Month: February 2021

  • NEWS

    കുളത്തിൽ വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

    പാലക്കാട്: കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. പാലക്കാട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ആലത്തൂർ കുനിശ്ശേരി കുതിര പാറയിൽ ആണ് സംഭവം നടന്നത്. പള്ളിമേട്ടിൽ ജസീറിന്റെയും റംലയുടെയും മക്കളാണ് മരിച്ചത്. ജിന്‍ഷാദ്, റിന്‍ഷാദ്, റിഹാഷ് എന്നിവരാണ് മരണപ്പെട്ടത്. വീടിനോടു ചേർന്നുള്ള കുളത്തിലാണ് കുട്ടികൾ മുങ്ങിമരിച്ചത്. നിറയെ വെള്ളം ഉണ്ടായിരുന്ന കുളത്തിൽ കുട്ടികൾ മുങ്ങിത്താഴുന്നത് അയൽവാസി കാണുകയും നാട്ടുകാരെ വിവരമറിയിച്ച് രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തുന്നതിനു മുൻപ് തന്നെ നാട്ടുകാർ കുട്ടികളെ കരയ്ക്ക് എത്തിച്ചിരുന്നു. കുട്ടികളെ വേഗം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • NEWS

    കേരള ബാങ്കിൽ കോർ ബാങ്കിംഗ് നടപ്പാക്കാനുള്ള 500 കോടി രൂപയുടെ കരാർ അമേരിക്കൻ കമ്പനിക്ക് നൽകാൻ ഗൂഢാലോചന: കരകുളം കൃഷ്ണപിള്ള

    കേരള ബാങ്കിൽ കോർ ബാങ്കിംഗ് സംവിധാനം ഒരുക്കുന്നതിന് ഉൾപ്പെടെ 500 കോടിയോളം രൂപയുടെ കരാർ നൽകുന്നതിൽ കോടികളുടെ ക്രമക്കേട് നടത്താൻ നീക്കമെന്നു സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള പറഞ്ഞു. ഒരു അമേരിക്കൻ കമ്പനിക്ക് കരാർ നൽകുന്നതിനുവേണ്ടി കേരള ബാങ്കിലെയും സിപിഎമ്മിലെയും ചില ഉന്നതർ യോജിച്ചാണ് പ്രവർത്തിക്കുന്നത്. ഈ കമ്പനി പ്രതിസന്ധിയിലാണെന്നും ഓഹരികൾ വിൽക്കാൻ പോകുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൻകിട ബാങ്കുകൾ കുറഞ്ഞതു 10 വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ള കമ്പനികളെ മാത്രമേ ടെൻഡറിൽ പങ്കെടുപ്പിക്കാറുള്ളൂ. കേരള ബാങ്കിന്റെ ടെണ്ടർ വ്യവസ്ഥയിൽ ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നില്ല. 2017ൽ ആരംഭിച്ച അമേരിക്കൻ കമ്പനിയെ ടെണ്ടറിൽ പങ്കെടുപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്. ചില ധനകാര്യ സ്ഥാപനങ്ങളിലെ കരാർ എടുത്തശേഷം പൂർത്തിയാക്കാത്ത ചരിത്രവും അമേരിക്കൻ കമ്പനിക്കുണ്ട്. കേരള ബാങ്ക് 2019ൽ ടെണ്ടർ ക്ഷണിച്ചപ്പോൾ 4 കമ്പനികൾ പങ്കെടുത്തിരുന്നു. ടെക്നിക്കൽ ബിഡ്ഡിൽ 2 കമ്പനികളാണ് യോഗ്യത നേടിയത്. അതിൽ ഈ അമേരിക്കൻ കമ്പനി ഉണ്ടായിരുന്നു. പ്രൈസ് ബിഡ്…

    Read More »
  • LIFE

    അവരോട് സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തി സാമൂഹിക അകലം ഉറപ്പുവരുത്തണം: അജു വര്‍ഗീസ്

    മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ ചലച്ചിത്ര താരമാണ് അജുവർഗീസ്. പിൽക്കാലത്ത് നടനായും ഗായകനായും തിരക്കഥാകൃത്തായും നിർമ്മാതാവായും അജു വർഗീസ് തിളങ്ങി. തന്റെ ചിത്രങ്ങളുടെ പ്രൊമോഷന് വേണ്ടി സോഷ്യൽ മീഡിയ കൃത്യമായി ഉപയോഗിക്കുന്ന വ്യക്തിയാണ് അജുവർഗീസ്. സോഷ്യല്‍ മീഡിയയില്‍ അജു വര്‍ഗീസ് പോസ്റ്റ് ചെയ്യുന്ന വാർത്തകൾക്ക് വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. തന്റെ പോസ്റ്റിനു താഴെ കമന്റ് ചെയ്യുന്ന ചലച്ചിത്ര ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും കൃത്യമായി മറുപടി നല്‍കാന്‍ അജു തയ്യാറാകാറുണ്ട്. കഴിഞ്ഞ ദിവസം അജു വർഗീസ് നായകനാകുന്ന സാജൻ ബേക്കറി എന്ന സിനിമ പ്രദർശനത്തിനെത്തിയിരുന്നു. ചിത്രം തനിക്ക് നിരാശയാണ് സമ്മാനിച്ചതെന്നു പറഞ്ഞ ആരാധകന്റെ കമന്റിന് താഴെ അജുവർഗീസ് വിമർശനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നു എന്നും അടുത്ത ചിത്രത്തിൽ തെറ്റുകൾ ഒഴിവാക്കാമെന്നും രേഖപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത് അജുവർഗീസിന്റെ മറ്റൊരു പോസ്റ്റാണ്. കേൾവി ശേഷിയില്ലാത്തവരോ കേൾവി ഉപകരണങ്ങൾ ഉപയോഗിക്കുന്നവരോ ആയ വ്യക്തികള്‍ ഉപയോഗിക്കുന്ന മാസ്കിനെക്കുറിച്ചാണ് അജുവർഗീസ് തന്റെ സോഷ്യൽ…

    Read More »
  • VIDEO

    രാജ്യസഭയിൽ മോഡിയുടേത് മുതലക്കണ്ണീരോ? രാഷ്ട്രീയ നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ രാഷ്ട്രീയ വിശകലനം- വിഡിയോ

    കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയിൽ നിന്ന് പിരിയുന്ന വേളയിൽ നൽകിയ യാത്രയയപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പൊട്ടിക്കരഞ്ഞതിൽ രാഷ്ട്രീയമുണ്ടോ? രാഷ്ട്രീയ നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശദീകരണം

    Read More »
  • Lead News

    മാണി സി കാപ്പൻ യുഡിഎഫ് വേദിയിൽ, പിണറായിക്ക് നന്ദി പറഞ്ഞ് കാപ്പൻ

    പാലാ എം എൽ എ മാണി സി കാപ്പൻ യുഡിഎഫ് വേദിയിൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ പാലായിലെ സ്വീകരണയോഗത്തിൽ ആണ് മാണി സി കാപ്പൻ പങ്കെടുത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വേദിയിൽ ഉണ്ടായിരുന്നു. തന്റെ വിജയത്തിന് മുഖ്യമന്ത്രി പിണറായി വിജയനോടും മന്ത്രിമാരോടും നന്ദിയുണ്ട്. ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമ മുഖ്യമന്ത്രി പിണറായി വിജയൻ കാണണം. ജൂനിയർ മാൻഡ്രേക്ക് ആയ ജോസ് കെ മാണിയെ ആണ് മുന്നണിയിൽ എടുത്തത്. ചതി ആരാണ് ചെയ്തതെന്ന് ജനങ്ങൾക്ക് അറിയാം. യുഡിഎഫിൽ ചേരുക പാർട്ടിയായി തന്നെ എന്നും മാണി സി കാപ്പൻ വ്യക്തമാക്കി. പാർട്ടിയിലെ സ്ഥാനമാനങ്ങൾ രാജിവെക്കും. വലിയ പ്രകടനത്തോടെയാണ് മാണി സി കാപ്പൻ ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ വേദിയിലെത്തിയത്. എൻസിപി കേരള എന്നാണ് മാണി സി കാപ്പന്റെ പുതിയ പാർട്ടിയുടെ പേര്. പുതിയ പാർട്ടി നാളെ പ്രഖ്യാപിക്കും.

    Read More »
  • NEWS

    അമിത് ചക്കാലക്കൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

    യുവനടന്‍ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രകഥാപാത്രമാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന സന്തോഷം എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്തായ അർജുൻ സത്യൻ ആണ് സന്തോഷം എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ഇഷാ പറ്റാളി, തുഷാര എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. കാര്‍ത്തിക് ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. നോബിന്‍ പോളാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. Feel the good vibe എന്ന ടാഗ്‌ലൈൻ ഉള്ള ചിത്രം ഒരു ഫീൽ ഗുഡ് എന്റര്‍ടൈനർ എന്നാണ് അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്.

    Read More »
  • Lead News

    കോഴിക്കോട് ദേശീയപാതയിൽ പ്രതിഷേധം, ലാത്തിച്ചാർജ്

    കാലിക്കറ്റ് സർവകലാശാലയിലേക്ക് പ്രതിപക്ഷ വിദ്യാർത്ഥി- യുവജന സംഘടനകൾ നടത്തിയ മാർച്ചിനെതിരെ ലാത്തിച്ചാർജ്. മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥികളുമായി സംവദിക്കുന്ന വേദിയിലേക്ക് ആയിരുന്നു മാർച്ച്. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. തേഞ്ഞിപ്പലത്ത് ദേശീയ പാത ഉപരോധിച്ചു.ഉപരോധത്തെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു. യൂത്ത് കോൺഗ്രസ്, കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്.

    Read More »
  • VIDEO

    കാപ്പനെതിരെ ഷിബു ബേബി ജോൺ ഉന്നയിച്ച ആരോപണങ്ങൾക്ക് യുഡിഎഫ് നേതൃത്വം മറുപടി പറയണം:കേരള കോൺഗ്രസ് -വീഡിയോ

    Read More »
  • Lead News

    ഇടതുമായി സഖ്യം, മമതയുമായി ധാരണ, ബിജെപിയെ പ്രതിരോധിക്കൽ, ബംഗാളിലെ രാഹുൽഗാന്ധിയുടെ ചിന്ത ഇങ്ങനെ-വീഡിയോ

    നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുൽഗാന്ധി തമിഴ്നാട്ടിൽ രണ്ടുതവണ സന്ദർശനം നടത്തി. ഒരുതവണ അസമിൽ പോയി. തീർച്ചയായും കേരളത്തിൽ വന്നു. എന്നാൽ ബംഗാളിൽ ഇതുവരെ പോയില്ല. ഒരേ സമയം രണ്ടു തോണിയിൽ സഞ്ചരിക്കരുത് എന്ന് പറയാറുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ അതൊരു മെയ്‌വഴക്കമാണ് . കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ്, സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫുമായി ആണ് ഏറ്റുമുട്ടുന്നത്. ബംഗാളിൽ ആകട്ടെ ഇരുകക്ഷികളും ഭായ് ഭായ്. ഫെബ്രുവരി 28നു ബംഗാളിൽ നടക്കുന്ന ഇടത് റാലിയിലേക്ക് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ക്ഷണിച്ചിരിക്കുകയാണ്. എന്നാൽ എന്തുചെയ്യണമെന്ന് ഇരുവരും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒരു മാർഗ്ഗം കോൺഗ്രസ് ആലോചിക്കുന്നത് പ്രിയങ്കഗാന്ധിയെ ബംഗാളിലേക്ക് വിടുക എന്നതാണ്. രാഹുൽ തൽക്കാലം കണ്ടിരിക്കുക. ബംഗാളിൽ ഇടതുമായി രാഹുൽഗാന്ധി വേദി പങ്കിട്ടാൽ അത് കേരളത്തിലെ ജയസാധ്യതയെ ബാധിക്കുമോ എന്നുള്ള സംശയം കോൺഗ്രസിനുണ്ട്. അമേത്തിയിൽ തോറ്റ ആളാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയെ വിജയിപ്പിച്ച മണ്ഡലമുള്ള കേരളം കൈവിട്ടുപോയാൽ ദേശീയതലത്തിൽ തങ്ങളുടെ നേതാവിന് ക്ഷീണം ആകുമെന്ന്…

    Read More »
  • NEWS

    ” ഉന്‍ കണ്‍കള്‍ പാര്‍ത്താലെ….”മ്യൂസിക് ആല്‍ബം റിലീസ്

    പ്രണയ ദിനത്തോടനുബന്ധിച്ച് സ്നോഫീൽഡ് എന്റർടൈമെൻറ്സിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ” ഉന്‍ കണ്‍കള്‍ പാര്‍ത്താലെ “എന്ന “തമിഴ് മ്യൂസിക്ക് ആല്‍ബം റിലീസ് ചെയ്തു. നവാഗതനായ രാകേഷ് തമ്പി സംവിധാനം ചെയ്യുന്ന ഈ മ്യൂസിക്ക് ആല്‍ബത്തില്‍ രമേശ് തമ്പി,റിയ എസ് മേനോന്‍,സംഗീത് നെയ്യാര്‍,ശകുന്തള എന്നിവര്‍ അഭിനയിക്കുന്നു. മേഘാ മറിയം എഴുതിയ വരികൾക്ക് ഷിബിൻ ഈശോ സംഗീതം പകര്‍ന്ന ഹൃദ്യ പ്രണയ ഗാനം കെ എസ് ഹരിശങ്കര്‍ ആലപിക്കുന്നു. പ്രശസ്ത ഛായാഗ്രാഹകൻ അൻപു മണിയുടെ ശിഷ്യനായ സാബു അപ്പുക്കുട്ടൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.എഡിറ്റര്‍-ഷിബിന്‍,കല-സുനയന,ജൂനിയസ് മലപ്പുറം, മേക്കപ്പ്‌-ശ്രീദേവി,അസോസിയേറ്റ് ഡയറക്ടര്‍-റോബിന്‍ ഉമ്മന്‍,പരസ്യക്കല-വിഷ്ണു,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-യേശുരാജ് എസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

    Read More »
Back to top button
error: