LIFETRENDING

ഭാവി വധുവിന്റെ വിവാഹമോതിരം മോഷ്ടിച്ച് മറ്റൊരു കാമുകിയ്ക്ക് അണിയിച്ച കാമുകൻ കുരുക്കിൽ

തന്റെ ഭാവി വധുവിന്റെ വിവാഹമോതിരം മോഷ്ടിച്ച് മറ്റൊരു കാമുകിക്ക് അണിയിച്ച കാമുകന് പിന്നാലെ പൊലീസ്. അമേരിക്കയിലെ ഫ്ലോറിഡയിൽ ആണ് സംഭവം. 48 കാരനായ ജോസഫ് ഡേവിസ് ആണ് കഥയിലെ വില്ലൻ.

തനിക്ക് വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ട ഡേവിസ് ആ മോതിരം തന്നെ മോഷ്ടിച്ച് മറ്റൊരു സ്ത്രീക്ക് മോതിരം അണിയിക്കുക ആയിരുന്നു എന്നാണ് പരാതി. ഫ്ളോറിഡയിലെ ഓറഞ്ച് സിറ്റിക്കാരിയാണ് പരാതിക്കാരി . ഭാവി വരന്റെ ഫേസ്ബുക്കിലെ ഒരു ഫോട്ടോയാണ് പണി പറ്റിച്ചത്. അതിൽ ഒരു സ്ത്രീ അണിഞ്ഞ വിവാഹ മോതിരം തന്റെ വിവാഹ മോതിരം പോലെ ഇരിക്കുന്നത് കണ്ടാണ് ഭാവിവധു വിവാഹമോതിരം തിരഞ്ഞത്. നോക്കുമ്പോൾ വിവാഹമോതിരം മോഷ്ടിക്കപ്പെട്ടിരുന്നു. ഒപ്പം ചില ആഭരണങ്ങളും കാണാതെ പോയിരുന്നു.

Signature-ad

ഭാവി വധു ഭാവി വരനോട് കാര്യം പറഞ്ഞപ്പോൾ കുറച്ച് ആഭരണങ്ങൾ തിരികെ കിട്ടി. പിന്നെ അയാൾ മുങ്ങുകയായിരുന്നു.

ഭാവി വധു വീട്ടിലില്ലാത്ത അവസരത്തിൽ കാമുകിയെ അവിടെ കൊണ്ടുവന്നാണ് ഡേവിസ് വിവാഹ മോതിരം അണിയിച്ചത്. എന്തായാലും പൊലീസ് ഇയാൾക്ക് പിന്നാലെയാണ്.

Back to top button
error: