Month: February 2021
-
LIFE
ഭയചകിതയായി അമ്മ വിളിച്ച ഫോൺ കോളുകൾ രക്ഷിച്ചത് മകനെ മാത്രമല്ല 25 ജീവനുകളെ
ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവറാണ് 27 കാരനായ വിപുൽ കൈറേളി. മഞ്ഞുമല സ്ഫോടനമുണ്ടായ ഡെറാഡൂണിലെ എൻടിപിസി ഹൈഡ്രോ പവർ പ്രോജക്ടിൽ ആണ് വിപുൽ ജോലി ചെയ്യുന്നത്. ഞായറാഴ്ച രാവിലെ അമ്മയുടെ ഫോണിൽ നിന്നും വന്ന ഫോൺകോളുകൾ ആദ്യമൊന്നും വിപുൽ ശ്രദ്ധിച്ചില്ല. എന്നാൽ തുടർച്ചയായി ഫോണുകൾ വന്നപ്പോൾ അവസാനം ഫോൺ അറ്റൻഡ് ചെയ്തു. ” ഞങ്ങളുടെ ഗ്രാമം മുകളിലാണ്. പൊടുന്നനെ വെള്ളം കുത്തി ഒഴുകാൻ തുടങ്ങിയപ്പോൾ അമ്മ അത് മുകളിൽ നിന്ന് കണ്ടു. അങ്ങനെയാണ് എന്നെ തുരുതുരാ വിളിച്ചത്. ആ ഫോൺ കോൾ ഞാൻ അറ്റൻഡ് ചെയ്തിരുന്നില്ലെങ്കിൽ ഇന്ന് ഞാനോ എന്റെ 25 സഹപ്രവർത്തകരോ ജീവിച്ചിരിക്കുന്നുണ്ടാകില്ല. “വിപുൽ അമ്മ മാങ്ശ്രീയുടെ ഫോൺ കാളുകളെ കുറിച്ച് പറഞ്ഞു. ” ഓടാൻ അമ്മ ഉച്ചത്തിൽ പറയുമ്പോൾ ആദ്യമൊക്കെ തമാശ ആണെന്നാണ് കരുതിയത്. പർവ്വതങ്ങൾ വെറുതെ പൊട്ടിത്തെറിക്കില്ല എന്ന് ഞാൻ അവരോട് പറഞ്ഞു. തുടർച്ചയായി അവർ വിളിച്ച് അവിടെനിന്ന് മാറാൻ ആവശ്യപ്പെട്ടു. അപകടം മനസ്സിലാക്കിയ ഞങ്ങൾ ഓടി…
Read More » -
NEWS
മലയാറ്റൂർ കരിമ്പാനിയിൽ വനപാലകരെ കാട്ടാനക്കൂട്ടം ആക്രമിച്ചു
കോതമംഗലം: തുണ്ടം-മലയാറ്റൂർ കാനനപാതയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വനപാലകർക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. തലനാരിഴയ്ക്ക് ഇരുവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കരിമ്പാനി സ്റ്റേഷനിലെ ബി.എഫ്.ഒ. എസ്. സുധീഷ് (28), ഡ്രൈവർ ശ്രീകാന്ത് (27) എന്നിവരെ 20-ഓളം വരുന്ന ആനകൾ ആക്രമിക്കാൻ ഓടിയടുക്കുകയായിരുന്നു . കരിമ്പാനി സ്റ്റേഷന് രണ്ട് കിലോമീറ്റർ മാറിയാണ് സംഭവം. ഇല്ലിത്തോട് ഭാഗത്തെ കടയിൽ പോയി സ്റ്റേഷനിലെ മെസിലേക്കുള്ള പലചരക്ക്് സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെയാണ് സംഭവം. ഭാഗ്യത്തിനാണ് ഇരുവരും രക്ഷപ്പെട്ടത്. വളവും ഇറക്കവും കൂടിയ ഭാഗത്ത് വെച്ചായിരുന്നു അപ്രതീക്ഷിത ആക്രമണം. വളവ് തിരിഞ്ഞ് വന്നപ്പോൾ ഏതാനും മീറ്റർ മുന്നിൽ നിൽക്കുന്ന ആനക്കൂട്ടം ബൈക്കിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ കലുങ്ക് ചാടിക്കടന്ന് കാട്ടിലേക്ക് ഓടിമാറിയാണ് ഇരുവരും രക്ഷപ്പെട്ടത്. ആനകളിലൊന്ന് പിന്നാലെ ഓടിയെത്തുകയും ചെയ്തു. ഓടുന്നതിനിടെ വീഴ്ചയിലാണ് പരിക്കേറ്റത്. കലിപൂണ്ട ആനകളിലൊന്ന് ഇതിനിടെ ബൈക്ക് വലിച്ചെറിയുകയും ചവിട്ടുകയും ചെയ്തു. വിവരം അറിയിച്ചതനുസരിച്ച് സ്റ്റേഷനിൽനിന്ന് സഹപ്രവർത്തകരെത്തിയാണ് ഇരുവരേയും കൊണ്ടുപോയത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും…
Read More » - LIFE
-
NEWS
അമേരിക്കയിലെ ഗ്വാണ്ടനമോ തടവറ അടച്ചുപൂട്ടുമെന്ന വാഗ്ദാനവുമായി ജോ ബൈഡൻ
അമേരിക്കയിലെ ഗ്വാണ്ടനമോ തടവറ അടച്ചുപൂട്ടുമെന്ന വാഗ്ദാനവുമായി ജോ ബൈഡൻ ഭരണകൂടം. നിലവിലെ ഭരണത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് കുപ്രസിദ്ധ ജയില്‍ അടച്ചുപൂട്ടുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചത്. അടുത്ത് തന്നെ ഇതിനുള്ള ഉത്തരവില്‍ ബൈഡന് ഒപ്പുവെക്കുമെന്നാണ് സൂചന. നേരത്തെ ഒബാമ ഭരണകൂടം ഗ്വാണ്ടനമോ തടവറ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. കൊടും കുറ്റവാളികളെയാണ് ഇവിടെ തടവിൽ പാർപ്പിച്ചിരിക്കുന്നത്.
Read More » -
NEWS
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കൊച്ചിയിൽ
ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും . ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള സന്ദർശനം ഔദ്യോഗികമാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. സംസ്ഥാനത്തെ പ്രധാന ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തുന്ന പ്രധാനമന്ത്രി പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റികളെ അഭിസംബോധന ചെയ്യും. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കൊച്ചിയിലെ വികസന പദ്ധതികൾ പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. ബിപിസിഎലിന്റെ 6,000 കോടി രൂപയുടെ പ്രൊപിലീന്‍ ഡെറിവേറ്റീവ്സ് പെട്രോ കെമിക്കല്‍സ് പദ്ധതിയാണ് ഇതിൽ പ്രധാനം. കൊച്ചിന് തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലായ സാഗരികയുടെ ഉദ്ഘാടനവും സൗത്ത് കല്‍ക്കരി ബെര്‍ത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ തറക്കല്ലിടലും വെല്ലിങ്ടണ്‍ ദ്വീപിലെ എറണാകുളം വാര്‍ഫില്‍ നിർവഹിക്കും. ഷിപ്പ് യാര്‍ഡിന്റെ നോളജ് സെന്ററായ ഗിരിനഗറിലെ ‘വിജ്ഞാന് സാഗര്‍’ മന്ദിരം ഉദ്ഘാടനം, വില്ലിങ്ടണ്‍ ദ്വീപില്‍നിന്നു ബോള്‍ഗാട്ടിയിലേക്കുള്ള റോറോ സര്‍വീസ് ഉദ്ഘാടനം എന്നിവയാണു മറ്റു പരിപാടികൾ.
Read More » -
Lead News
മാണി സി കാപ്പന്റെ പുതിയ പാർട്ടി നാളെ
പുതിയ പാർട്ടിയുടെ പ്രഖ്യാപനം നാളെ എന്ന് മാണി സി കാപ്പൻ എംഎൽഎ. എൻസിപിയുടെ സ്ഥാനങ്ങൾ ഇന്ന് രാജിവെക്കുമെന്ന് മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎ സ്ഥാനം രാജി വെക്കാൻ ആലോചിച്ചിട്ടില്ല. പ്രത്യേക പാർട്ടിയായി യുഡിഎഫിൽ പ്രവർത്തിക്കും. കൂടെയുള്ളവരും പാർട്ടി സ്ഥാനങ്ങൾ രാജിവെക്കും. എൻസിപി കേന്ദ്രനേതൃത്വം എൽഡിഎഫിനൊപ്പം ആണെന്ന് മാണി സി കാപ്പൻ സ്ഥിരീകരിച്ചു. മൂന്നു സീറ്റ് നൽകാമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. പ്രത്യേക പാർട്ടിയായി യുഡിഎഫിൽ പ്രവർത്തിക്കും. സർക്കാർ നൽകിയ ബോർഡ്,കോർപ്പറേഷൻ സ്ഥാനങ്ങൾ രാജിവെക്കുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. മന്ത്രി എംഎം മണിയുടെ വിമർശനങ്ങളെ മാണി സി കാപ്പൻ പുച്ഛിച്ചുതള്ളി. വിമർശനങ്ങളോട് പ്രതികരിക്കുന്നില്ല. മാണി സി കാപ്പന്റെ പാർട്ടിക്ക് മൂന്നു സീറ്റ് നൽകാനാണ് യുഡിഎഫ് ആലോചിക്കുന്നത്. പാലാ സീറ്റിന് പുറമേ കായംകുളം സീറ്റ് നൽകും. മൂന്നാമത്തെ സീറ്റ് സംബന്ധിച്ച് കൂടുതൽ ചർച്ച നടത്തും. മലബാർ മേഖലയിലാണ് ഈ സീറ്റ് നൽകുക.
Read More » -
LIFE
ഭാവി വധുവിന്റെ വിവാഹമോതിരം മോഷ്ടിച്ച് മറ്റൊരു കാമുകിയ്ക്ക് അണിയിച്ച കാമുകൻ കുരുക്കിൽ
തന്റെ ഭാവി വധുവിന്റെ വിവാഹമോതിരം മോഷ്ടിച്ച് മറ്റൊരു കാമുകിക്ക് അണിയിച്ച കാമുകന് പിന്നാലെ പൊലീസ്. അമേരിക്കയിലെ ഫ്ലോറിഡയിൽ ആണ് സംഭവം. 48 കാരനായ ജോസഫ് ഡേവിസ് ആണ് കഥയിലെ വില്ലൻ. തനിക്ക് വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ട ഡേവിസ് ആ മോതിരം തന്നെ മോഷ്ടിച്ച് മറ്റൊരു സ്ത്രീക്ക് മോതിരം അണിയിക്കുക ആയിരുന്നു എന്നാണ് പരാതി. ഫ്ളോറിഡയിലെ ഓറഞ്ച് സിറ്റിക്കാരിയാണ് പരാതിക്കാരി . ഭാവി വരന്റെ ഫേസ്ബുക്കിലെ ഒരു ഫോട്ടോയാണ് പണി പറ്റിച്ചത്. അതിൽ ഒരു സ്ത്രീ അണിഞ്ഞ വിവാഹ മോതിരം തന്റെ വിവാഹ മോതിരം പോലെ ഇരിക്കുന്നത് കണ്ടാണ് ഭാവിവധു വിവാഹമോതിരം തിരഞ്ഞത്. നോക്കുമ്പോൾ വിവാഹമോതിരം മോഷ്ടിക്കപ്പെട്ടിരുന്നു. ഒപ്പം ചില ആഭരണങ്ങളും കാണാതെ പോയിരുന്നു. ഭാവി വധു ഭാവി വരനോട് കാര്യം പറഞ്ഞപ്പോൾ കുറച്ച് ആഭരണങ്ങൾ തിരികെ കിട്ടി. പിന്നെ അയാൾ മുങ്ങുകയായിരുന്നു. ഭാവി വധു വീട്ടിലില്ലാത്ത അവസരത്തിൽ കാമുകിയെ അവിടെ കൊണ്ടുവന്നാണ് ഡേവിസ് വിവാഹ മോതിരം അണിയിച്ചത്. എന്തായാലും പൊലീസ്…
Read More » -
Lead News
ഇന്ധന വില വീണ്ടും കൂട്ടി
ഇന്ധന വില വീണ്ടും കൂട്ടി. വിലവർദ്ധനവ് തുടർച്ചയായ ഏഴാം ദിവസം. പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 90 രൂപ 61 പൈസയായി. ഡീസൽ വില 85 ൽ എത്തി. കൊച്ചിയിൽ പെട്രോൾ വില 88 രൂപ 89 പൈസയാണ് . ഡീസൽ വില 83 രൂപ 84 പൈസയും.
Read More » -
Lead News
ഡൊണാൾഡ് ട്രംപ് കുറ്റവിമുക്തൻ
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റവിചാരണ അതിജീവിച്ചു. ഇത് രണ്ടാം തവണയാണ് ഡൊണാൾഡ് ട്രംപ് കുറ്റവിചാരണ അതിജീവിക്കുന്നത്. കുറ്റംചുമത്തി ശിക്ഷ വിധിക്കാൻ സെനറ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഇതിന് 67 വോട്ടാണ് വേണ്ടത്. എന്നാൽ ട്രമ്പിനെതിരായി വോട്ട് ചെയ്തത് 50 ഡെമോക്രാറ്റുകളും 7 റിപ്പബ്ലിക്കൻ അംഗങ്ങളുമാണ്. ഏഴു റിപബ്ലിക്കൻ അംഗങ്ങൾ റിപബ്ലിക്കൻ പാർട്ടിക്കാരൻ ആയ ട്രമ്പിന് കുറ്റം ചുമത്താൻ അനുകൂലിച്ചു എന്നത് ട്രമ്പ് പക്ഷത്തെ വിള്ളൽ കാണിക്കുന്നു. പാർലമെന്റ് മന്ദിരത്തിന് നേരെ കലാപകാരികൾ ആക്രമണം നടത്തിയതിന് കാരണക്കാരൻ ആണെന്നതിനാൽ ആണ് ട്രമ്പിനെതിരെ കുറ്റ വിചാരണ നടത്താൻ തുനിഞ്ഞത്. 100 അംഗ സെനറ്റിൽ 50- 50 എന്നിങ്ങനെയാണ് ഡെമോക്രാറ്റ് – റിപ്പബ്ലിക്കൻ കക്ഷിനില. കുറ്റ വിചാരണ നടത്താൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നിരിക്കെ നീക്കം പരാജയപ്പെടും എന്ന് ഉറപ്പായിരുന്നു.
Read More » -
Lead News
ജപ്പാനിൽ അതിശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പില്ല
താജികിസ്ഥാനിലും വടക്കേ ഇന്ത്യയിലും ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ ജപ്പാനിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തി. ശനിയാഴ്ച രാത്രിയാണ് ഭൂചലനം ഉണ്ടായത്. മിയഗി, ഫുകുഷിമ എന്നിവിടങ്ങളിൽ നിന്നാണ് നാശനഷ്ടങ്ങളുടെ കണക്ക് വരുന്നത്. തലസ്ഥാനമായ ടോകിയോവിലും ഭൂചലനത്തിന്റെ അനുരണനങ്ങൾ ഉണ്ടായി. എന്നാൽ സുനാമി മുന്നറിയിപ്പില്ല.
Read More »