മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റവിചാരണ അതിജീവിച്ചു. ഇത് രണ്ടാം തവണയാണ് ഡൊണാൾഡ് ട്രംപ് കുറ്റവിചാരണ അതിജീവിക്കുന്നത്. കുറ്റംചുമത്തി ശിക്ഷ വിധിക്കാൻ സെനറ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഇതിന് 67 വോട്ടാണ് വേണ്ടത്. എന്നാൽ ട്രമ്പിനെതിരായി വോട്ട് ചെയ്തത് 50 ഡെമോക്രാറ്റുകളും 7 റിപ്പബ്ലിക്കൻ അംഗങ്ങളുമാണ്.
ഏഴു റിപബ്ലിക്കൻ അംഗങ്ങൾ റിപബ്ലിക്കൻ പാർട്ടിക്കാരൻ ആയ ട്രമ്പിന് കുറ്റം ചുമത്താൻ അനുകൂലിച്ചു എന്നത് ട്രമ്പ് പക്ഷത്തെ വിള്ളൽ കാണിക്കുന്നു. പാർലമെന്റ് മന്ദിരത്തിന് നേരെ കലാപകാരികൾ ആക്രമണം നടത്തിയതിന് കാരണക്കാരൻ ആണെന്നതിനാൽ ആണ് ട്രമ്പിനെതിരെ കുറ്റ വിചാരണ നടത്താൻ തുനിഞ്ഞത്.
100 അംഗ സെനറ്റിൽ 50- 50 എന്നിങ്ങനെയാണ് ഡെമോക്രാറ്റ് – റിപ്പബ്ലിക്കൻ കക്ഷിനില. കുറ്റ വിചാരണ നടത്താൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നിരിക്കെ നീക്കം പരാജയപ്പെടും എന്ന് ഉറപ്പായിരുന്നു.