ഉണക്കലരി – ഒരു കപ്പ്
തേങ്ങ ചിരവിയത് -രണ്ടെണ്ണം
ജീരകം -കാല്‍ ടീസ്പൂണ്‍
ചുക്കുപൊടി -കാല്‍ ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ശര്‍ക്കര ഉരുക്കിയത് – 3 ക്യൂബ്
ആവശ്യത്തിന് വെളളം കൂടി എടുക്കുക.
തയ്യാറാക്കുന്ന വിധം
ഉണക്കലരി അര മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ക്കുക. അരമണിക്കൂറിനുശേഷം അര് നല്ലപോലെ കഴുകി അതിലെ വെള്ളം കളയുക. തുടര്‍ന്ന് തേങ്ങ പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും എടുക്കുക. ശേഷം അരി നല്ലപോലെ രണ്ടര കപ്പ് മൂന്നാം പാലില്‍ വേവിക്കുക. അരി വെന്ത് വെള്ളം വറ്റിയാല്‍ ഇതിലേക്ക് രണ്ടാം പാല്‍ ചേര്‍ത്തിളക്കുക. ഇനി ഇതിലേക്ക് പാകത്തിന് ഉപ്പും ചുക്കുപൊടിയും ജീരകവും ചേര്‍ത്ത് ഇളക്കുക. . തേങ്ങാപ്പാല്‍ വറ്റിയാല്‍ ഇതിലേക്ക് കട്ടിയുള്ള ഒന്നാം പാല്‍ കൂടി ചേര്‍ത്ത് നന്നായി കുറുക്കി ഇളക്കുക. ഇളക്കുമ്ബോള്‍ തന്നെ ശർക്കരയും ഒരു നുള്ള് ജീരകവും ചേര്‍ക്കണം. ഇനി ഇത് നല്ലരീതിയില്‍ കുറുകിയാല്‍ വെളിച്ചെണ്ണ തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി ചൂട് മാറാന്‍ വയ്ക്കുക. വിഷുക്കട്ട റെഡി.