ഹുബ്ലി: ബിരുദക്കാര്‍ക്ക് റെയില്‍വേ ജോലിക്ക് അവസരം.സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയിൽ ഗുഡ്സ് ട്രെയിന്‍ മാനേജര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.147 ഒഴിവുകളാണ് ഉള്ളത്.അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രില്‍ 25 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദമോ അതിന് തുല്യമായ യോഗ്യതയോ നേടിയിരിക്കണം.
താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് http://www.rrchubli.in വഴി അപേക്ഷിക്കാം.അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ സിംഗിള്‍ സ്റ്റേജ് കമ്ബ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിങ്ങനെ മൂന്ന് റൗണ്ട് യോഗ്യതാ പരിശോധനകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും.
.