നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ജി സുകുമാരൻ നായർ

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആണ് ഈ ആവശ്യം ഉന്നയിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികളെ പ്രതിയാക്കി സംസ്ഥാന സർക്കാർ എടുത്ത കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണ്. തൊഴിൽ രഹിതരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ വിദേശത്തും മറ്റും തൊഴിലായി കാത്തിരിക്കുന്നവരാണ്.

സന്നിധാനത്ത് ദർശനത്തിനെത്തിയ നിരപരാധികളായ ഭക്തരും കേസെടുത്തതിൽ ഉൾപ്പെടും. ഈ സാഹചര്യത്തിൽ നിരപരാധികളായ അവരുടെ പേരിൽ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കാനുള്ള ധാർമിക ഉത്തരവാദിത്വം സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *