ന്യൂഡല്‍ഹി: വിപണി മൂല്യം 4.22 ലക്ഷം കോടി രൂപ കടന്നതോടെ രാജ്യത്തെ ഏറ്റവും മൂല്യമേറിയ പത്ത് കമ്പനികളില്‍ ഇടം നേടി അദാനി ഗ്രീന്‍ എനര്‍ജി. ഓഹരി വിലയില്‍ വന്‍ വര്‍ധനവുണ്ടായതാണ് കമ്പനിയ്ക്ക് നേട്ടമായത്. 4,22,526.28 കോടി രൂപ വിപണി മൂല്യത്തോടെയാണ് അദാനി ഗ്രീന്‍ എനര്‍ജി രാജ്യത്തെ മികച്ച മൂല്യമുള്ള പത്താം കമ്പനിയായിരിക്കുന്നത്.
ഭാരതി എയര്‍ടെല്ലിനെ പിന്തള്ളിയാണ് കമ്പനി പട്ടികയില്‍ ഇടം നേടിയത്. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 4,16,240.75 കോടി രൂപയാണ്. ഈ വര്‍ഷം ഇതുവരെ കമ്പനിയുടെ ഓഹരികള്‍ 103.46 ശതമാനം ഉയര്‍ന്നു. ബിഎസ്ഇയില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ 16.25 ശതമാനം ഉയര്‍ന്ന് 2,701.55 രൂപയിലെത്തി.
17,65,503.82 കോടി രൂപ വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്ഥാപനം, തൊട്ടുപിന്നില്‍ ടിസിഎസ് (13,52,531.75 കോടി രൂപ), എച്ച്ഡിഎഫ്സി ബാങ്ക് (8,29,723.84 കോടി രൂപ), ഇന്‍ഫോസിസ് (18,348 കോടി രൂപ), ഇന്‍ഫോസിസ് (1,83,438 കോടി രൂപ), ഐസിഐസിഐ ബാങ്ക് (5,27,898.16 കോടി രൂപ), എച്ച്യുഎല് (5,08,475.05 കോടി രൂപ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (4,59,572.87 കോടി രൂപ), ബജാജ് ഫിനാന്‍സ് (4,44,173.16 കോടി രൂപ), എച്ച്ഡിഎഫ്സി (4,39,449 കോടി രൂപ) അദാനി ഗ്രീന്‍ എനര്‍ജി എന്നിവയാണ് യഥാക്രമം രണ്ട് മുതല്‍ പത്ത് വരെ സ്ഥാനത്തുള്ള കമ്പനികള്‍.