Month: February 2021
-
Lead News
ഉണ്ടാക്കുന്നത് എന്തുകൊണ്ട് എന്നതിലല്ല മാസ്ക് കൃത്യമായ ധരിക്കുന്നുണ്ടോ എന്നതിലാണ് കാര്യം, മാസ്ക് സംബന്ധിച്ച പഠനം വെളിപ്പെടുത്തുന്നത്
മാസ്ക് ധരിക്കുന്നത് സംബന്ധിച്ച മിഥ്യാധാരണകളെ പൊളിക്കുന്നതാണ് മാസ്കുകൾ സംബന്ധിച്ച പുതിയ പഠനം. എന്തു കൊണ്ട് മാസ്ക് ഉണ്ടാക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ് മാസ്ക് കൃത്യമായി ധരിക്കുന്നുണ്ടോ എന്നത്. കൊറോണ വൈറസ് വ്യാപനം ഒരുപരിധിവരെ തടയുന്നത് ഫേസ് മാസ്കുകൾ ആണ്. ബ്രിട്ടണിലെ കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ പഠനത്തിലാണ് മാസ്ക് സംബന്ധിച്ച മിഥ്യാധാരണകൾ പൊളിയുന്നത്. മുഖത്തിനു ചേരുന്ന വലിപ്പത്തിലുള്ള മാസ്കുകൾ ആണ് ഫലപ്രദമായി കൊറോണ വൈറസിനെ പ്രതിരോധിക്കുക. പാകമല്ലാത്ത എൻ 95 മാസ്കുകളെക്കാൾ ഫലപ്രദം പാകമുള്ള തുണി മാസ്കുകൾ ആണ്. മുഖത്തിന്റെ ആകൃതിക്ക് അനുസരിച്ചുള്ളതാകണം മാസ്ക്. കൃത്യമായും മൂക്കും വായും അടഞ്ഞിരിക്കണം. മാസ്ക് നിർമാതാക്കളുടെയും ഉപഭോക്താക്കളുടെയും കണ്ണ് തുറപ്പിക്കുന്നതാണ് പഠനം. മറ്റു മാസ്കുകളെക്കാൾ സുരക്ഷിതമായത് എൻ 95 മാസ്കുകൾ തന്നെയാണ്. എന്നാൽ പാകമാകാത്തത് ധരിച്ചാൽ ഗുണം ലഭിക്കില്ല. പാകമുള്ള എൻ 95 മാസ്കുകൾ ധരിച്ചാൽ 95 ശതമാനം വരെ സുരക്ഷാ ഉറപ്പാണ് എന്നാണ് പഠനത്തിന്റെ കണ്ടെത്തൽ.
Read More » -
LIFE
അശ്വിൻ മാജിക്, ഇംഗ്ലണ്ട് 134 റൺസിന് ഓൾ ഔട്ടായി
ഇന്ത്യക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 134 റൺസിന് പുറത്ത്. ഇതോടെ ഇന്ത്യയുടെ ഇന്നിംഗ്സ് ലീഡ് 195 റൺസ് ആയി. 42 റൺസെടുത്ത ബെൻ ഫോക്സ് ആണ് ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിൻ ആണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഇഷാന്ത് ശർമയും അക്സർ പട്ടേലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി. 329 റൺസിന് ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ പുറത്തായിരുന്നു. രണ്ടാംദിനം ഋഷഭ് പന്ത് അർധസെഞ്ചുറി നേടിയതാണ് ഇന്ത്യൻ ഇന്നിങ്സിലെ പ്രത്യേകത. ഇംഗ്ലണ്ടിനായി മുഈനലി നാല് വിക്കറ്റുകൾ വീഴ്ത്തി.
Read More » -
NEWS
വിനാശത്തിന്റെ വ്യാപാരികളായി കേരളത്തിലെ പ്രതിപക്ഷം മാറുന്നുവെന്നു മന്ത്രി തോമസ് ഐസക്
വിനാശത്തിന്റെ വ്യാപാരികളായി കേരളത്തിലെ പ്രതിപക്ഷം അനുദിനം മാറുകയാണ്. തങ്ങൾ അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചുവിടും എന്നതാണ് ഏറ്റവും ഒടുവിലത്തെ വിനാശ പ്രഖ്യാപനം. ഈ സർക്കാരിന്റെ കാലത്ത് വികസനവും ക്ഷേമവും സമാധാനവുമൊരുക്കിയ സമീപനങ്ങളെയാകെ ഇല്ലാതാക്കുകയും തകർക്കുകയും ചെയ്യും എന്നതാണ് പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്നത്. 1. ഇതിനോടകം കൂരയില്ലാത്ത രണ്ട് ലക്ഷത്തി എഴുപതിനായിരം പേർക്ക് കിടപ്പാടമൊരുക്കിയ ലൈഫ് മിഷൻ ഇല്ലാതാക്കും എന്ന് ആദ്യം തന്നെ പ്രഖ്യാപിച്ചു. പ്രഖ്യാപിക്കുക മാത്രമല്ല ആർ.എസ്സ്.എസ്സ് നയിക്കുന്ന കേന്ദ്രസർക്കാരിന്റെ അന്വേഷണ ഏജൻസികളെക്കൊണ്ട് അകാരണമായി ലൈഫ് മിഷന് എതിരായി കേസുകൾ എടുപ്പിക്കാനും ഈ പ്രതിപക്ഷം തുനിയുന്ന കാഴ്ചയാണ് കേരളം കണ്ടത്. ഏകോപിതവും ചിട്ടയുള്ളതുമായ പ്രവർത്തനങ്ങളിലൂടെ എല്ലാ അർത്ഥത്തിലും പൂർത്തിയായ വീടുകൾ ഏറ്റവും വേഗം പാവങ്ങൾക്ക് നൽകാനുള്ള ഒരു പരിപാടിയാണ് ലൈഫ് മിഷൻ. പാവങ്ങളുടെ ഈ ലൈഫ് ലൈനാണ് തങ്ങൾ അധികാരത്തിലെത്തിയാൽ ഇവർ ആദ്യമായി ഇല്ലാതാക്കാൻ പോകുന്നത്. 2. കിഫ്ബിക്കെതിരായി പ്രതിപക്ഷ നേതാവും കൂട്ടരും നടത്തിയ വേട്ടയാടൽ ഈ നാട് കണ്ടതാണ്. ഒന്നും നടക്കാൻ…
Read More » -
NEWS
ബന്ധുനിയമനം മൂലം പൊതുമേഖലയ്ക്ക് പടുകൂറ്റന്‍ നഷ്ടം, മറുപടിയുമായി ഉമ്മന്‍ ചാണ്ടി
വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ 3148.18 കോടി രൂപ നഷ്ടം വരുത്തിയിട്ട് (സാമ്പത്തിക അവലോകനം 2020, പേജ് 180) പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയെന്ന് കോടിക്കണക്കിനു രൂപ മുടക്കി പ്രചാരിപ്പിക്കുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളുടെ കൂട്ടനിയമനം നടത്തിയതും കെടുകാര്യസ്ഥതയുമാണ് കേരളത്തിന്റെ ചരിത്രത്തില്‍പോലും കേട്ടുകേഴ്‌വിയില്ലാത്ത പതനത്തിന്റെ കാരണം. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളുടെ ചെലവില്‍ സര്‍ക്കാര്‍ പൊള്ളയായ പ്രചാരണങ്ങളുടെ കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. ആരോഗ്യമേഖലയില്‍ കേരളം ഒന്നാമതാണെന്നു പ്രചരിപ്പിക്കുമ്പോള്‍, കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ട് രാജ്യത്തെ കോവിഡ് രോഗികളുടെ പകുതിയും ഇപ്പോള്‍ കേരളത്തിലാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും പ്രതിദിന കേസുകളിലും പ്രതിദിന മരണത്തിലും കേരളം ഒന്നാമതാണ്. ഇടതുസര്‍ക്കാര്‍ രണ്ടര ലക്ഷം വീടുകള്‍ നല്കിയപ്പോള്‍ യുഡിഎഫ് 4.43 ലക്ഷം വീടുകള്‍ നല്കി. യുഡിഎഫ് 245 പാലങ്ങള്‍ നിര്‍മിച്ചപ്പോള്‍ എല്‍ഡിഎഫ് ഏതാനും പാലങ്ങള്‍ തീര്‍ത്ത് ആഘോഷമാക്കി. ആകെ 19,072 കോടി രൂപ സമാഹരിച്ചശേഷമാണ് 60,000 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി വഴി നടപ്പാക്കിയതെന്നു…
Read More » -
LIFE
പ്രണയദിനത്തില്‍ ലോകത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞ കഥ
ലോകം മുഴുവൻ പ്രണയ ദിനം ആചരിക്കുന്ന ഫെബ്രുവരി 14ന് തൃശൂർ സ്വദേശികളായ കൃഷ്ണൻ യാമിനി ദബതികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കണ്ണീരോർമ്മയാണ്. തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട മകൾ സജിനി കൊല്ലപ്പെട്ട ദിവസമാണ് ഫെബ്രുവരി 14. മകളെ കൊലപ്പെടുത്തിയതാകട്ടെ അവളെ വിശ്വസിച്ചേൽപ്പിച്ച ഭർത്താവും. കാമുകിക്കൊപ്പം ജീവിക്കുവാൻ വേണ്ടിയാണ് സജിനിയെ ഭർത്താവ് തരുണ്‍ ജിന്‍രാജ് കൊലപ്പെടുത്തിയത്. മോഷണ ശ്രമത്തിനിടയിൽ സജിനി മരിച്ചു എന്ന വരുത്തി തീര്‍ക്കുകയായിരുന്നു ഭര്‍ത്താവിന്റെ ലക്ഷ്യം. സജിനിയുടെ മരണത്തില്‍ സംശയംതോന്നിയ കൃഷ്ണൻ യാമിനി ദമ്പതികളാണ് തരുണിനെതിരെ ആദ്യമായി രംഗത്തെത്തിയത്. തന്റെ ശ്രമം പരാജയപ്പെട്ടു എന്നു മനസ്സിലാക്കിയ യുവാവ് പിന്നീട് നാടുവിടുകയായിരുന്നു. സിനിമാക്കഥയെ വെല്ലുന്ന കാര്യങ്ങളാണ് പിന്നീട് തരുണിന്റെ ജീവിതത്തിലും സജിനി കൊലക്കേസിലും സംഭവിച്ചത്. 2003ലാണ് സജിനി കൊല്ലപ്പെടുന്നത്. മോഷണശ്രമത്തിനിടെ സജിനി മരിച്ചു എന്ന് വരുത്തിതീർക്കാൻ ആണ് ഭർത്താവ് ശ്രമിച്ചത്. കാമുകിയോടൊപ്പം ജീവിക്കാൻ വേണ്ടിയായിരുന്നു സജിനി എന്ന പാവം പെൺകുട്ടിയെ ഭർത്താവ് കൊല കളത്തിലേക്ക് തള്ളിവിട്ടത്. മോഷണ ശ്രമത്തിനിടെയാണ് സജിനി മരിച്ചത് എന്ന് വരുത്തി…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 169, കണ്ണൂര്‍ 164, വയനാട് 145, ഇടുക്കി 142, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,843 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.46 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ…
Read More » -
Lead News
കേന്ദ്രവുമായി സഹകരണത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി
പൊതുമേഖലയെ മെച്ചപ്പെടുത്തിയും പരമ്പരാഗത മേഖലയെ നവീകരിച്ചുമാണ് വികസനം സാധ്യമാക്കേണ്ടത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ നിക്ഷേപത്തെ മാത്രം ആശ്രയിച്ചല്ല വികസനം സാധ്യമാകുന്നത്. ബിപിസിഎല്ലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ പദ്ധതി ഉൾപ്പെടെ അതാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചിയിൽ 6100 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികൾ രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട എല്ലാ പദ്ധതികളും സംസ്ഥാനവും കേന്ദ്രവും തമ്മിൽ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ മികച്ച ഉദാഹരണങ്ങളാണ്. സഹകരണ ഫെഡറലിസം ജനജീവിതം മെച്ചപ്പെടുത്താൻ എങ്ങനെ സഹായിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ പദ്ധതികൾ. കേന്ദ്ര പദ്ധതികളുമായി സഹകരിക്കാൻ കേരളം എപ്പോഴും തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read More » -
Lead News
ഏപ്രിൽ 14 ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സർക്കാരിന്റെ ആവശ്യം
സംസ്ഥാനത്ത് ഏപ്രിൽ 14 ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുമ്പോൾ വിഷുവും റംസാനും കണക്കിലെടുക്കണം എന്നും സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് സജ്ജമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഏതു സമയത്തും തെരഞ്ഞെടുപ്പ് നടത്താമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വ്യക്തമാക്കി. കോവിഡ് മാനദണ്ഡപ്രകാരം തിരഞ്ഞെടുപ്പ് നടത്താമെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു. രാഷ്ട്രീയമായും വിവിധ തലങ്ങളിലുള്ളവരുമായും വിശദമായ ചർച്ച നടത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ ആറോറ അറിയിച്ചു. കേരളത്തിൽ തിരഞ്ഞെടുപ്പിൽ ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്താറുണ്ട്. കോവിഡ് കാലത്ത് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയ അനുഭവം കമ്മീഷനുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കൂടുതൽ പോളിംഗ് സ്റ്റേഷനുകളുണ്ടാകും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമ്പോൾ വിഷു,ഈസ്റ്റർ, റംസാൻ എന്നിവയുൾപ്പെടെ പരിഗണിക്കും. ജൂൺ ഒന്നിന് നിലവിലെ നിയമസഭയുടെ കാലാവധി തീരുമെന്ന് സുനിൽ അറോറ വ്യക്തമാക്കി.
Read More » -
Lead News
6100 കോടിരൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികൾ പ്രധാനമന്ത്രി കൊച്ചിയിൽ രാജ്യത്തിനു സമർപ്പിച്ചു
വികസനത്തിന്റെ ആഘോഷമാണ് കൊച്ചിയിൽ നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. 6100 കോടിരൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികൾ രാജ്യത്തിനു സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ ആത്മനിർവൃതിയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ തുറന്നിരിക്കുന്നത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മൂന്നേ കാലോടെയാണ് പ്രധാനമന്ത്രി കൊച്ചിയിൽ വിമാനമിറങ്ങിയത്. സംസ്ഥാന സർക്കാരിനെ പ്രതിനിധാനംചെയ്ത് മന്ത്രി ജി സുധാകരൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. നാവികസേന വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ എത്തിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിൽ രാജഗിരി കോളേജ് ഹെലിപ്പാഡിൽ ഇറങ്ങി . ഗവർണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി വി മുരളീധരനും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ബിപിസിഎലിന്റെ പ്രൊപിലിൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്ട് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ ആയ സാഗരികയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. ദക്ഷിണ കൽക്കരി ബർത്തിന്റെ പുനർനിർമ്മാണ ശിലാസ്ഥാപനവും കൊച്ചി കപ്പൽശാലയിലെ മറൈൻ എഞ്ചിനീയറിംഗ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനവും വെല്ലിങ്ടൺ ഐലൻഡിലെ റോ -റോ വെസലുകളുടെ സമർപ്പണവും പ്രധാനമന്ത്രി നിർവഹിച്ചു.
Read More » -
NEWS
മുഖ്യമന്ത്രിക്കെതിരേ യുവജന-വിദ്യാർത്ഥി പ്രതിഷേധം. കാലിക്കറ്റ് സര്‍വകലാശാലയില്‍ ലാത്തിച്ചാർജ്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരേ യുവജന-വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. പ്രതിഷേധ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്. ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. എംഎസ്‌എഫ്, ഫ്രറ്റേണിറ്റി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തേഞ്ഞിപ്പലത്ത് ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധം. ഒരു മണിക്കൂറിലേറെ ദേശീയപാത നിശ്ചലമായി. ഗതാഗതം സ്തംഭിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലേക്കുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞു. വിദ്യാര്‍ഥികളെ ബലംപ്രയോഗിച്ച് നീക്കാന്‍ ശ്രമം നടന്നു . പൊലീസ് ലാത്തിവീശി. പ്രതിഷേധിക്കുന്നത് യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, എംഎസ്‌എഫ്, ഫെര്‍ട്ടേണിറ്റി പ്രവര്‍ത്തകരാണ്.
Read More »