NEWS

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കൊച്ചിയിൽ

ഒരു ദിവ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇന്ന് കൊ​ച്ചി​യി​ലെ​ത്തും . ഒ​ന്ന​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മു​ള്ള സ​ന്ദ​ർ​ശ​നം ഔ​ദ്യോ​ഗി​ക​മാ​ണെ​ങ്കി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ രാ​ഷ്‌​ട്രീ​യ പ്രാ​ധാ​ന്യ​വു​മു​ണ്ട്. സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി പാ​ര്‍​ട്ടി​യു​ടെ കോ​ര്‍ ക​മ്മി​റ്റി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കൊ​ച്ചി​യി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി നാ​ടി​നു സ​മ​ർ​പ്പി​ക്കും. ബി​പി​സി​എ​ലി​ന്‍റെ 6,000 കോ​ടി രൂ​പ​യു​ടെ പ്രൊ​പി​ലീ​ന്‍ ഡെ​റി​വേ​റ്റീ​വ്സ് പെ​ട്രോ കെ​മി​ക്ക​ല്‍​സ് പ​ദ്ധ​തി​യാ​ണ് ഇ​തി​ൽ പ്ര​ധാ​നം. കൊ​ച്ചി​ന്‍ തു​റ​മു​ഖ​ത്തെ അ​ന്താ​രാ​ഷ്‌​ട്ര ക്രൂ​സ് ടെ​ര്‍​മി​ന​ലാ​യ സാ​ഗ​രി​ക​യു​ടെ ഉ​ദ്ഘാ​ട​ന​വും സൗ​ത്ത് ക​ല്‍​ക്ക​രി ബെ​ര്‍​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ലും വെ​ല്ലി​ങ്ട​ണ്‍ ദ്വീ​പി​ലെ എ​റ​ണാ​കു​ളം വാ​ര്‍​ഫി​ല്‍ നി​ർ​വ​ഹി​ക്കും.

ഷി​പ്പ് യാ​ര്‍​ഡി​ന്‍റെ നോ​ള​ജ് സെ​ന്‍റ​റാ​യ ഗി​രി​ന​ഗ​റി​ലെ ‘വി​ജ്ഞാ​ന്‍ സാ​ഗ​ര്‍’ മ​ന്ദി​രം ഉ​ദ്ഘാ​ട​നം, വി​ല്ലി​ങ്ട​ണ്‍ ദ്വീ​പി​ല്‍​നി​ന്നു ബോ​ള്‍​ഗാ​ട്ടി​യി​ലേ​ക്കു​ള്ള റോ​റോ സ​ര്‍​വീ​സ് ഉ​ദ്ഘാ​ട​നം എ​ന്നി​വ​യാ​ണു മ​റ്റു പ​രി​പാ​ടി​ക​ൾ.

Back to top button
error: