Month: April 2022

  • Kerala

    ഷെജിൻ- ജ്യോത്സന വിവാഹം ലൗ ജിഹാദ് എന്ന് പ്രചരണം, ദമ്പതികളെ തള്ളിപ്പറഞ്ഞ് സി.പി.എം

    കോഴിക്കോട്: വിവാദം സൃഷ്ടിച്ച ഷെജിൻ- ജ്യോത്സന വിവാഹം ലൗ ജിഹാദല്ലെന്ന് ദമ്പതികൾ. ചില സംഘടനകൾ വ്യാജ പ്രചരണം നടത്തുകയാണെന്ന് ഷിജിൻ പറയുന്നു. ഇതര മതത്തിൽപെട്ട കോടഞ്ചേരി സ്വദേശികളായ ഷെജിൻ – ജോത്സന വിവാഹം ലൗ ജിഹാദ് ആണെന്ന് പ്രചരണം ഉണ്ടായിരുന്നു. ജ്യോത്സനയെ കാണാനില്ലെന്നും എവിടെയോ തടഞ്ഞുവച്ചിരിക്കുന്നു എന്നും ആരോപിച്ച് ക്രിസ്ത്രീയസമുദായ പ്രതിനിധികളടക്കം പൊലീസ് സ്റ്റേഷനില്‍ തടിച്ചുകൂടുകയും പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ജ്യോത്സനയുടെ പിതാവ് പോലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും പറഞ്ഞു ജ്യോത്സന പിന്നീട് സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ആണ് ഷെജിൻ. പൊലീസ് യാതൊരു സഹായം നൽകിയില്ലെന്നും ദമ്പതികൾ പറയുന്നു. ഇതിനിടെ സി.പി.എം നേതൃത്വം ഇവര്‍ക്കെതിരെ രംഗത്തുവന്നു. പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം തോമസിൻ്റെ പ്രസ്ഥാവനയിൽ ഷെജിനെതിരെ നടപടി എടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്: ”സാധാരണ പ്രണയ വിവാഹം മാത്രമാണിത്.…

    Read More »
  • Kerala

    നട​ന്‍ ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി,വെ​ന്‍റി​ലേ​റ്റ​ര്‍ നീ​ക്കി

    നട​ന്‍ ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി,വെ​ന്‍റി​ലേ​റ്റ​ര്‍ നീ​ക്കി ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ​യെ​തു​ട​ര്‍​ന്ന് അ​ങ്ക​മാ​ലി അ​പ്പോ​ളോ അ​ഡ്‌​ല​ക്‌​സ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ന​ട​ന്‍ ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി. വെ​ന്‍റി​ലേ​റ്റ​ര്‍ നീ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​ഴ​യ ആ​രോ​ഗ്യാ​വ​സ്ഥ​യി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നും മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്നു. മാ​ര്‍​ച്ച് 30 നാ​ണ് നെ​ഞ്ചു​വേ​ദ​ന​യേ​ത്തു​ട​ര്‍​ന്ന് ശ്രീ​നി​വാ​സ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

    Read More »
  • NEWS

    വിശുദ്ധ ഖുര്‍ആന്റെ മറവില്‍ താന്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയെന്ന് നുണ പ്രചരിപ്പിച്ചവര്‍ക്ക് നോമ്ബിന്റെ ആദ്യ പത്തില്‍ത്തന്നെ ശിക്ഷകിട്ടി:കെ എം ഷാജിക്കെതിരെ ഒളിയമ്പുമായി കെ ടി ജലീൽ

    കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്റെ മറവില്‍ താന്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയെന്ന് നുണ പ്രചരിപ്പിച്ചവര്‍ക്ക് നോമ്ബിന്റെ ആദ്യ പത്തില്‍ത്തന്നെ ശിക്ഷകിട്ടിയെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍.തനിക്കെതിരേ ആരോപണം ഉന്നയിച്ച കെ എം ഷാജിയുടെ ഭാര്യക്കെതിരേ ഇ ഡി നടപടിയെടുത്തതിനെ പരാമര്‍ശിച്ചാണ് ജലീല്‍ പരിഹാസം ചൊരിഞ്ഞത്. “വിശുദ്ധ ഖുര്‍ആന്റെ മറവില്‍ ഈയുള്ളവന്‍ സ്വര്‍ണ്ണം കള്ളക്കടത്തു നടത്തി എന്നും ഖുര്‍ആനല്ല കിട്ടിയ സ്വര്‍ണമാണ് തിരിച്ച്‌ കൊടുക്കേണ്ടതെന്നും നിയമസഭയില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ എന്റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോള്‍ വല്ലാതെ മനസ്സ് വേദനിച്ചിരുന്നു.     സ്വര്‍ണക്കടത്ത് വിവാദത്തെ തുടര്‍ന്ന് ഇ.ഡി, കസ്റ്റംസ്, എന്‍.ഐ.എ എന്നീ മൂന്ന് അന്വേഷണ ഏജന്‍സികളാണ് എനിക്ക് ചുറ്റും പത്മവ്യൂഹം തീര്‍ത്തത്. ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ എന്നില്‍ നിന്ന് കണ്ടുകെട്ടാനോ അവര്‍ക്ക് സാധിച്ചില്ല. ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അത്”-ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.     വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസമാണ് പരിശുദ്ധ റംസാന്‍.…

    Read More »
  • NEWS

    ബൈക്കില്‍ നിന്നും ബസിനടിയിലേക്ക് തെറിച്ച്‌ വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം 

    തൃശൂർ :മുട്ടിത്തടിയില്‍ തടിലോറിയിൽ തട്ടി നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും ബസിനടിയിലേക്ക് തെറിച്ച്‌ വീണ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.വട്ടക്കൊട്ടായി മിച്ചനാട്ട് ഷാജുവിന്റെ മകന്‍ നിസ്റ്റലാണ് (14) മരിച്ചത്. ചൊവാഴ്ച ഉച്ചക്കായിരുന്നു അപകടം.മുട്ടിത്തടി വളവില്‍ ഓടിക്കൊണ്ടിരുന്ന തടി ലോറിയില്‍ തട്ടിയാണ് ബൈക്കിന്‍റെ നിയന്ത്രണം വിട്ടത്.ബൈക്കിന്റെ പിറകിലിരുന്ന നിസ്റ്റല്‍ എതിരെ വന്ന ബസിന്റെ അടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ഉടന്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വരന്തരപ്പിള്ളി അസംപ്ഷന്‍ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മ: സിമി, സഹോദരി: നിയ.

    Read More »
  • Kerala

    അപകടത്തില്‍ പരിക്ക് ഇല്ലാതെ രക്ഷപ്പെട്ടു; ഗിന്നസ്പക്രു നന്ദി പറയുന്നത് സീറ്റ്‌ബെല്‍റ്റിന്

    തിരുവല്ലയില്‍വെച്ചുണ്ടായ അപകടത്തില്‍ പരിക്ക് ഇല്ലാതെ രക്ഷപ്പെട്ടതിന് ഗിന്നസ്പക്രു നന്ദി പറയുന്നത് സീറ്റ്‌ബെല്‍റ്റിന്. ”സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യംനേരിട്ട് അറിഞ്ഞു. ദൈവത്തിന് നന്ദി” -പക്രു പറയുന്നു. എതിര്‍ദിശയില്‍നിന്നുവന്ന ലോറി നിയന്ത്രണംവിട്ട് വന്നിടിച്ചിട്ടും തനിക്ക് ഒരു പോറല്‍ പോലുമേറ്റില്ല. ഞാന്‍ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എന്റെ കാര്‍ ഓടിച്ച ശിവനും, അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാര്‍ക്കും എസ്.ഐ. ഹുമയൂണ്‍ സാറിനും സുഹൃത്തായ മാത്യു നൈനാനും വീട്ടിലെത്തിച്ച ട്വിന്‍സ് ഈവന്റ്‌സ് ഉടമ ടിജുവിനും നന്ദി. ഒപ്പം പ്രാര്‍ത്ഥിച്ചവര്‍ക്കും വിളിച്ച പ്രിയ സുഹൃത്തുക്കള്‍ക്കും പക്രു തന്റെ ഫെയ്‌സ് ബുക്കിലൂടെ നന്ദി പറയുന്നു. ചലച്ചിത്ര നടന്‍ ഗിന്നസ് പക്രു (അജയ് കുമാര്‍) സഞ്ചരിച്ചിരുന്ന കാര്‍ തിരുവല്ല ബൈപ്പാസില്‍ പാഴ്സല്‍ ലോറിയുമായി കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. ബൈപ്പാസിലെ മഴുവങ്ങാടുചിറയ്ക്കു സമീപത്തെ പാലത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ദിശയില്‍നിന്നുവന്ന കാറിന്റെ പിന്‍വശത്തെ ടയറില്‍ ഇടിക്കുകയായിരുന്നു. ഗിന്നസ് പക്രു തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്നു. മറ്റൊരു കാറില്‍ പക്രു…

    Read More »
  • NEWS

    കോട്ടയത്ത് റെയില്‍വേട്രാക്കില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

    കോട്ടയം:  റെയില്‍വേട്രാക്കില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.കോട്ടയം സ്റ്റേഷന് അരക്കിലോമീറ്റര്‍ തെക്ക് ഭാഗത്താണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്.വൈകിട്ട് 6.45നാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് കേരള എക്സ്പ്രസ് കടന്നുപോയ പിന്നാലെയാണ് തെക്ക് ഭാഗത്തേക്കുള്ള വഴിയില്‍ രണ്ടാമത്തെ ടണലിന് സമീപം ഉയരത്തിലുള്ള മണ്‍തിട്ടയുടെ ഭാഗങ്ങള്‍ ഇടിഞ്ഞ് പാളത്തിലേക്ക് പതിച്ചത്.സമീപമുണ്ടായിരുന്ന തൊഴിലാളികളാണ് സംഭവം കണ്ടത്.ഉടന്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയം സ്റ്റേഷനിലെത്തിയ വേണാട് എക്സ്പ്രസ് അവിടെ പിടിച്ചിട്ടു. ചെന്നൈ സൂപ്പര്‍ തിരുവല്ലയിലും തിരുവനന്തപുരം –- സില്‍ച്ചാര്‍ എക്സ്പ്രസ് ചങ്ങനാശേരിയിലും പിടിച്ചിട്ടു. ട്രാക്കിലെ മണ്ണ് നീക്കിയശേഷം വേണാട് 7.45നാണ് സ്റ്റേഷന്‍ വിട്ടത്.പിടിച്ചിട്ട മറ്റ് ട്രെയിനുകളും മുക്കാല്‍ മണിക്കൂറോളം വൈകിയാണ് യാത്ര തുടര്‍ന്നത്.

    Read More »
  • Kerala

    സംസ്ഥാനത്ത് ഏപ്രില്‍ 16 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഏപ്രില്‍ 16 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. പട്ടം പറത്തുകയോ, ഇടിയുള്ളപ്പോൾ ടെറസ്സിൽ കയറുകയോ അരുത്.

    Read More »
  • NEWS

    പ്രഥമ ലതാ മങ്കേഷ്‌കര്‍ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് 

    പ്രഥമ ലതാ മങ്കേഷ്‌കര്‍ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്.തിങ്കളാഴ്ചയാണ് മങ്കേഷ്കര്‍ കുടുംബം പുരസ്കാരം പ്രഖ്യാപിച്ചത്.മറാഠി നാടക നടനും ഗായകനുമായിരുന്ന ദീനാനാഥ്   മങ്കേഷ്‌കറിന്റെ എണ്‍പതാം ചരമവാര്‍ഷികമായ ഏപ്രില്‍ 24 ന് ആയിരിക്കും പുരസ്കാരങ്ങള്‍ സമ്മാനിക്കുക.പ്രശസ്തഗായകരായ ലതാ മങ്കേഷ്കര്‍,ആശാ ഭോസ്‍ലെ. ഹൃദയനാഥ് മങ്കേഷ്കര്‍, മീനാ ഖാദികര്‍ എന്നിവരുടെ പിതാവാണ് ദീനാനാഥ് മങ്കേഷ്‌കർ. ലതാ മങ്കേഷ്‌കറിന്റെ സ്മരണയ്ക്കായാണ്  അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലതാ മങ്കേഷ്കര്‍ അന്തരിച്ചത്. 92-ാം വയസിലായിരുന്നു അന്ത്യം. ഇതിഹാസ ഗായികയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുംബൈയില്‍ എത്തിയിരുന്നു. രാജ്യത്തിനും ജനങ്ങള്‍ക്കും സമൂഹത്തിനും ശ്രദ്ധേയവും മാതൃകാപരവുമായ സംഭാവനകള്‍ നല്‍കിയ ഒരു വ്യക്തിക്ക് ആയിരിക്കും എല്ലാ വര്‍ഷവും ലതാ മങ്കേഷ്‌കര്‍ പുരസ്‌കാരം ലഭിക്കുക. സംഗീതം, നാടകം, കല, മെഡിക്കല്‍, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

    Read More »
  • Kerala

    രാമചന്ദ്രൻ ഫാൻസിന് നിരാശ: തൃശ്ശൂര്‍ പൂരവിളംബരത്തിന് ഇക്കുറിയും എറണാകുളം ശിവകുമാര്‍

    തൃശ്ശൂര്‍: കൊവിഡ് ഇടവേളയ്ക്ക് ശേഷം തൃശൂർ പൂരം ആരവത്തോടെ ആഘോഷിക്കാനിരിക്കെ പൂരവിളംബരത്തിന് ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാർ എത്തും. ദേവസ്വം ബോർഡിന്റെ സ്വന്തം ആനയായ എറണാകുളം ശിവകുമാറിനെ തെക്കേ ഗോപുര നട തള്ളിത്തുറക്കുന്ന ചടങ്ങിൽ എഴുന്നള്ളിക്കാനാണ് കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ തീരുമാനം. നെയ്തലക്കാവ് ദേവസ്വത്തിന് വേണ്ടിയാണ് കൊമ്പനെ എഴുന്നള്ളിക്കുക. പൂരവിളംബരത്തിൻ്റെ ഭാഗമായി വടക്കുംനാഥന്റെ തെക്കേ ഗോപുര വാതിൽ തള്ളി തുറക്കുന്ന ചടങ്ങ് നിർവഹിക്കാനാണ് എല്ലാവർഷവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാറുള്ളത്. കോവിഡിന് മുമ്പുള്ള 2019-ലെ പൂരത്തിന് രാമചന്ദ്രനാണ് തെക്കേ ഗോപുര നട തള്ളിത്തുറന്നത്. ആയിരക്കണക്കിനാളുകളാണ് ഈ ചടങ്ങിന് സാക്ഷിയാകാൻ പൂരപ്പറമ്പിലെത്തിയത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് പൂര വിളംബരമായി തെക്കേ ഗോപുരവാതിൽ തുറക്കുക. 2019ൽ വിലക്കിനിടയിൽ ഒരു മണിക്കൂർ കർശന വ്യവസ്ഥകളോടെയാണ് തെക്കേഗോപുര വാതിൽ തുറക്കാൻ അനുമതി ലഭിച്ചത്. അത്രയൊന്നും പ്രശസ്തമല്ലാതിരുന്ന തെക്കേ ഗോപുര വാതിൽ തുറന്നിടുന്ന ചടങ്ങിനെ ജനകീയമാക്കിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു. രാമചന്ദ്രൻ്റെ വരവോടെയാണ് ജനസാഗരമെത്തുന്ന വിധത്തിലേക്ക് പൂരവിളംബരം മാറിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ…

    Read More »
  • Kerala

    മതപരമായ ചടങ്ങുകള്‍ക്കുള്ള പോലീസ് സുരക്ഷക്ക് പണം വാങ്ങണമെന്ന് ശിപാര്‍ശ

    തിരുവനന്തപുരം: മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ഇനി സൌജന്യ സുരക്ഷ നൽകേണ്ടെന്ന നിലപാടിലേക്ക് പൊലീസ്. ചടങ്ങുകളുടെ സുരക്ഷയ്ക്ക് പണം വാങ്ങാനുള്ള പൊലീസ് ശുപാർശ സർക്കാരിന് നൽകും. ഏറെ കാലമായി ഇക്കാര്യത്തിൽ പൊലീസിനുള്ളിൽ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നുവെങ്കിലും ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിക്കുന്നതിനാൽ തീരുമാനത്തിലെത്താതെ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന എഡിജിപി തലയോഗത്തിലാണ് ഇക്കാര്യത്തിൽ ശുപാർശക്ക് ധാരണയായത്. ബന്ധപ്പെട്ടവർ ഒരു നിശ്ചിത തുക സർക്കാരിലേക്ക് അടച്ചതിന് ശേഷം പൊലീസ് ക്രമ സമാധാന ചുമതല ഏറ്റെടുക്കുന്നതാണ് ശുപാർശ. മതപരമായ ചടങ്ങുകൾക്ക് സുരക്ഷ നൽകുന്നതിൽ കൂടുതലും സ്വകാര്യ ഏജൻസികളെ പ്രോത്സാഹിപ്പിക്കണമെന്നും ഉന്നതല യോഗത്തിൽ വിലയിരുത്തലുണ്ടായി. പലപ്പോഴും സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാണ് മതപരമായ ചടങ്ങുകൾക്കയച്ചിരുന്നത്.

    Read More »
Back to top button
error: