NEWS
ജപ്പാനിൽ അതിശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പില്ല

താജികിസ്ഥാനിലും വടക്കേ ഇന്ത്യയിലും ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ ജപ്പാനിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തി. ശനിയാഴ്ച രാത്രിയാണ് ഭൂചലനം ഉണ്ടായത്. മിയഗി, ഫുകുഷിമ എന്നിവിടങ്ങളിൽ നിന്നാണ് നാശനഷ്ടങ്ങളുടെ കണക്ക് വരുന്നത്.
തലസ്ഥാനമായ ടോകിയോവിലും ഭൂചലനത്തിന്റെ അനുരണനങ്ങൾ ഉണ്ടായി. എന്നാൽ സുനാമി മുന്നറിയിപ്പില്ല.