആക്രമിക്കുന്നതുകണ്ട് സമീപത്തുണ്ടായിരുന്ന മറ്റ് പാപ്പാൻമാർ ഓടിമാറിയിരുന്നു. പിന്നീട് ഉണ്ണിയുടെ മൃതദേഹത്തിനരികിൽ നിലയുറപ്പിച്ച ആന മറ്റാരെയും അടുത്തുവരാൻ പോലും അനുവദിച്ചില്ല. സംഭവമറിഞ്ഞ് നിരവധി നാട്ടുകാർ സ്ഥലത്തെത്തി. ആന കൂടുതൽ അക്രമാസക്തനായി മറ്റുള്ളവരെയും…

    Read More »
Back to top button
error: