NEWS

അമേ​രി​ക്ക​യി​ലെ ഗ്വാ​ണ്ട​ന​മോ ത​ട​വ​റ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ജോ ​ബൈ​ഡ​ൻ

അമേ​രി​ക്ക​യി​ലെ ഗ്വാ​ണ്ട​ന​മോ ത​ട​വ​റ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ജോ ​ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം. നി​ല​വി​ലെ ഭ​ര​ണ​ത്തി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പ് കു​പ്ര​സി​ദ്ധ ജ​യി​ല്‍ അ​ട​ച്ചു​പൂ​ട്ടു​മെ​ന്നാ​ണ് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി അ​റി​യി​ച്ച​ത്.

അ​ടു​ത്ത് ത​ന്നെ ഇ​തി​നു​ള്ള ഉ​ത്ത​ര​വി​ല്‍ ബൈ​ഡ​ന്‍ ഒ​പ്പു​വെ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ ഒ​ബാ​മ ഭ​ര​ണ​കൂ​ടം ഗ്വാ​ണ്ട​ന​മോ ത​ട​വ​റ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ത് ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. കൊ​ടും കു​റ്റ​വാ​ളി​ക​ളെ​യാ​ണ് ഇ​വി​ടെ ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Back to top button
error: