Month: February 2021

  • Lead News

    ബന്ധുക്കളെ പാകിസ്താനിൽനിന്ന് പറിച്ചുനട്ട് ദാവൂദ് ഇബ്രാഹിം

    ഭീകരവാദികൾക്കെതിരെയുള്ള നടപടികൾക്ക് പാകിസ്ഥാന്റെ മുകളിൽ രാജ്യാന്തര സമ്മർദ്ദം ഏറുമ്പോൾ ബന്ധുക്കളെ പാകിസ്താനിൽനിന്ന് പറിച്ചുനട്ട് അധോലോക നായകനും മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയുമായ ദാവൂദ് ഇബ്രാഹിം. തന്റെ മകനെയും രണ്ടു സഹോദരങ്ങളുടെ മക്കളെയും ആണ് ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ നിന്ന് മാറ്റുന്നത്. നിലവിൽ കറാച്ചി കേന്ദ്രീകരിച്ചാണ് ദാവൂദ് ഇബ്രാഹിം പ്രവർത്തിക്കുന്നത്. പാകിസ്ഥാൻ ക്രിക്കറ്റർ ജാവേദ് മിയാൻദാദിന്റെ മകനെ വിവാഹം ചെയ്ത തന്റെ മൂത്തമകൾ മഹ്‌റൂക്കിന് പോർച്ചുഗീസ് പാസ്പോർട്ട് ദാവൂദ് സംഘടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ദാവൂദിന്റെ ഇളയ സഹോദരൻ മുസ്താകീം കസ്കറിനെ ദാവൂദ് ദുബായിലേക്ക് മാറ്റി കഴിഞ്ഞു. ഡി കമ്പനിയുടെ ദുബായിലെ ” നിയമപരമായ ” കച്ചവടം നോക്കി നടന്നത് ഈ സഹോദരനാണ്. ഒരു വസ്ത്ര നിർമ്മാണ ശാലയുടെ മേൽനോട്ടം ആണ് കസ്‌കർ നടത്തുന്നത് . ദാവൂദിന്റെ ചില ബന്ധുക്കൾ കൂടി ഇയാൾക്കൊപ്പം കൂടിയിട്ടുണ്ട്. കറാച്ചി ഡിഫൻസ് ഹൗസിംഗ് മേഖലയിൽ താമസിക്കുന്ന ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം രണ്ടാഴ്ചയായി പൊതുമധ്യത്തിൽ നിന്ന് അപ്രത്യക്ഷനാണ്. ദാവൂദിന്റെ വലംകൈ എന്നറിയപ്പെടുന്ന…

    Read More »
  • Lead News

    മഹുവാ മൊയ്‌ത്രയെ ഒളിഞ്ഞു നോക്കുന്നത് ആര്?

    തന്നെ നിരീക്ഷിക്കുന്നു എന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്‌ത്ര. ട്വിറ്ററിലൂടെയാണ് അവർ ഇത് അറിയിച്ചത്. തന്റെ വീടിനുപുറത്ത് സുരക്ഷാ ഭടന്മാരെ നിയോഗിച്ചിട്ടുണ്ടെന്നും അത് തന്റെ സ്വകാര്യതയിൽ ഉള്ള കടന്നു കയറ്റം ആണെന്നും മഹുവാ മൊയ്‌ത്ര ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവയ്ക്ക് മഹുവാ മൊയ്‌ത്ര കത്ത് അയച്ചു. വെള്ളിയാഴ്ച ബാരഹ്കമ്പ റോഡ് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ തന്റെ ഔദ്യോഗിക വസതി സന്ദർശിച്ചു. ഇതിനുപിന്നാലെ 3 ബിഎസ്എഫ് ഓഫീസർമാരെ തോക്ക് സഹിതം തന്റെ വീടിനുപുറത്ത് നിയോഗിച്ചു എന്നും മഹുവാ മൊയ്‌ത്ര കത്തിൽ ചൂണ്ടിക്കാട്ടുന്നു. പാർലമെന്റിൽ തൃണമൂൽ കോൺഗ്രസ് ആക്രമണത്തിന്റെ കുന്തമുനയാണ് മഹുവാ മൊയ്‌ത്ര. പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരെയുള്ള മഹുവാ മൊയ്‌ത്രയുടെ പ്രസംഗങ്ങൾ വൈറൽ ആണ്.

    Read More »
  • Lead News

    അമിത് ഷായെ വെല്ലുവിളിച്ച് മുഖ്യമന്ത്രി, പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ല

    പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം നടപ്പാക്കില്ല എന്ന് തന്നെയാണ്. രാജ്യത്ത് വാക്സിനേഷന് പിന്നാലെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ബിജെപി പറയുന്നു. എന്നാൽ അത് കേരളത്തിൽ നടപ്പാക്കില്ല. എൽഡിഎഫ് വടക്കൻ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സർക്കാർ എങ്ങനെ പൗരത്വ ഭേദഗതി നിയമം തടയും എന്ന് ചിലർ ചോദിക്കുന്നുണ്ട്. നിയമം ഇപ്പോൾ നടപ്പിലായോ എന്ന് പിണറായി ചോദിച്ചു. വർഗീയത പറഞ്ഞ് വികസന പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വർഗീയ നിലപാട് സ്വീകരിക്കുന്ന ആർഎസ്എസിനെ നേരിടാൻ എന്നു പറഞ്ഞുകൊണ്ട് എസ്ഡിപിഐയെ സ്വീകരിക്കുന്നതും വർഗീയത ആണ്. സർക്കാർ ചെയ്ത പ്രവർത്തനങ്ങളുടെ തുടർച്ച ആഗ്രഹിക്കുന്നവരാണ് ജനങ്ങൾ. അതുകൊണ്ടുതന്നെ ഭരണത്തുടർച്ച ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    Read More »
  • NEWS

    ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ ചിത്രം; “മേരി ആവാസ് സുനോ “

    ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ ചിത്രം; “മേരി ആവാസ് സുനോ “.വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജി. പ്രജേഷ്സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക. ലോക റേഡിയോ ദിനമായ ഇന്ന് സിനിമയുടെ നെയിം പോസ്റ്റർ പുറത്തു വിട്ടു. ജോണി ആൻ്റണി, സുധീർ കരമന എന്നിവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിങ് ലൊക്കേഷൻ. ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യ പ്രജേഷ് സെൻ ടീമിൽ ഒരുങ്ങുന്ന സിനിമയാണ് മേരി ആവാസ് സുനോ. വെള്ളം ഒരു മാസമായി തിയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കുകയാണ്. ഡി.ഒ.പി- നൗഷാദ് ഷെരീഫ്, എഡിറ്റർ- ബിജിത് ബാല, സംഗീതം- എം.ജയചന്ദ്രൻ, വരികൾ- ബി.കെ. ഹരി നാരായണൻ, സൗണ്ട് ഡിസൈൻ – അരുൺ വർമ്മ , പ്രോജക്ട് ഡിസൈൻ- ബാദുഷ എൻ.എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ –…

    Read More »
  • LIFE

    സാജൻ ബേക്കറി ഇഷ്ടമായില്ല: പ്രേക്ഷകന്റെ കമന്റിന് ഉടനടി മറുപടിയുമായി അജുവർഗീസ്

    മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് അജുവർഗീസ്. പില്‍ക്കാലത്ത് നടനായും, ഗായകനായും, തിരക്കഥാകൃത്തായും, സഹസംവിധായകനായും നിർമ്മാതാവായും അജുവർഗീസ് തിളങ്ങി. കോവിഡ് മഹാമാരിയില്‍ പൂട്ടിക്കിടന്ന തിയേറ്ററുകൾ വീണ്ടും പ്രവർത്തനമാരംഭിച്ചു തുടങ്ങിയ വേളയിലാണ് അജു വർഗീസ് കേന്ദ്രകഥാപാത്രമായി എത്തുന്ന സാജൻ ബേക്കറി പ്രദർശനത്തിനെത്തിയത്. ഓപ്പറേഷൻ ജാവ, യുവം എന്നീ ചിത്രങ്ങൾക്കൊപ്പം ആണ് സാജൻ ബേക്കറി കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയത്. 200 ലധികം തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ സാജൻ ബേക്കറിക്ക് എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാവുന്നത് അജു വര്‍ഗീസ് ആരാധകന് നല്‍കിയ മറുപടിയാണ്. സാജൻ ബേക്കറിയെക്കുറിച്ച് ഒരു പ്രേക്ഷകൻ എഴുതിയ കുറിപ്പ് ഷെയർ ചെയ്ത പോസ്റ്റിലാണ് മറ്റൊരു പ്രേക്ഷകൻ തനിക്ക് ചിത്രം ഇഷ്ടപ്പെട്ടില്ല സാജൻ ബേക്കറി എന്നെ നിരാശനാക്കി എന്ന കമൻറ് ഇട്ടിരിക്കുന്നത്. ഈ കമ്മിന്റിന് താഴെ ”താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി അടുത്ത തവണ ഇതിൽ നിന്നും പാഠം ഉൾക്കൊണ്ട് ചിത്രം മികച്ചതാക്കാൻ ശ്രമിക്കുമെന്ന്” സാക്ഷാൽ അജുവർഗീസ്…

    Read More »
  • Lead News

    ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികളുടെ “തനിനിറം” കാണിക്കുന്ന ഡോക്ടർ ക്രോമെന്റൽ വിവാദം – വീഡിയോ

    ഫെബ്രുവരി ഏഴിന് ഒരു ചെറുപ്പക്കാരി ബ്ലോഗർ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ശ്രീയ നമ്പനാത്ത് എന്ന തൃശൂർകാരി ആർക്കിടെക്ചർ വിദ്യാർഥി ആയിരുന്നു ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഡോക്ടർ ക്രോമെന്റൽ 500 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെ കുറിച്ചായിരുന്നു ആ വീഡിയോ. ഒമ്പത് ലക്ഷം പേർ പിന്തുടരുന്ന അക്കൗണ്ടാണ് അത്. അജിത് ടി എന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോക്ടറുടേത് ആണ് ആ അക്കൗണ്ട്. ശൈശവ ലൈംഗികത ഉൾക്കൊള്ളുന്ന, സ്ത്രീവിരുദ്ധമായ നിരവധി വീഡിയോകൾ ഈ അക്കൗണ്ടിന്റെ സമാന്തര അക്കൗണ്ട് ആയ അനോണിമസ് മല്ലൂസ് 2.0 എന്ന അക്കൗണ്ടിൽ പ്രത്യക്ഷപ്പെടുന്നു എന്നായിരുന്നു ശ്രീയയുടെ പരാതി.ടോക്സിക് ആയ, റേസിസ്റ്റ് ആയ, കാസ്റ്റിസ്റ്റ്, മിസൊജനിസ്റ്റിക്, ബോഡി ഷെയ്മിംഗ്, സെക്സിറ്റ് കണ്ടന്റ് ആണ് ഇയാൾ ഷെയർ ചെയ്യുന്നതെന്നും ഒപ്പം മൃഗ പീഡനത്തിന്റെ കണ്ടന്റുകളും ഇയാൾ ഷെയർ ചെയ്തിട്ടുണ്ട് എന്നാണ് ശ്രീയ വ്യക്തമാക്കുന്നത്.പ്രായപൂർത്തിയാകുന്നതിനു മുൻപ് ബലാത്സംഗത്തിനിരയായ കുട്ടികളുടെതടക്കം അനുഭവ കഥ പറയുന്ന ഒരു ടെലഗ്രാം ഗ്രൂപ്പ് ഇയാളുടെത് ആയി…

    Read More »
  • Lead News

    സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസര്‍ഗോഡ് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,969 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ…

    Read More »
  • LIFE

    ജയ് സുല്‍ത്താന്‍: കാര്‍ത്തിയുടെ പുതിയ ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    കാര്‍ത്തിയെ നായകനാക്കി ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ എത്തി. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വിവേകും മെര്‍വിനും സംഗീതം നല്‍കിയിരിക്കുന്ന ജയ് സുല്‍ത്താന്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദ്രനും ജൂനിയര്‍ നിത്യയും ഗണ ഗുണയും ചേര്‍ന്നാണ്. കാര്‍ത്തിക്കൊപ്പം നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. രശ്മിക മന്ദനയാണ് ചിത്രത്തിലെ നായിക. മലയാളികളായ ലാലും ഹരീഷ് പേരാടിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഏപ്രില്‍ 2 ന് തീയേറ്ററുകളിലെത്തും. ശിവകാര്‍ത്തികേയനെ നായകനാക്കി റെമോ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഭാഗ്യരാജ് കണ്ണന്റെ രണ്ടാമത്തെ ചിത്രമാണ് സുല്‍ത്താന്‍. കൈതിയുടെ വലിയ വിജയത്തിന് ശേഷം ഡ്രീംസ് വാരിയേഴ്‌സ് പിക്‌ചേഴ്‌സുമായി ചേര്‍ന്ന് കാര്‍ത്തി സഹകരിക്കുന്ന പുതിയ ചിത്രമാണ് സുല്‍ത്താന്‍. ചിത്രം ഒരു മാസ് ആക്ഷന്‍ എന്റര്‍ടൈനറാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മുന്‍ചിത്രങ്ങള്‍ പോലെ സുല്‍ത്താനും ബോക്‌സ് ഓഫീസില്‍ വലിയ വിജയമാവുമെന്നാണ്…

    Read More »
  • Lead News

    കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നു: മുഖ്യമന്ത്രി

    കേരളത്തിലെ എല്ലാ വിഭാഗം ആളുകളും ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നടക്കുകയില്ലെന്ന് കരുതിയ പല കാര്യങ്ങളും എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കി എന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിനെ മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനം പ്രതിസന്ധി നേരിട്ടപ്പോൾ സർക്കാർ അവർക്കൊപ്പമുണ്ടായിരുന്നു. വലിയ ദുരന്തങ്ങൾ ഉണ്ടായപ്പോൾ ജനങ്ങളുടെ ഐക്യത്തിനും ഒരുമിക്കും വേണ്ടിയാണ് സർക്കാർ നിലകൊണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷം നശീകരണ വാസനയുടെ പ്രചാരണം നടത്തി. സ്വന്തം കളങ്കങ്ങൾ സർക്കാരിൽ ആരോപിച്ച് അവർ മുന്നിട്ടിറങ്ങി എന്നാൽ ഈ പ്രതിസന്ധികൾ എല്ലാം മറികടന്ന് ജനങ്ങളിൽ ഐക്യബോധം ഉണ്ടാക്കി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സർക്കാരിനു കഴിഞ്ഞു. മുഖ്യമന്ത്രി പറഞ്ഞു. പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങളെല്ലാം നിറവേറ്റി. ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, കെ റെയിൽ പദ്ധതി എല്ലാ വിഭാഗം ജനങ്ങൾക്കും ഇന്റർനെറ്റ് സേവനം, കെ ഫോൺ പദ്ധതി, ക്ഷേമപെൻഷനുകൾ കൂട്ടി, ലൈഫ് പദ്ധതി രണ്ടര ലക്ഷം വീടുകൾ, ആർദ്രം മിഷൻ,…

    Read More »
  • Lead News

    ഉചിതമായ സമയത്ത് ജമ്മുകാശ്മീരിന് സംസ്ഥാനപദവി നല്‍കും: അമിത്ഷാ

    ജമ്മുകാശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാനപദവി നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ലോക്സഭയിൽ ജമ്മു കാശ്മീർ പുനസംഘടന ഭേദഗതി ബില്ലില്‍ നടന്ന ചർച്ചയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഈ ബില്ല് കൊണ്ടുവന്നാൽ ജമ്മുകാശ്മീരിനു സംസ്ഥാന പദ്ധതി ഒരിക്കലും ലഭിക്കില്ലെന്നാണ് ചില എംപിമാർ പറയുന്നതെന്നും എന്നാൽ ജമ്മു കാശ്മീരിലെ സംസ്ഥാന പദവിയുമായി യാതൊരു ബന്ധവും ഈ ബില്ലിന്‌ ഇല്ലെന്നും എന്തുകൊണ്ടാണ് ചിലർ മറിച്ചൊരു നിഗമനത്തിലേക്ക് എത്തുന്നത് എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഉചിതമായ സമയത്ത് തന്നെ ജമ്മു കാശ്മീരിന് സംസ്ഥാന പദവി നൽകും. മറ്റു കേന്ദ്രഭരണപ്രദേശങ്ങളും അതിർത്തി പ്രദേശങ്ങളും സംസ്ഥാന പദവി നേടിയിട്ടുണ്ട് പിന്നെ എന്തുകൊണ്ടാണ് ജമ്മുകാശ്മീർ വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും അമിത്ഷാ ചോദിച്ചു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഭരണഘടനയിലെ 370- വകുപ്പ് റദ്ദാക്കപ്പെടും പോൾ നൽകിയ വാഗ്ദാനങ്ങൾ എന്താണെന്ന് ചോദിച്ചോളൂ എല്ലാത്തിനും കണക്കുകളുണ്ട് എന്നാൽ ഈ കണക്കുകൾ ചോദിക്കാൻ തലമുറകളായി ഭരിക്കുന്നവർ യോഗ്യരാണോ എന്ന് പരിശോധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2021 ലാണ്…

    Read More »
Back to top button
error: