കുന്നംകുളം: ശരീരം മുഴുവൻ തീപടർന്ന് അലറിക്കൊണ്ട് ഉമ്മറത്ത് പ്രാണരക്ഷാർത്ഥം ഓടിക്കൊണ്ടിരുന്ന എട്ടുവയസ്സുകാരി. എന്തുചെയ്യണമെന്നറിയാതെ അലമുറയിട്ടു കരഞ്ഞ് കുറച്ച് സ്ത്രീകൾ. അന്ന് ആളുന്ന തീയണച്ച് കുട്ടിയെ എടുത്ത് ഓടിയ പോലീസുകാരൻ ആശ്വാസച്ചിരിയിലാണ് ഇപ്പോൾ.
സംഭവം നടന്ന് ഒരു മാസം പിന്നിടൂമ്പോൾ പെൺകുട്ടി ആരോഗ്യവതിയായി വീട്ടുകാർക്കൊപ്പം സന്തോഷത്തിലാണ്. അന്ന് അവളുടെ ജീവന് കാവലായത് വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസുകാരനായ പി.എ ഫിറോസാണ്. സഹപ്രവർത്തകനായ സിവിൽ പോലീസ് ഓഫീസർ ദേവേഷിനൊപ്പം ഫിറോസ് ജോലി കഴിഞ്ഞ് പോകുമ്പോഴാണ് ഞമനേങ്ങാട് അങ്കണവാടി പരിസരത്ത് കുട്ടിയുടെ കരച്ചിൽ കേൾക്കുന്നത്. ഓടിച്ചെന്ന് നോക്കുമ്പോൾ കുട്ടി ദേഹമാസകലം തീപടർന്നിരുന്നു. സമയം പാഴാക്കാതെ ഫിറോസ് കുട്ടിയ എടുത്ത് മുറ്റത്തേക്ക് ഓടി നിലത്തുകിടത്തി ഉരുട്ടി. കൈയിലു ണ്ടായിരുന്ന ബാഗ് എടുത്ത് തി അണച്ചു. പിന്നീട് സമീപവാസിയുടെ
കാറിൽക്കയറ്റി കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നിലവിളക്കിൽ നിന്നാണ് അബദ്ധത്തിൽ കുട്ടിയുടെ വസ്ത്രത്തിലേക്ക് തീ പടർന്നത്. ഗുരുതരമായി പൊള്ളലേറ്റ് കുട്ടിയെ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതുകൊണ്ടു മാത്രമാണ് ജീവൻ രക്ഷിക്കാനായതെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോയി കുട്ടിയെ കണ്ടതിനുശേഷം അന്നത്തെ.സംഭവം ഫിറോസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചതോടെയാണ് എല്ലാവരും സംഭവം അറിയു ന്നത്. തൃശ്ശൂർ സിറ്റി പോലീസിന്റെ ഫെയ്സ്ബുക്ക് പേജിലും ഫിറോസിന്റെ കുറിപ്പ് ഷെയർ ചെയ്തിട്ടുണ്ട്.