Month: February 2021
-
NEWS
തലയെടുപ്പുള്ള ഒരു ആനയെപ്പോലെയാണ്കാപ്പൻ്റെ വരവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി…
പാലാ: എല്‍.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് യു.ഡി.എഫിലെത്തിയ മാണി സി കാപ്പനെ പുകഴ്ത്തി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. തലയെടുപ്പുള്ള ഒരു ആനയെപ്പോലെ, പതിനായിരങ്ങളെ കൂടെ കൂട്ടിയാണ് മാണി സി കാപ്പന്‍ യു.ഡി.എഫിലേക്ക് വരുന്നത്. കാപ്പന്റെ വരവ് പാലായില്‍ മാത്രമല്ല അടുത്തുള്ള സീറ്റുകളിലും യു.ഡി.എഫിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലായിലെത്തിയ യു.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്രയില്‍ മാണി സി കാപ്പന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “നല്ല വലിപ്പമുള്ള കാപ്പന്‍, നല്ല ചന്തത്തോടെ, തലയെടുപ്പുള്ള ഒരാനയെപ്പോലെ പതിനായിരക്കണക്കിന് ആളുകളെയും കൂട്ടി, പാലായിലെ ജനങ്ങളെയും കൂട്ടി ഈ വേദിയിലേക്ക് വന്നിരിക്കുന്നു. ഇത് വിജയത്തിന്റെ നാന്ദിയാണ്. യാതൊരു സംശയവുമില്ല. ഐക്യജനാധിപത്യ മുന്നണി വിജയവീരഗാഥയാണ് രചിച്ചു കൊണ്ടിരിക്കുന്നത്. എല്‍.ഡി.എഫ് പാലാ സീറ്റെടുത്ത് തോറ്റവന് കൊടുക്കാന്‍ നോക്കി എന്ന കാപ്പന്റെ പരാതി ന്യായമാണ്. അതു കൊണ്ട് അദ്ദേഹം പാലായിലെ ജനങ്ങളെ കൂട്ടി ഇങ്ങ് പോന്നു…” കുഞ്ഞാലിക്കുട്ടി പറഞ്ഞു. “ഇടതു മുന്നണിയില്‍ നിന്ന് ധാരാളം…
Read More » -
NEWS
ജോജു ജോര്‍ജിന്റെ മധുരം: ആദ്യ ടീസറെത്തി
ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന മധുരത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ശ്രുതി രാമചന്ദ്രനാണ് ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്നത്. ജൂണ്‍ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മധുരം. അഹമ്മദ് കബീറിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് ആഷിഖ് ഐമറും, ഫഹിം സഫറും ചേര്‍ന്നാണ്. ജോജു ജോര്‍ജും സിജോ വടക്കനും ചേര്‍ന്നാണ് മധുരം നിര്‍മ്മിച്ചിരിക്കുന്നത്. നിഖില വിമലും അര്‍ജുന്‍ അശോകനുമാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിതിന്‍ സ്റ്റാന്‍ലിനസ് ചിത്രത്തിന്റെ ഛായാഗ്രഹണവും ഹെഷാം അബ്ദുള്ള വഹാബ് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. മഹേഷ് ഭൂവനേന്ദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം ഉടന്‍ തന്നെ തീയേറ്ററുകളിലെത്തും
Read More » -
Lead News
പിണറായിയെ അന്ധമായി എതിർക്കാൻ ഇല്ല, വീണ്ടും ഒ രാജഗോപാൽ,നേമത്ത് കുമ്മനത്തിന്റെ സാധ്യത കണ്ടറിയണമെന്നും പ്രതികരണം
മുഖ്യമന്ത്രി പിണറായി വിജയനെ അന്ധമായി എതിർക്കാൻ ഇല്ലെന്ന് ബി ജെ പി എംഎൽഎ ഒ രാജഗോപാൽ. തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താൻ പ്രവർത്തിക്കുന്നത്. താൻ കൂടുതൽ ശക്തമായി ആക്രമിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ട്. എതിർചേരിയിൽ ഉള്ളവർ നാളെ നമ്മുടെ ചേരിയിലേക്ക് വരാമെന്ന് കണ്ടുവേണം രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ. അന്ധമായ എതിർപ്പ് പ്രയോജനം ചെയ്യില്ല. അതു പക്ഷേ പാർട്ടിയിൽ എല്ലാവർക്കും മനസ്സിലായി എന്നു വരില്ല. സ്പീക്കർ ശ്രീരാമകൃഷ്ണനെ കുറിച്ചും ഒ രാജഗോപാൽ പ്രതികരിച്ചു.രാഷ്ട്രീയ എതിരാളികളോടുള്ള സമീപനമല്ല സ്പീക്കറോട് വേണ്ടത്. അദ്ദേഹം ഒരു ചെറുപ്പക്കാരനാണ്.എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കേണ്ട ആളാണ് സ്പീക്കർ. നേമത്ത് മത്സരിക്കാൻ ഇല്ല എന്ന് താൻ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. വയസ്സ് 92 ആയി. തന്റെ ബുദ്ധിമുട്ട് പാർട്ടിക്കാർക്ക് മനസ്സിലാകും എന്നാണ് വിശ്വസിക്കുന്നത്. നേമത്തിന്റെ കാര്യത്തിൽ കുമ്മനവുമായി ബന്ധപ്പെട്ടാണ് പലർക്കും പ്രതീക്ഷയുള്ളത്. അതു കണ്ടറിയേണ്ട കാര്യമാണ്. കുമ്മനവും താനും ഒരുപോലെയല്ല. താൻ എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർത്ഥി ആണ് എന്നാണ് പൊതുവിൽ പറയുന്നത്. കുമ്മനം മികച്ച സാമൂഹിക പ്രവർത്തകനും…
Read More » -
NEWS
പ്രണയ നായകന്മാർ ഒന്നിക്കുന്നു: അണിയറയിൽ ഒരുങ്ങുന്നത് ഫാമിലി ത്രില്ലർ
നീണ്ട 25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരികെയെത്തുന്നു. മലയാളത്തിലെ എവർഗ്രീൻ റൊമാൻറിക് ഹീറോ കുഞ്ചാക്കോ ബോബനൊപ്പമാണ് അരവിന്ദ് സ്വാമി അഭിനയിക്കുന്നത്. റോജ എന്ന സിനിമയിലൂടെ അരവിന്ദ് സ്വാമിയും തമിഴ്നാട്ടിലെ പ്രണയനായകൻ ഇമേജ് സ്വന്തമാക്കിയിട്ടുണ്ട്. തമിഴിലെയും മലയാളത്തിലെയും പ്രണയ നായകന്മാർ പക്ഷേ ഇത്തവണ കൈ കോര്‍ക്കുന്നത് ഒരു ഫാമിലി ത്രില്ലർ സിനിമയ്ക്ക് വേണ്ടിയാണ്. തീവണ്ടി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന സിനിമയിലാണ് അരവിന്ദ് സ്വാമിയും കുഞ്ചാക്കോബോബനും കേന്ദ്ര വേഷങ്ങളിലെത്തുന്നത്. ”ഒറ്റ്”എന്ന് പേരിട്ടിരിക്കുന്ന സിനിമ നിർമ്മിക്കുന്നത് ഓഗസ്റ്റ് സിനിമാസിന് വേണ്ടി ഷാജി നടേശനും ചലച്ചിത്രതാരം ആര്യയും ചേർന്നാണ്. ശ്രീദേവി നായികയായെത്തിയ ദേവരാഗം ആണ് അരവിന്ദ് സ്വാമി നായകനായെത്തിയ അവസാന മലയാള ചിത്രം. എസ് സഞ്ജീവാണ് ഒറ്റ് എന്ന ചലച്ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഫെബ്രുവരി 27ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷനുകൾ മുംബൈ, ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിലാണ്. ഒരേസമയം തമിഴ്, മലയാളം ഭാഷകളിലായാണ് ചിത്രം…
Read More » -
Lead News
1965-ലെ ഒരു ശനിയാഴ്ചയിൽ ലണ്ടനിലെ ഒരു റസ്റ്റോറന്റ്, ആദ്യനോട്ടത്തിൽ പ്രണയം പൂവിട്ട രാജീവിന്റെയും സോണിയയുടേയും കഥ
വടക്കൻ ലണ്ടനിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള കാംബ്രിഡ്ജ് നഗരം. ഉച്ചഭക്ഷണ സമയത്തെ ഒരു റസ്റ്റോറന്റ്. ടേബിൾ നമ്പർ 11ൽ ഇരിക്കുകയാണ് രാജീവ്. വീട്ടുകാരെ പിരിഞ്ഞ് ജീവിക്കുന്നതിന്റെ വിഷമത്തിലായിരുന്നു സോണിയ. സോണിയക്ക് അപ്പോൾ പ്രായം 18. ഇറ്റലിയിൽ നിന്ന് ഇംഗ്ലീഷ് പഠിക്കാൻ കാംബ്രിഡ്ജിൽ എത്തിയതായിരുന്നു സോണിയ. ശനിയാഴ്ച ഉച്ചഭക്ഷണത്തിനായി ആ ഗ്രീക്ക് റെസ്റ്റോറന്റിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ ഉടമ ചാൾസ് സോണിയയെ സ്വാഗതം ചെയ്തു. തനിക്ക് ജനലരികിൽ ഉള്ള ടേബിൾ വേണമെന്ന് സോണിയ ആവശ്യപ്പെട്ടു. എന്നാൽ തിരക്കുള്ളതിനാൽ അത് ലഭ്യമായിരുന്നില്ല. ടേബിൾ നമ്പർ 11 ന് അടുത്തുകൂടെ സോണിയ നടന്നു പോയി. സുഹൃത്തുക്കളോട് സംസാരിച്ചിരിക്കുകയായിരുന്നു രാജീവ്. ഒരു നോട്ടം, അനുരാഗം. പതറിയ രാജീവിന് പിന്നീട് സുഹൃത്തുക്കളോട് സംസാരിക്കാനായില്ല. ആദ്യനോട്ടത്തിൽ തന്നെ സോണിയയും അനുരക്തയായിരുന്നു. മേശപ്പുറത്തുള്ള നാപ്കിൻ പേപ്പറിൽ രാജീവ് ഒരു കവിത എഴുതാൻ തുടങ്ങി. റസ്റ്റോറന്റിൽ ലഭ്യമായ ഏറ്റവും മുന്തിയ ഒരു ബോട്ടിൽ വൈൻ രാജീവ് ചാൾസിനോട് ആവശ്യപ്പെട്ടു. ഒരു കൂട്ടം പെൺകുട്ടികളോടൊപ്പം ആയിരുന്നു…
Read More » -
NEWS
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈയിലെ പരിപാടിയിൽ കറുത്ത മാസ്കിന് വിലക്ക്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈയിലെ പരിപാടിയിൽ കറുത്ത മാസ്കിന് വിലക്ക്. ചടങ്ങിലെത്തുന്നവർ കറുപ്പൊഴികെ മറ്റ് നിറത്തിലുള്ള മാസ് ധരിക്കണമെന്ന് പൊലീസ് നിർദ്ദേശം. പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ ട്വിറ്ററിൽ ട്രെൻഡിംഗ് ആയതിന് പിന്നാലെയാണ് പൊലീസ്നടപടി. ചെന്നൈ മെട്രോ ഒന്നാം ഘട്ടം ദീർഘിപ്പിച്ച പാത ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തുന്നത്. ചെന്നൈ സന്ദർശനത്തിന് ശേഷം കൊച്ചിയിലും പ്രധാനമന്ത്രി ഇന്നെത്തും. ഇരു സംസ്ഥാനങ്ങളിലും ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
Read More » -
NEWS
പ്രഭാസിന്റെ ”രാധേ ശ്യാം”: ആദ്യ പ്രൊമോ എത്തി
പ്രഭാസിനെ നായകനക്കി രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന രാധേശ്യാം എന്ന ചിത്രത്തിന്റെ പ്രെമോ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിൽ പ്രഭാസിന്റെ നായികയായി പൂജ ഹെഡ്ജെയാണ് എത്തുന്നത്. ചിത്രം ജൂലൈ 30ന് പ്രേക്ഷകരിലേക്ക് എത്തും. ചിത്രം ഒരു റൊമാൻറിക് ഡ്രാമ ജോണറില്‍ ഉള്ളതാണെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. സംവിധായകനായ രാധാകൃഷ്ണ കുമാർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരനാണ് രാധേശ്യാമിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്നത് ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയാണ്. UV ക്രിയേഷൻസും ടി-സീരിസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുക.
Read More » -
NEWS
കെഎസ്ആർടിസി ബസ് സ്റ്റേഷനുകളോട് ചേർന്ന് 67 പെട്രോൾ- ഡീസൽ പമ്പുകൾ സ്ഥാപിക്കുന്നു
തിരുവനന്തപുരം; കെഎസ്ആർടിസി പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി , കെഎസ്ആർടിസിയുടെ ബസ് സ്റ്റേഷനുകളിൽ പൊതു ജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്ന രീതിയിൽ പെട്രോൾ- ഡീസൽ പമ്പുകൾ സ്ഥാപിക്കുന്നു.ഫെബ്രുവരി 15 നു ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി കെഎസ്ആർടിസി ധാരണാ പത്രം ഒപ്പു വക്കും . കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും വാണിജ്യപ്രാധാന്യമുള്ള സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഇവിടെ നിന്നും കെഎസ്ആർടിസി ബസുകൾക്ക് മാത്രമാണ് കൺസ്യൂമർ പമ്പിൽ നിന്നും ഡീസൽ നൽകുന്നത്. ഇവയോട് പെട്രോൾ യൂണിറ്റും ചേർത്ത് ഓരോ ഡിപ്പോയുടേയും മുൻവശത്ത് ആധുനിക ഓൺലൈൻ ഫ്യുവൽ മോണിറ്ററിംഗ് സംവിധാനമുള്ള റീട്ടെൽ ഔട്ട്ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ഇവിടെ നിന്നും പൊതുജനങ്ങൾക്ക് പകൽ സമയവും, കെഎസ്ആർടിസിക്ക് കൺസ്യൂമർ പമ്പിൽ നിന്നും രാത്രിയും ഡീസൽ നിറക്കുന്നതിനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്. 67 പമ്പിൽ നിന്നും ഇന്ത്യൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഡീലർ കമ്മീഷനു പുറമെ സർക്കാർ സ്ഥലത്തിലുള്ള കെഎസ്ആർടിസി നിശ്ചയിക്കുന്ന സ്ഥലവാടകയുൾപ്പെടെ എല്ലാ ചിലവകളും കഴിഞ്ഞ് ഒരു വർഷം 70…
Read More » -
LIFE
വാലന്റ്റൈൻസ് ഡേ പാർട്ടി ഒരുക്കി, ഒപ്പം വരാൻ കൂട്ടാക്കാത്ത മുൻ കാമുകിയായ രണ്ട് കുട്ടികളുടെ അമ്മയെ തട്ടിക്കൊണ്ടുപോയ മുൻ കാമുകൻ അറസ്റ്റിൽ
വാലന്റ്റൈൻസ് ഡേ പാർട്ടിക്ക് ഒപ്പം വരാൻ കൂട്ടാക്കാത്ത മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുൻ കാമുകൻ അറസ്റ്റിൽ. ഇയാളുടെ രണ്ടു കുട്ടികളുടെ അമ്മയെയാണ് മുൻകാമുകൻ തട്ടിക്കൊണ്ടുപോയത്. അമേരിക്കയിലെ അരിസോണയിൽ ആണ് സംഭവം. ഇരുപതുകാരൻ ഇസയ്യ കസ്പ്പാഡ് ആണ് അറസ്റ്റിലായത്. ഫെബ്രുവരി 10ന് ഇയാൾ മുൻ കാമുകിയെ കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ മുൻ കാമുകി പോലീസിനെ അറിയിച്ചതിനെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് താക്കീത് നൽകി വിട്ടയക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ വാലന്റ്റൈൻസ് ഡേ പാർട്ടിക്ക് വരണമെന്ന് ആവശ്യപ്പെട്ട് ഇയാൾ വീണ്ടും മുൻകാമുകിയുടെ വീട്ടിൽ ചെന്നു. ഇയാളുടെ കൂടെ പോകാൻ മുൻകാമുകി തയ്യാറായില്ല. തുടർന്ന് ഇയാൾ യുവതിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റി അതിവേഗത്തിൽ ഓടിച്ചുപോയി. യുവതിയുടെ അമ്മ അറിയിച്ചതിനെത്തുടർന്ന് അയൽവാസികൾ പോലീസിനെ വിളിക്കുകയും പൊലീസ് പിന്തുടരുകയും ചെയ്തു. ഏറെ നേരത്തെ മത്സര ഓട്ടത്തിന് ശേഷം പൊലീസ് ഇയാളെ പിടികൂടി. വാലന്റ്റൈൻസ് ദിനത്തിൽ ഇരുമ്പഴിക്കുള്ളിൽ ആണ് യുവാവ്.
Read More »