ഇന്ത്യയിലെ റോഡുകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ പേരുകള്‍ ട്രാക്ക് ചെയ്യുന്നതിന് കേന്ദ്ര ഗതാഗത മന്ത്രാലയം ആരംഭിച്ച സംവിധാനമാണ് വാഹന്‍.ഇന്ത്യന്‍ നിരത്തുകളില്‍ കിടക്കുന്ന 28 കോടി വാഹനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളാണ് ഈ വെബ്‌സൈറ്റില്‍ ഉള്ളത്.
വിവിധ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ വഴിയും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ വഴിയുമാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.വാഹന്‍ സൈറ്റില്‍ രജിസ്ട്രേഷന്‍ നമ്ബര്‍ നല്‍കിയാല്‍ മതി, വാഹനത്തിന്റെ ഉടമയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നമുക്ക് ലഭിക്കും.
വളരെ എളുപ്പത്തിൽ ആർക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് വാഹൻ വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ നൽകുന്നതോടെ ഉടമയുടെ വിവരങ്ങൾ മാത്രമല്ല, വാഹനത്തിന്റെ എല്ലാ കാര്യങ്ങളും സൈറ്റിൽ ലഭ്യമാവുന്നതാണ്.
വാഹൻ സൈറ്റിൽ നിന്ന് നമുക്ക് ലഭിക്കുന്ന വിവരങ്ങൾ
1.വാഹന ഉടമയുടെ പേര്
2.വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ
3.രജിസ്ട്രേഷൻ തീയതി
4.വാഹനത്തിന്റെ ഇന്ധന തരം
5.വാഹനത്തിന്റെ മോഡലും നിർമ്മാണവും
6.എഞ്ചിൻ നമ്പർ
7.വാഹനത്തിന്റെ തരം അല്ലെങ്കിൽ ക്ലാസ്
8.വാഹനത്തിന്റെ റോഡ് നികുതി വിശദാംശങ്ങൾ
9.ഇൻഷുറൻസ് കാലഹരണ തീയതി
10.ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
11.രജിസ്ട്രേഷൻ നില
12.എമിഷൻ സർട്ടിഫിക്കറ്റ് വിശദാംശങ്ങൾ
13.PUCC കാലഹരണപ്പെടൽ
വാഹൻ സൈറ്റിലൂടെ വാഹന ഉടമയുടെ വിശദാംശങ്ങൾ എങ്ങനെ ശേഖരിക്കാം?
ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിന്, vahan.nic.in എന്ന ഔദ്യോഗിക വാഹൻ വെബ്‌സൈറ്റ് സന്ദർശിക്കുക.ഓപ്പൺ ചെയ്‌തുകഴിഞ്ഞാൽ, “നിങ്ങളുടെ വാഹന വിശദാംശങ്ങൾ അറിയുക” എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. അതിനുശേഷം വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും വെരിഫിക്കേഷൻ കോഡും നൽകുക, പിന്നെ “സെർച്ച് വെഹിക്കിൾ” ബട്ടണിൽ ക്ലിക്ക് ചെയ്യുക.അപ്പോൾ RTO യുടെ കീഴിൽ രജിസ്റ്റർ ചെയ്ത വാഹനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും മറ്റ് വിശദാംശങ്ങളും ലഭിക്കും.വാഹന ഉടമ, രജിസ്ട്രേഷൻ തീയതി, നഗരം, വാഹന മോഡൽ, വാഹനം ഉപയോഗിച്ച ഉടമകളുടെ എണ്ണം, മറ്റെല്ലാ വിവരങ്ങളും, വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുന്നു.