NEWS

കായത്തിന്റെ ചെറുതല്ലാത്ത ഗുണങ്ങൾ; കായം ഒർജിനലാണോന്ന് കണ്ടുപിടിക്കാം

മ്മുടെ ഭക്ഷണവിഭവങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു സുഗന്ധവ്യഞ്ജനമാണ് കായം.കാരണം ഇതിന് ഏതൊരു വിഭവത്തിനും അതിശയകരമായ സൗരഭ്യവാസനയും സ്വാദും നൽകാൻ കഴിയും. എന്നിരുന്നാലും, ഇതുകൂടാതെ, ഭക്ഷണത്തിൽ കായം ചേർക്കുന്നത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ പരിപാലിക്കും.
ദഹനക്കേട്, വായുകോപം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഒരു മികച്ച പരിഹാരമാണ് കായം.കായത്തിന് ദഹനത്തെ സഹായിക്കാൻ കഴിയുമെന്ന് മാത്രമല്ല, അതിന്റെ ക്ഷാര സ്വഭാവം കാരണം ആസിഡ് റിഫ്ലക്സ് ഒഴിവാക്കാനും ഇത് ഫലപ്രദമാണ്.മികച്ച ശോധനയും ലഭിക്കും.
ഈ സുഗന്ധവ്യഞ്ജനം അടിവയറ്റിലെ പേശികളെ സുഗമമാക്കാൻ സഹായിക്കുന്നു.അതിലൂടെ ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന കുറയ്ക്കുന്നു.ആന്റി – അലർജിൻ ഗുണങ്ങളുള്ള കായം എല്ലാവിധ വൈറസിന്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും പനിയിൽ നിന്നും ജലദോഷത്തിൽ നിന്നും നമ്മളെ പരിരക്ഷിക്കുകയും ചെയ്യുന്നു.
ബിപി ഉള്ളവര്‍ കായം ചേര്‍ത്ത ഭക്ഷണം നന്നായി കഴിച്ചോളൂ.കായത്തിന് രക്തം നേര്‍പ്പിക്കാനുള്ള കഴിവുണ്ട്.അതിനാല്‍ ഇത് ബിപി രോഗികള്‍ക്ക് ഗുണകരമാണ്. ദിവസേന കായം കഴിക്കുന്നത് സിരകളില്‍ രക്തം കട്ടപിടിക്കുന്ന പ്രശ്‌നം ഉണ്ടാക്കുന്നില്ല, ഇതും രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് സഹായകമാകും.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായാല്‍, കായം കുറച്ച് വെള്ളത്തില്‍ കലര്‍ത്തി നെഞ്ചില്‍ പുരട്ടുന്നത് ആശ്വാസം നല്‍കുന്നു. ഇതിനുപുറമെ, ചുമ, വില്ലന്‍ ചുമ, ആസ്മ മുതലായവയില്‍ നിന്ന് അശ്വാസം നേടാന്‍ കായം തേനിൽ ചാലിച്ച് കഴിച്ചാലും മതി.നിങ്ങള്‍ക്ക് കടുത്ത തലവേദന ഉണ്ടെങ്കില്‍, ഒരു ഗ്ലാസ് വെള്ളത്തില്‍ 2 നുള്ള് കായം ഇട്ട് തിളപ്പിച്ച് ചെറുചൂടോടെ ദിവസത്തില്‍ രണ്ടുതവണ കുടിക്കുക.

ഫെറുല എന്ന ചെടിയുടെ വേരില്‍ നിന്ന് ഊറി വരുന്ന കറയാണ് കായമാക്കി എടുക്കുന്നത്.അതുപോലെ വേരും തണ്ടുംകൂടി ചേരുന്നിടത്തു നിന്നും കറയെടുക്കാറുണ്ട്.ഇത്തിരി കായമെടുത്ത് വെള്ളത്തില്‍ ലയിപ്പിക്കണം.പാല്‍ പോലെ വെള്ളത്തിന്റെ നിറം വെളുത്തതാണെങ്കില്‍, കായം ഒറിജിനലാണ്.

കായത്തിന് സമീപം കത്തുന്ന തീപ്പെട്ടിക്കൊള്ളി  കൊണ്ടുവരണം ശോഭയുള്ള ജ്വാല പുറപ്പെടുവിച്ച് തീപ്പെട്ടിക്കൊള്ളി പൂര്‍ണമായും കത്തിയാല്‍ സംശയിക്കേണ്ട കക്ഷി ഒറിജിനലാ.

കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ അതിന്റെ മണം നഷ്ടമായാല്‍ കക്ഷി വ്യാജനാണ്. എടുത്ത് ദൂരെ എറിഞ്ഞേക്കൂക്കൂ.

Back to top button
error: