Month: February 2021
-
NEWS
കുട വയറുമായി വ്യത്യസ്ത ലുക്കിൽ ഉണ്ണി മുകുന്ദൻ,’മേപ്പടിയാൻ’ പുതിയ പോസ്റ്റർ പുറത്തിറങ്ങി
നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മേപ്പടിയാൻ’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കുട വയറുമായി വ്യത്യസ്ത ലുക്കിലുള്ള ഉണ്ണി മുകുന്ദനാണ് പോസ്റ്ററിലുള്ളത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യന്‍ നായികയാവുന്നു. ഇന്ദ്രൻസ്, കോട്ടയം രമേഷ്, സൈജു കുറുപ്പ്, അജു വർഗീസ്, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, നിഷ സാരംഗ് തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം- രാഹുൽ സുബ്രമണ്യന്‍, എഡിറ്റര്‍-ഷമീർ മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, പോസ്റ്റർ ഡിസൈനര്‍-ആനന്ദ് രാജേന്ദ്രന്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
NEWS
പ്രണയദിനത്തിൽ ആക്ഷൻ കിങ്ങിന്റെ പുതിയ ചിത്രം പ്രഖ്യാപിക്കും
സൂപ്പർ ആക്ഷൻ താരം സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഫെബ്രുവരി 14 ന്. സുരേഷ് ഗോപി തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള പുതിയ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. താരത്തിന്റെ 252 മത് ചിത്രമാണ് പ്രഖ്യാപിക്കുന്നത്. ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത് ആർജെ ഷാൻ ആണ്. സുരേഷ് ഗോപിയെ നായകനാക്കി ഈ മാസ്സ് ആക്ഷൻ സിനിമ സംവിധാനം ചെയ്യുന്നത് ജോഷി ആണെന്നാണ് പുറത്തു വരുന്ന സൂചനകൾ. ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം നിരവധി താരങ്ങളും കഥാപാത്രം ആവുന്നുണ്ട്. നിതിര്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവൽ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെതായി ഉടൻ തിയേറ്ററിൽ എത്തുക. സുരേഷ് ഗോപിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ജോഷി ആണെങ്കിൽ ആരാധകര്‍ക്ക് ഇരട്ടി സന്തോഷമാവും ലഭിക്കുക. മാസ്സ് സംവിധായകനും മാസ്സ് സൂപ്പർസ്റ്റാറും ചേരുമ്പോൾ സംഭവിക്കുന്നത് ഒരു മാസ് സിനിമ തന്നെയായിരിക്കും എന്നാണ് അവർ പ്രതീക്ഷിക്കുന്നത്.
Read More » -
Lead News
ഇരട്ടക്കുഞ്ഞുങ്ങളെ കുരങ്ങന്മാർ തട്ടിയെടുത്തു, ഒരു കുഞ്ഞു മരിച്ചു
തമിഴ്നാട്ടിലെ തഞ്ചാവൂരിൽ കുരങ്ങന്മാർ ഇരട്ടക്കുഞ്ഞുങ്ങളെ തട്ടിയെടുത്തു. എട്ടു ദിവസം മാത്രം പ്രായമുള്ള ഇരട്ട പെൺകുട്ടികളെയാണ് തട്ടിയെടുത്തത്. ഇതിൽ ഒരു ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മേൽക്കൂര തകർത്താണ് കുരങ്ങന്മാർ വീടിനുള്ളിൽ എത്തിയത് എന്നാണ് അമ്മ ഭുവനേശ്വരി പറയുന്നത്. വീടിനുമുകളിൽ കുരങ്ങന്മാരുടെ കൂട്ടമായിരുന്നു ഉണ്ടായിരുന്നത്. കുരങ്ങന്മാരെ കണ്ടു ഭയന്ന താൻ നിലവിളിച്ചു. കുഞ്ഞുങ്ങളെ കിടത്തിയിടത്ത് നോക്കുമ്പോഴാണ് ഇരുവരെയും കാണാനില്ല എന്ന് മനസ്സിലാക്കിയത്. അയൽക്കാർ ഓടിയെത്തി മേൽക്കൂരയ്ക്ക് മുകളിൽ കിടന്ന് ഒരു കുഞ്ഞിനെ രക്ഷിച്ചു. എന്നാൽ മറ്റേ കുഞ്ഞിനെയുംകൊണ്ട് കുരങ്ങന്മാർ ഓടി പോയിരുന്നു. സമീപ പ്രദേശത്ത് നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.
Read More » -
LIFE
പ്രണയദിനത്തിൽ പ്രായം മറന്ന് രാജനും സരസ്വതിയും വിവാഹിതരായി
തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് 58കാരനായ രാജൻ. 65 കാരിയായ സരസ്വതി അടൂര്‍ മണ്ണടി സ്വദേശി. അടൂർ ശരണാലയത്തിലെ അന്തേവാസികളായ ഇരുവരുടെയും വിവാഹം പ്രണയദിനമായ ഇന്നു രാവിലെ 11നും 11.30നും ഇടയിലെ മുഹൂര്‍ത്തത്തില്‍ നടന്നു. ശബരിമല സീസൺ കാലത്ത് പമ്പയിലും പരിസരത്തുമുള്ള കടകളില്‍ പാചകം ചെയ്തുവരികയായിരുന്നു രാജന്‍. സഹോദരിമാര്‍ക്കുവേണ്ടി ജീവിതം മാറ്റിച്ചതിനിടെ സ്വന്തം വിവാഹത്തെക്കിറിച്ച് രാജന്‍ ചിന്തിച്ചില്ല. ജോലി ചെയ്തു കിട്ടുന്ന പണം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കും. ലോക്ക്ഡൗണായതോടെ രാജൻ ഉള്‍പ്പെടെ ആറുപേരെ പമ്പ പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി.എം ലിബിയാണ് 2020 ഏപ്രില്‍ 18ന് താല്‍ക്കാലിക സംരക്ഷണത്തിനായി അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തില്‍ എത്തിച്ചത്. ഇവിടെ വയോജന സംരക്ഷണവും പാചകവും രാജന്‍ സ്വയം ഏറ്റെടുത്തു. 2018 ഫെബ്രുവരി മുതല്‍ മഹാത്മയിലെ അംഗമാണ് സരസ്വതി. സംസാരവൈകല്യമുള്ള അവിവാഹിതയായ സരസ്വതി മാതാപിതാക്കള്‍ മരണപ്പെട്ടതോടെയാണ് തനിച്ചായത്. ജീവിതത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ പൊതുപ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് ഇവരെ മഹാത്മയിലെത്തിച്ചത്. തുല്യ ദുഃഖിതരായ രാജനും സരസ്വതിയും പ്രണയത്തിലായത് ലോക്ക്ഡൗണ്‍ കാലത്താണ്. പരസ്പരം ഇഷ്ടമാണെന്ന…
Read More » -
Lead News
ഗ്രേറ്റയുടെ ടൂൾകിറ്റ് കേസിൽ പരിസ്ഥിതി പ്രവർത്തക അറസ്റ്റിൽ
ഗ്രേറ്റ ട്യൂൻബർഗിന്റെ ടൂൾ കിറ്റ് ഷെയർ ചെയ്ത കേസിൽ പരിസ്ഥിതി പ്രവർത്തകയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. 21 കാരിയായ ദിശ രവിയാണ് അറസ്റ്റിലായത്. ബംഗളുരുവിൽ നിന്നാണ് അറസ്റ്റ്. “ഫ്രൈഡേ ഫോർ ഫ്യൂച്ചർ” പ്രചാരണത്തിന്റെ സഹസ്ഥാപക ആണ് ദിശ രവി. ദിശ ടൂൾ കിറ്റിൽ മാറ്റംവരുത്തി അയച്ചു നൽകിയെന്നാണ് ആരോപണം. ടൂൾ കിറ്റ് കേസിലെ ആദ്യ അറസ്റ്റ് ആണിത്. ഈ മാസം നാലിനാണ് ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Read More » -
LIFE
ഓട്ടോ, പ്രണയം, സന്നദ്ധ സേവനം: ഒരു അപൂര്‍വ്വ വാലന്റൈന്‍ കഥ
പ്രണയം പോലെ മനോഹരമായ മറ്റൊരു വികാരം ഈ ഭൂമിയിലുണ്ടോ.? പ്രണയത്തിനു വേണ്ടി, പ്രീയപ്പെട്ടവര്‍ക്ക് വേണ്ടി മനുഷ്യൻ ഏതറ്റം വരെയും പോവാറുണ്ട് എന്നു പറയും. പാലക്കാട്ടെ ഒരു അഗ്രഹാരത്തിൽ നിന്നും ചെന്നൈ നഗരത്തിലെ വിശാലതയിലേക്ക് രാജി എന്ന 19കാരിയെ കൊണ്ടുവന്നു നിർത്തിയതും പ്രണയം അല്ലാതെ മറ്റെന്താണ്. രാജിയുടെയും അശോക് കുമാറിന്റെയും പ്രണയം സിനിമ കഥകളേക്കാൾ വെല്ലുവിളികളും സങ്കീർണ്ണതകളും ട്വിസ്റ്റും നിറഞ്ഞതാണ്. പ്രണയത്തിനു വേണ്ടിയും പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയും രാജി സഞ്ചരിച്ച വഴികൾ ആർക്കും അത്ഭുതത്തോടെ മാത്രമേ നോക്കി കാണാനാവു. അശോക് കുമാർ എന്ന പ്രിയപ്പെട്ടവന് വേണ്ടി പത്തൊമ്പതാം വയസ്സിലാണ് രാജി സ്വന്തം വീടും നാടും ഉപേക്ഷിച്ച് കോയമ്പത്തൂരിലേക്ക് പോകുന്നത്. മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോൾ ചെന്നൈ നഗരത്തിലെ ഓട്ടോ അക്കയായി അവർ ഒരുപാട് പേരുടെ ജീവിതത്തിലേക്ക് പ്രകാശവും പ്രണയവും നിറയ്ക്കുന്നു. പയ്യലൂരിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് രാജി ജനിച്ചത്. സാമ്പത്തികമായി മോശം അവസ്ഥയിൽ ആണെങ്കിലും കുടുംബമഹിമയിലും പ്രതാപത്തിലും അവർ ഒരുപിടി മുന്നിലായിരുന്നു. സ്കൂൾ പഠനത്തിനു…
Read More » -
Lead News
ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാര സജീവമെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാര സജീവമാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണ് രണ്ട് പാർട്ടികളുടെയും ലക്ഷ്യം. ഇതിനെതിരെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാരിന്റെ പ്രകടന പത്രികയും പ്രവർത്തനങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല. പ്രകടനപത്രികയിലെ എല്ലാ കാര്യങ്ങളും ചെയ്തു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ചെറുപ്പക്കാർ സമരം ചെയ്യുമായിരുന്നോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിക്ക് ഒരു നേട്ടവും അവകാശപ്പെടാനില്ല. ഗെയിൽ പൈപ്പ് ലൈൻ യുഡിഎഫ് സർക്കാരിന്റെ പദ്ധതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അത് തടസ്സപ്പെടുത്താൻ ആണ് സിപിഐഎം ശ്രമിച്ചത്. മെട്രോ കൊണ്ടുവന്നത് ഉമ്മൻചാണ്ടി സർക്കാരാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്വന്തമായി ഒരു നേട്ടവും എടുത്തു പറയാനില്ലാത്ത സർക്കാരാണ് ഇതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Read More » -
NEWS
പ്രതിപക്ഷ നേതാവിന് എം സ്വരാജ് എം എൽ എ യുടെ മറുപടി, താൻ വിശ്വാസികളെ വേദനിപ്പിച്ചിട്ടില്ല
പ്രതിപക്ഷ നേതാവിനോട് സ്നേഹാദരങ്ങളോടെ.. ബഹുമാന്യനായ പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്ര തൃപ്പൂണിത്തുറയിലെത്തിയപ്പോൾ അദ്ദേഹം ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധയിൽ പെട്ടു . ‘വിശ്വാസികളെ വേദനിപ്പിയ്ക്കും വിധം പ്രസംഗിച്ച ആളാണ് ഇവിടുത്തെ MLA’ എന്നാണ് അദ്ദേഹത്തിൻ്റെ വിമർശനം. ബഹുമാന്യനായ പ്രതിപക്ഷ നേതാവിനോട് വിനയപൂർവം അറിയിക്കട്ടെ, ഞാനൊരു വിശ്വാസിയെയും വേദനിപ്പിച്ചിട്ടില്ല. അങ്ങനെ ചിന്തിച്ചിട്ടുമില്ല. വിശ്വാസികളുടെ ആവശ്യങ്ങൾക്കൊപ്പമാണ് ഇവിടുത്തെ MLA എന്ന നിലയിൽ ഇക്കാലമത്രയും പ്രവർത്തിച്ചതെന്ന് തൃപ്പൂണിത്തുറയിലെയും സമീപ പ്രദേശങ്ങളിലെയും വിശ്വാസികളോടോ ആരാധനാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികളോടോ അന്വേഷിച്ചാൽ അവർ പറഞ്ഞു തരും. ആരാധനാലയങ്ങളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികളുണ്ടായപ്പോഴെല്ലാം MLA സ്വീകരിച്ച നിലപാട് അവർ പറയും. ഒരു തിരഞ്ഞെടുപ്പിൻ്റെ തൊട്ടുമുമ്പ് സംഘടിപ്പിച്ച പ്രചരണ ജാഥയായിട്ടും തൃപ്പൂണിത്തുറയിലെത്തിയപ്പോൾ എഴുതിയ കുറിപ്പിൽ വികസന കാര്യങ്ങളെപ്പറ്റി യാതൊരു വിമർശനവും അങ്ങുയർത്തിയില്ല. അക്കാര്യത്തിൽ സ്ഥലം MLA ആയ എന്നെ കുറ്റപ്പെടുത്തിയതുമില്ല. ആ യാഥാർത്ഥ്യബോധത്തിന് പ്രതിപക്ഷ നേതാവിനോട് നന്ദി പറയുന്നു. ഒരു MLA യുടെ പ്രവർത്തനം വിലയിരുത്തേണ്ടത് നിയമസഭയിലെ പ്രവർത്തനവും മണ്ഡലത്തിലെ…
Read More » -
NEWS
മാണി സി കാപ്പന്റെ വരവ് മുന്നണിയുടെ രാഷ്ട്രീയ വിജയമെന്നു രമേശ് ചെന്നിത്തല
എൻസിപി വിട്ട് മാണി സി.കാപ്പൻ യുഡിഎഫിലേക്ക് വരുന്നത് മുന്നണിയുടെ രാഷ്ട്രീയ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാപ്പൻ പാലായിൽ തന്നെ മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കാപ്പന്റെ എംഎൽഎ സ്ഥാനം സംബന്ധിച്ച് ധാർമിക പ്രശ്നം പറയുന്ന എൽഡിഎഫിന് അതിന് അവകാശമില്ലെന്നു പറഞ്ഞ ചെന്നിത്തല യുഡിഎഫ് വിട്ട് പോയപ്പോൾ റോഷി അഗസ്റ്റിനും എൻ.ജയരാജും എംഎൽഎ സ്ഥാനം രാജി വച്ചില്ലല്ലോ എന്നും ചൂണ്ടിക്കാട്ടി. എൻഎസ്എസിന് തങ്ങളോടുള്ള തെറ്റിധാരണ മാറിയെന്നും ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിലെ യുഡിഎഫ് നിലപാട് ശരിയായിരുന്നു എന്ന് അവർക്ക് ബോധ്യമായെന്നും പ്രതിപക്ഷ നേതാവ്പ പറഞ്ഞു. യുഡിഎഫ് എന്നും വിശ്വാസികൾക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല തുറന്നടിച്ചു. അതിന് പ്രധാനമന്ത്രി കേരളത്തിൽ വന്നാലും മാറ്റമുണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
Read More »