Month: April 2022

  • Crime

    തൊടുപുഴയിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 2 പേർ കൂടി അറസ്റ്റിൽ

    ഇടുക്കി തൊടുപുഴയിൽ പതിനേഴുകാരിയെ പല സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെ 2 പേർ കൂടി അറസ്റ്റിൽ.കഴിഞ്ഞ ദിവസം ആറ് പേരെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ഇനിയും ഏതാനും പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ, ഒളമറ്റം സ്വദേശി പ്രയേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നും ഇവരുടെ പേരിൽ കേസ്‌ എടുക്കണമെന്നും ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിനോട് നിർദേശിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനു ശേഷമാണ് അമ്മയെ അറസ്റ്റ് ചെയ്തത്. എന്നാൽ മുത്തശ്ശിയുടെ പങ്ക് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച ശാരീരികാസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിയെ പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും പ്രതികളെ പിടികൂടിയതും. പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിൽ ആക്കിയിരിക്കുകയാണ്.

    Read More »
  • NEWS

    ആന്‍ഡ്രോയിഡ് ഫോണുകളെ ബാധിക്കുന്ന പുതിയ മാല്‍വെയര്‍ രംഗത്ത്; മുന്നറിയിപ്പ്

    ആന്‍ഡ്രോയിഡ് ഫോണുകളെ ബാധിക്കുന്ന പുതിയ മാല്‍വെയര്‍ രംഗത്ത്. വിദൂരതയില്‍ നിന്നും നിയന്ത്രിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രത്യേകത ഉള്ളതിനാല്‍ അതീവ അപകടകാരിയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോ എന്ന് പേരിട്ടിരിക്കുന്ന ഈ മാല്‍വെയറിന് ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും വിദൂരതയില്‍ നിന്നും ഹാക്കര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനും സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ഉപയോക്താവിന്റെ ബാങ്കിംഗ് വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന വിവരങ്ങള്‍ ചോര്‍ത്താനും ഇടയാക്കും. ഈ മാല്‍വെയറിന് ഉപയോക്താവിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനും റെക്കോര്‍ഡുചെയ്യാനും കഴിയും.ഇതിലെ കീലോഗര്‍ ഉപയോഗിച്ച്‌, ഒരു ഹാക്കര്‍ക്ക് ഉപയോക്താവ് നല്‍കിയ PIN-കള്‍ അല്ലെങ്കില്‍ തുറന്ന വെബ്സൈറ്റുകള്‍ അല്ലെങ്കില്‍ സിസ്റ്റത്തില്‍ ക്ലിക്കുചെയ്ത ഘടകങ്ങള്‍ എന്നിവ റെക്കോര്‍ഡുചെയ്യാനാകും.

    Read More »
  • NEWS

    പാലക്കാട് മൂന്നു വയസ്സുകാരന്റെ കൊലപാതകം;അമ്മ അറസ്റ്റിൽ

    പാലക്കാട്: എലപ്പുള്ളി ചുട്ടിപ്പാറയില്‍ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാനുവാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ കുട്ടിയുടെ അമ്മ ആസിയയെ കസബ പോലീസ് അറസ്റ്റ് ചെയ്തു.  കുട്ടിയുടെ അമ്മ ആസിയയും ഭർത്താവ് ഷമീറും ഒരു വര്‍ഷമായി അകന്നാണ് കഴിയുന്നത്.ഇതിനിടയിൽ ഇവർ മറ്റൊരാളുമായി പ്രണയത്തിലായി.കുട്ടിയുള്ള കാര്യം കാമുകനെ അറിയിച്ചിരുന്നില്ല.കുഞ്ഞ് തടസ്സമാകുമെന്നു കരുതിയാണ് ശ്വാസം മുട്ടിച്ചു കൊന്നതെന്നാണ് പൊലിസിന് ലഭിച്ചിരിക്കുന്ന മൊഴി.കസബ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആസിയയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

    Read More »
  • Kerala

    കാവ്യാ മാധവനെ ഇന്ന് ചോദ്യം ചെയ്യും, കാവ്യ ശഠിച്ചതു പോലെ ആലുവയിലെ ‘പത്മസരോവര’ത്തിൽ തന്നെ

      കൊച്ചി: ഒടുവിൽ കാവ്യാ മാധവനെ ആലുവയിലെ ദിലീപിന്റെ ‘പത്മസരോവരം’ വീട്ടിൽ വച്ച് ഇന്ന് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണ സംഘത്തിൻ്റെ ചോദ്യം ചെയ്യൽ. പോലീസ് ക്ലബ്ബിൽ എത്താനാണ് ആദ്യം കാവ്യയോട് അന്വേഷണ സംഘം നിർദേശിച്ചത്. എന്നാൽ, സാക്ഷിയായതിനാൽ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിർദേശിക്കാൻ അവകാശമുണ്ടെന്ന നിലപാടിൽ ഉറച്ചു നിന്നു കാവ്യ. അങ്ങനെയാണ് വീട്ടിൽവെച്ച് ചോദ്യം ചെയ്യണമെന്ന് കാവ്യ ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് ചോദ്യംചെയ്യൽ കാര്യത്തിൽ അവ്യക്തത ഉടലെടുത്തു. തുടർന്ന് അന്വേഷണ സംഘം നിയമോപദേശം തേടാൻ തീരുമാനിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ വീട്ടിൽവച്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസിൽ സാക്ഷിയാണ് കാവ്യ മാധവൻ. കാവ്യയ്ക്ക് കേസിൽ പങ്കുണ്ടെന്ന അന്വേഷണസംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിർണായക ശബ്ദരേഖ പുറത്തുവന്നതോടെയാണ് ചോദ്യംചെയ്യാൻ തീരുമാനിച്ചത്. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങൾക്ക് കാരണമെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ…

    Read More »
  • Kerala

    കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ബഹിഷ്‌കരിക്കുമെന്ന് ഇടവക കൂട്ടായ്മ, പ്രതിഷേധം രൂക്ഷം

      സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ബഹിഷ്‌കരിക്കുമെന്ന് സെന്റ് മേരീസ് ബസിലിക്ക ഇടവക കൂട്ടായ്മ. ഓശാന ഞായർ ദിവസം ഏകീകൃത കുർബാന അർപ്പിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ‘’വിശുദ്ധവാര തിരുക്കർമങ്ങളിൽ കർദിനാൾ നേതൃത്വം നൽകുന്ന കുർബാന ഒഴിവാക്കണം. തിരുക്കർമങ്ങൾക്കായി മാർ ജോർജ് ആലഞ്ചേരി എത്തിയാൽ ബഹിഷ്‌കരിക്കണം’’ ഇടവക കൂട്ടായ്മയുടെ തീരുമാനം ഇങ്ങനെ. യേശു വിനയാനിതനായി കഴുത പുറത്ത് എഴുന്നുള്ളിയതിന്റെ ഓർമ്മ ആചരിക്കുന്ന ഓശാന ഞായറാഴ്ച നൂറുക്കണക്കിന് ഗുണ്ടകളുടെയും പോലീസിന്റെയും വലയത്തിൽ എറണാകുളത്ത് എത്തി പൊതുസമൂഹത്തിൽ കത്തോലിക്കാ സഭയെ പരിഹാസ്യമാക്കിയ കർദിനാൾ ആലഞ്ചേരി  വീണ്ടും നുണ പറഞ്ഞു കൊണ്ട് കത്തോലിക്കാ വിശ്വാസികളെ മുഴുവൻ വീണ്ടും പരിഹാസ്യരാക്കിയെന്ന് എറണാകുളം അതിരൂപത അല്മായ മുന്നേറ്റം ആരോപിച്ചു. സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ഒരു ഇടവക ദേവാലയമാണ്. ഇടവക ജനങ്ങളെ പാടെ ഒഴിവാക്കി മറ്റിടങ്ങളിൽ നിന്നുള്ള ആളുകളെ പങ്കെടുപ്പിച്ചാണ് വിശുദ്ധകുർബാന നടത്തിയിരുന്നതെന്ന് അതിരൂപത സംരക്ഷണ സമിതി…

    Read More »
  • NEWS

    ന്യൂയോര്‍ക്ക് നഗരത്തെ വിറപ്പിച്ച് അക്രമി; 13 പേര്‍ക്ക് പരിക്ക്

    ന്യൂയോർക്: ന്യൂയോർക് നഗരത്തിൽ ആക്രമണം. 13 പേർക്ക് പരിക്കേറ്റു. ഗ്യാസ് മാസ്ക് ധരിച്ചെത്തിയ ആൾ ബോംബെറിഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ന്യൂയോർക് സമയം രാവിലെ എട്ടരയോടെയാണ് ആക്രമണം നടന്നത്. Very dramatic video from the incident as the subway arrived at 36th St Sunset Park in Brooklyn. #brooklyn #shooting #nyc pic.twitter.com/5cOdeYPIb1 — Kristoffer Kumm (@Kristofferkumm) April 12, 2022 സൺസെറ്റ് പാർക്കിനടുത്ത് 36 സ്ട്രീറ്റ് സ്റ്റേഷനിലായിരുന്നു ആക്രമണം. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തെ തുടർന്ന് ഇവിടെ സിറ്റി ട്രെയിൻ സർവീസുകൾ തടസപ്പെട്ടിട്ടുണ്ട്.

    Read More »
  • Food

    മള്‍ബറി ഒരു ചെറിയ പഴമാണ്… പക്ഷേ അല്ല….

    മള്‍ബറി എന്ന പഴത്തെ കുറിച്ച് അധികം പേര്‍ക്കും അറിയില്ല. ഈ കുഞ്ഞന്‍പഴത്തില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. പഴുത്തു തുടങ്ങുമ്പോള്‍ ചുവപ്പും നന്നായി പഴുക്കുമ്പോള്‍ കറുപ്പും നിറമാണ് മള്‍ബറിയ്ക്ക്. ഇതിലെ ജീവകങ്ങള്‍, ധാതുക്കള്‍, ഫ്‌ലേവനോയിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ തുടങ്ങിയവയുടെ സാന്നിധ്യം വളരെ ഗുണം ചെയ്യും. ഫൈറ്റോ ന്യൂട്രിയന്റുകളായ ബീറ്റോ കരോട്ടിന്‍, ല്യൂട്ടിന്‍, സിസാന്തിന്‍ എന്നിവയും മള്‍ബറി പഴത്തിലുണ്ട്. കൊളസ്‌ട്രോള്‍ ഒട്ടും അടങ്ങിയിട്ടില്ലാത്ത പഴമാണിത്.മള്‍ബറി പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധ റുജുത ദിവേകര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. പതിവായി മിതമായ അളവില്‍ മള്‍ബറി പഴം കഴിക്കുന്നത് വയറിന് വളരെ നല്ലതാണ്. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു. മള്‍ബെറിയില്‍ അടങ്ങിയിട്ടുള്ള കരോട്ടിനും സിയാക്‌സാന്തിനും കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും റുജുത പറഞ്ഞു. പോഷകാഹാര വിദഗ്ധന്‍ പറയുന്നതനുസരിച്ച്, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച പഴമാണ് മള്‍ബറി. വിറ്റാമിന്‍ കെ, സി, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ് മള്‍ബറി. ദഹനത്തെ സഹായിക്കുകയും…

    Read More »
  • Crime

    ആലുവ ഹൈവേ മോഷണം: സൂത്രധാരന്‍ പോലീസ് പിടിയില്‍

    എറണാകുളം: ആലുവ ഹൈവേ മോഷണ കേസിന്റെ സൂത്രധാരന്‍ പിടിയില്‍. തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസില്‍ ക്വട്ടേഷന്‍ നല്‍കിയ പാലക്കാട് സ്വദേശിയാണ് അറസ്റ്റിലായത്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മാര്‍ച്ച് 31ന് കന്പനിപ്പടി ഭാഗത്ത് വച്ചാണ് പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുള്‍പ്പെടെ തട്ടിക്കൊണ്ടുപോയത്. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സജീറിനെ കളമശേരിയില്‍ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. കാറിലുണ്ടായിരുന്ന ഹാന്‍സ് തട്ടിയെടുക്കാനായി ക്വട്ടേഷന്‍ സംഘത്തെ അയച്ച പാലക്കാട് സ്വദേശി മുഹീബാണ് ഇപ്പോള്‍ പിടിയിലായത്. ഹാന്‍സും കാറും തട്ടിയെടുത്ത് മറച്ചു വില്‍ക്കുകയിരുന്നു മുജീബിന്റെ ലക്ഷ്യം. എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രധാന ഹാന്‍സ് മൊത്ത വിതരണക്കാരനാണ് ഇയാള്‍. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന മുജീബിനെ കളമശേരിയില്‍ നിന്നുമാണ് പിടികൂടിയത്. ഇയാളുടെ കാറിലും വീട്ടിലുമായി സൂക്ഷിച്ച അഞ്ച് ചാക്ക് ഹാന്‍സ് പോലീസ് പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഇതിന് മുന്‍പും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ്…

    Read More »
  • Crime

    വർക്കല ചെമ്മരുത്തിയിൽ സിഐടിയു പ്രവർത്തകനെ വെട്ടിപരിക്കേൽപ്പിച്ചു

    ചെമ്മരുത്തി: വർക്കല ചെമ്മരുത്തിയിൽ പരസ്യമായ മദ്യപാനം ചോദ്യം ചെയ്തതിന് സിഐടിയു പ്രവർത്തകനെ വെട്ടിപരിക്കേൽപ്പിച്ചു. രണ്ട് അയൽവാസികള്‍ ഉള്‍പ്പെടെ പ്രതികളായ മൂന്നു പേ‍ർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് ലഹരിവസ്തുക്കളുടെ (Usage of Drug) ഉപയോഗം വ്യാപകമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു, ചുമട്ടുതൊഴിലാളിയായ സുൽഫിക്കറിന്‍റെ മുഖത്താണ് അക്രമിസംഘം വെട്ടിയത്. സുൽഫിക്ക‍റിൻെറ അയൽവാസിയായ ഹമീദും, ദേവനും ഇവരുടെ സുഹൃത്തായ ആഷിഖും കൂടി പരസ്യമായി മദ്യപിക്കുകയായിരുന്നു. ഇത് പാടില്ലെന്ന് സുൽഫിക്കർ പറഞ്ഞു. ഇതിന് പിന്നാലെയാണ് വടിവാള്‍ കൊണ്ടുള്ള ആക്രമണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മുമ്പും സുൽഫിക്കറുടെ നേതൃത്വത്തിൽ നാട്ടുകാർ പരസ്യമദ്യപാനം ചോദ്യം ചെയ്തതതിന് പ്രതികള്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു. സ്ഥലത്ത് ലഹരി ഉപയോഗം വ്യാപകമാണെന്നും നാട്ടുകാർ ആരോപിക്കുന്നു. മൂന്നു പ്രതികളും ഒളിവിലാണെന്ന അയിരൂർ പൊലീസ് പറഞ്ഞു,.സമീപ പ്രദേശത്താണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പു് ലഹരി ഉപയോഗത്തിനെതികെ പരാതിപ്പെട്ട അനുവെന്ന യുവാവിനെ പ്ലസ് ടു വിദ്യാർത്ഥികള്‍ ചേർന്ന് ആക്രമിച്ചത്. ഇന്നലെ ചെമ്മരുത്തിയിൽ ഒരു വീട്ടിൽ നിന്നും ഒന്നരകിലോ കഞ്ചാവും എക്സൈസ് പിടികൂടി.

    Read More »
  • Food

    തക്കോലം വെറും തക്കോലമല്ല… തക്കോലത്തിന്റെ ഗുണങ്ങളറിയാം

    ഇന്ത്യന്‍ വിഭവങ്ങളില്‍ ഒഴിച്ചുനിര്‍ത്താന്‍ സാധിക്കാത്ത ഘടകമാണ് സുഗന്ധവ്യജ്ഞനങ്ങള്‍. ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിങ്ങനെയുള്ള സുഗന്ധവ്യജ്ഞനങ്ങളെല്ലാം തന്നെ നാം നിത്യവും കറികളിലേക്കും മറ്റും ഉപയോഗിക്കുന്നവയാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ നമ്മള്‍ അധികം ഉപയോഗിക്കാത്തൊരു ചേരുവയാണ് തക്കോലം. തക്കോലം എന്ന പേര് കേട്ടാല്‍ പലര്‍ക്കും ഇതെന്താണെന്ന് മനസിലാകണമെന്ന് തന്നെയില്ല. ഒരുപക്ഷേ ചിത്രത്തിലൂടെയോ നേരിട്ടോ കണ്ടാല്‍ സംഗതിയെന്തെന്ന് എളുപ്പത്തില്‍ മനസിലാകുമായിരിക്കും. ബിരിയാണി, നെയ്ച്ചോറ്, ഇറച്ചി വിഭവങ്ങള്‍ തുടങ്ങിയവയിലാണ് പ്രധാനമായും നമ്മള്‍ തക്കോലം ചേര്‍ക്കാറ്. ഭക്ഷണത്തിന് സവിശേഷമായ ഗന്ധവും രുചിയും ചേര്‍ക്കാനാണ് തക്കോലം ഉപയോഗിക്കുന്നത്. എന്നാലിതിന് ഗന്ധവും രുചിയും മാത്രമല്ല, ചില ഗുണങ്ങളും നമുക്ക് പകര്‍ന്ന് നല്‍കാനാകുമെന്നതാണ് യാഥാര്‍ത്ഥ്യം. ഇതെക്കുറിച്ച് അധികപേര്‍ക്കും അറിയില്ലയെന്നത് മറ്റൊരു സത്യം. പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര വിവിധ ചേരുവകളുടെ ആരോഗ്യഗുണങ്ങള്‍ വിശദീകരിക്കുന്നതിനിടെ തക്കോലത്തെ കുറിച്ചും ചിലത് പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങളാണ് ഇനി വിശദീകരിക്കുന്നത്. തക്കോലത്തിന് ശരീരത്തില്‍ നിന്ന് ‘ഫ്രീ റാഡിക്കലു’കളെ പുറന്തള്ളാനുള്ള കഴിവുണ്ടത്രേ. ഇത് ചര്‍മ്മത്തിന് വളരെയധികം ഗുണം നല്‍കും. തക്കോലം ശരീരത്തിന്…

    Read More »
Back to top button
error: