Month: December 2020

  • Lead News

    ഹൃദയപക്ഷമാവാന്‍ ഇടതുപക്ഷ സര്‍ക്കാര്‍

    തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നിലെ പ്രധാന കാരണമായി ഇടത് പക്ഷം ഉയര്‍ത്തിക്കാട്ടിയത് ജനങ്ങള്‍ക്ക് ഈ സര്‍ക്കാരില്‍ വിശ്വാസമുണ്ടായിരുന്നുവെന്നാണ്. അതുകൊണ്ടാണവര്‍ തിരഞ്ഞെടുപ്പില്‍ ചെങ്കൊടിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിനെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമി ഫൈനലെന്ന നിലയില്‍ വിശേഷിപ്പിച്ചാല്‍, ഇതേ മനസ്ഥിതിയോടെയാണ് ജനങ്ങള്‍ നിയമസഭ ഇലക്ഷന് പോളിംഗ് ബൂത്തിലേക്ക് പോവുന്നതെങ്കില്‍ ഇടത് പക്ഷ സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജനങ്ങളുടെ മനസില്‍ ഈ സര്‍ക്കാര്‍ പ്രത്യേക സ്ഥാനം നേടി നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി നൂറ് ദിനം കര്‍മ്മ പദ്ധതികളുടെ രണ്ടാം പ്രഖ്യാപനവുമായി ജനങ്ങളെ അഭിസംബോധന ചെയ്തത്. നൂറ് ദിന പദ്ധതി ലക്ഷ്യം കണ്ടതിലും മികച്ച രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും അഭിമാനവും സര്‍ക്കാരിനുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് ഭരണം നടത്തുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയത്. പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം…

    Read More »
  • LIFE

    സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി

    പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി. തിരുവല്ല സ്വദേശി വിഷ്ണു പ്രഭയാണ് വധു. ബിടെക് ബിരുദധാരിയായ വിഷ്ണു പ്രഭ ചെന്നൈയിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ വച്ച് ഇന്നു രാവിലെ പത്തുമണിക്കായിരുന്നു വിവാഹം. അറേഞ്ച് മാര്യേജായിരുന്നു തങ്ങളുടേതെന്ന് കണ്ണന്‍ താമരക്കുളം പറഞ്ഞു.

    Read More »
  • Lead News

    നോർക്ക റൂട്ട്സ് എൻ.ആർ.കെ. ഇൻഷുറൻസ്: പരിരക്ഷ തുക ഇരട്ടിയാക്കി

    ഇന്ത്യയ്ക്കകത്തെ ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് നോർക്ക റൂട്ട്സ് നല്കുന്ന എൻ.ആർ.കെ. ഇൻഷുറൻസ് കാർഡുകൾക്കുള്ള പരിരക്ഷ രണ്ട് ലക്ഷത്തിൽ നിന്നും നാല് ലക്ഷമാക്കി ഉയർത്തി. അപകട മരണമോ ,അപകടത്തെ തുടർന്ന് സ്ഥിരമായോ, ഭാഗികമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക. 2020 മേയ് 22 മുമ്പ് അംഗങ്ങളായവർക്ക് പ്രീമിയം പുതുക്കുന്ന മുറയ്ക്ക് വർദ്ധിപ്പിച്ച ആനുകൂല്യത്തിന് അർഹതയുണ്ടാകും. നോർക്ക റൂട്ട്സ് വെബ് സൈറ്റായ www.norkaroots.org-ൽ (service-ൽ insurance card option-ൽ ) 315/- രൂപയടച്ചു തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. മൂന്ന് വർഷമാണ് കാർഡിന്റെ കാലാവധി .കുറഞ്ഞത് രണ്ട് വർഷമായി മറ്റു സംസ്‌ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 മുതൽ 70 വയസ്സു വരെയുള്ള കേരളീയർക്ക് അപേക്ഷിക്കാം. മറ്റ് സംസ്ഥാനത്ത് താമസിക്കുന്നതിൻ്റെ അംഗീകൃത രേഖ, ജനന തിയതി തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ 18004253939 എന്ന ടോൾ ഫ്രീ നമ്പറിലും. 0471 2770528, 2770543 ,27705143 എന്നീ നമ്പരുകളിലും…

    Read More »
  • LIFE

    ഹരിവരാസനം പുരസ്‌കാരം വീരമണി രാജുവിന്

    2021ലെ ഹരിവരാസനം പുരസ്‌കാരത്തിന് ഗായകൻ എം.ആർ. വീരമണി രാജുവിനെ തെരഞ്ഞെടുത്തു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്തിഗാനങ്ങൾ ആലപിച്ച വീരമണി രാജു തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾക്ക് നേരത്തെ അർഹനായിട്ടുണ്ട്. അടുത്തമാസം മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് എം.ആർ. വീരമണി രാജുവിന് ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക.

    Read More »
  • LIFE

    പവർസ്റ്റാറില്‍ കന്നഡ യുവ ആക്ഷൻ താരം ശ്രേയസ് മഞ്ജു

    വിർച്വൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ രതീഷ്‌ ആനേടത്ത്‌ നിർമ്മിച്ച്‌ ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാര്‍ എന്ന ബഹുഭാഷാ ചിത്രത്തില്‍ കന്നഡ യുവതാരം ശ്രേയസ് മഞ്ജു അഭിനയിക്കുന്നു. കന്നടയിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് കെ മഞ്ജുവിൻ്റെ മകനാണ് ശ്രേയസ് മഞ്ജു. 2019 ൽ പുറത്തിറങ്ങിയ “പാഡെ ഹുളി” എന്ന ആക്ഷൻ ചിത്രത്തിലെ ഫൈറ്റ് രംഗങ്ങൾക്ക് വളരെയേറെ പ്രേക്ഷകാംഗീകാരങ്ങൾ ലഭിച്ചിരുന്നു. മലയാളത്തിലും കന്നടയിലുമായി ഒരുക്കുന്ന ഈ ചിത്രത്തിൽ കന്നട സിനിമയിലെമറ്റു പ്രശസ്ത താരങ്ങളുമുണ്ടാകുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു. ബാബു ആൻ്റണി നായകനായി, ഡെന്നിസ് ജോസഫ് തിരക്കഥ എഴുതുന്ന “പവര്‍ സ്റ്റാര്‍ ” ഒമർ ലുലുവിൻ്റെ ആദ്യ ആക്ഷൻ മാസ്സ് ചിത്രമാണ്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അടാർ ലൗ, ധമാക്ക, എന്നീ സിനിമകൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാറിൽ, ഹോളിവുഡ് സൂപ്പർ താരം ലൂയിസ് മാൻ്റിലോർ, അമേരിക്കൻ ബോക്‌സിങ് ഇതിഹാസം റോബർട്ട് പർഹാം എന്നിവർ ജോയിൻ ചെയ്തിരുന്നു.…

    Read More »
  • Lead News

    സ്വപ്നയെ കാണാന്‍ ഇനി കസ്റ്റംസിന്റെ അനുമതി വേണ്ട: ജയില്‍വകുപ്പ് , നടപടി കേസ് അട്ടിമറിക്കാനെന്ന് കസ്റ്റംസ്‌

    സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ കാണാന്‍ സന്ദര്‍ശകര്‍ക്ക് കസ്റ്റംസിന്റെ അനുമതി വേണ്ടെന്ന് ജയില്‍ വകുപ്പ്. ഒക്ടോബര്‍ 14ന് അട്ടക്കുളങ്ങര ജയിലില്‍ പ്രവേശിപ്പിച്ച സ്വപ്നയെ കാണാന്‍ ആഴ്ചയിലൊരിക്കല്‍ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയിരുന്നു. സന്ദര്‍ശകര്‍ക്കൊപ്പം ജയില്‍വകുപ്പ് പ്രതിനിധിയും കസ്റ്റംസിന്റെ പ്രതിനിധിയും വേണമെന്നും നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇത് തെറ്റായ കീഴ്‌വഴക്കമാണെന്ന് കാണിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിങ് കഴിഞ്ഞദിവസം സര്‍ക്കുലര്‍ പുറത്തിറക്കി. ഇത് അട്ടകുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടിനും പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും അയച്ചിട്ടുണ്ട്. 1974ലാണ് കേന്ദ്രം കൊഫോപോസ നിയമം കൊണ്ടുവരുന്നത്. തൊട്ടടുത്ത വര്‍ഷം കേരളം അനുബന്ധ നിയമം പാസാക്കിയിരുന്നു. ഇതുപ്രകാരം പ്രതികളെ സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി വേണ്ട. ജയില്‍ചട്ടം അനുസരിച്ച് അനുമതി നല്‍കാം. അതേസമയം, കേസ് അട്ടിമറിക്കാനുളള ശ്രമമാണ് ജയില്‍വകുപ്പ് നടത്തുന്നതെന്നാണ് കസ്റ്റംസിന്റെ ആരോപണം. പുതിയ നീക്കം പ്രകാരം ആര്‍ക്കു വേണമെങ്കിലും സ്വപ്നയെ വന്നു കാണാം. ഒട്ടേറെ പേര്‍ വരാനിടയുണ്ട്. ഇത് കേസിനെ ബാധിക്കുമെന്നും കസ്റ്റംസ് പറയുന്നു. വിഷയത്തില്‍ കോടതിയെ സമീപിക്കാനുള്ള…

    Read More »
  • Lead News

    കര്‍ഷകരുടെ ആവശ്യമടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് കൈമാറി രാഹുല്‍

    വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൈമാറി കോണ്‍ഗ്രസ് നേതാവ് രോഹുല്‍ ഗാന്ധി. രാഷ്ട്രപതി ഭവനിലേക്ക് സംഘടിപ്പിച്ച റാലി പോലീസ് തടഞ്ഞിരുന്നെങ്കിലും മൂന്ന് പേരെ മാത്രം അനുവദിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് എംപിമാരായ ഗുലാം നബി ആസാദ്, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരും രാഹുലിനൊപ്പം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. കര്‍ഷകര്‍ക്ക് വേണ്ടിയാണ് എന്ന് സര്‍ക്കാര്‍ പറഞ്ഞ ഈ നിയമം കര്‍ഷകരെ ദ്രോഹിക്കാന്‍ വേണ്ടിയാണെന്ന് രാഹുല്‍ പറഞ്ഞു. നിയമം പിന്‍വലിക്കുന്നത് വരെ പാര്‍ട്ടിഭേദമെന്യെ കര്‍ഷകര്‍ക്കൊപ്പം നിലകൊളളുമെന്നും കര്‍ഷകരെല്ലാം വ്യഥയിലാണ്. പലരും മരിച്ചു വീഴുന്നു. ഇതൊന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കേള്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെയാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്കുള്ള പ്രതിഷേധ പ്രകടനം നടന്നത്. തുര്‍ന്ന് ഡല്‍ഹി പോലീസ് തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രിയങ്ക, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവരടക്കമുള്ള നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമം നടത്തിയെങ്കിലും…

    Read More »
  • LIFE

    പുതിയ കേസുമായി ഈശോ പണിക്കര്‍ എത്തുന്നു

    കേരളക്കരയെ ഇളക്കി മറിച്ച സംഭവമായിരുന്നു സിസ്റ്റര്‍ അഭയയുടെ കൊലപാതകം. കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു എന്ന പേരില്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച കേസ് പിന്നീട് സിബിഐ സംഘം കൊലപാതകമാണെന്ന് കണ്ടെത്തുകയും പ്രതികളായ തോമസ് കോട്ടൂരിനും സെഫിക്കും ജീവപര്യന്തം ശിക്ഷ നേടിക്കൊടുക്കുകയും ചെയ്ത നാള്‍വഴികളിലൂടെയാണ് കേരളം കടന്നു പോവുന്നത്. ഏറെ വിവാദമായ അഭയകേസിനെ ആസ്പദമാക്കി എ.കെ.സാജന്റെയും എ.കെ സന്തോഷിന്റെയും തിരക്കഥയില്‍ 1999 ല്‍ കെ.മധു സംവിധാനം ചെയ്ത ചിത്രമായിരുന്നു ക്രൈം ഫയല്‍. അഭയ കേസിനെ മുന്‍നിര്‍ത്തി തയ്യാറാക്കിയെന്ന പേരില്‍ തന്നെ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഈശോ പണിക്കര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് സുരേഷ് ഗോപിയായിരുന്നു. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിലൊന്നായിരുന്നു സിസ്റ്റര്‍ അമലയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന ഈശോ പണിക്കര്‍ എന്ന ഐ.പി.എസ് ഓഫീസറുടേത്. സുരേഷ് ഗോപിക്കൊപ്പം സിദ്ധിഖ്, കലാഭവന്‍ മണി, വിജയരാഘവന്‍, ജനാര്‍ദ്ധനന്‍, സംഗീത തുടങ്ങിയ താരങ്ങളും ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയിരുന്നു. സിസ്റ്റര്‍ അഭയക്കേസിന്റെ വിധി…

    Read More »
  • Lead News

    ക്ഷേമ പെൻഷൻ 1500 ,കിറ്റ് വിതരണം തുടരും

    എൽ ഡി എഫ് പ്രകടന പത്രികയിലെ വാഗ്ധാനങ്ങളിൽ 90 % പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ .600 വാഗ്ധാനങ്ങളിൽ 570 എണ്ണം പൂർത്തിയായി .പ്രകടന പത്രികയിൽ ഇല്ലാത്ത പദ്ധതികളും നടപ്പാക്കി .അഭിമാനകരമായ നേട്ടം ആണിതെന്നും മുഖ്യമന്ത്രി പറഞ്ഞു . സർക്കാരിന്റെ രണ്ടാം ഘട്ട 100 ദിന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു .രണ്ടാം ഘട്ടത്തിൽ പതിനായിരം കോടിയുടെ പദ്ധതികൾ പൂർത്തിയാക്കുകയോ ആരംഭിക്കുകയോ ചെയ്യും . അമ്പതിനായിരം പേർക്ക് തൊഴിൽ നൽകും . 2021 ജനുവരിമുതൽ ക്ഷേമ പെൻഷനുകൾ 100 രൂപ വർധിപ്പിച്ച് 1500 രൂപയാക്കും .റേഷൻ കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം തുടരും .

    Read More »
  • NEWS

    24 മണിക്കൂറിനിടെ 24,712 കോവിഡ് കേസുകള്‍

    രാജ്യത്ത് ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,712 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതോടെ ഇതുവരെ 1,01,23,778 കേസുകളാണ് സ്ഥിരീകരിച്ചിട്ടുളളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,791 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 96,93,173 ആയി. 312 പേരാണ് ഒറ്റദിവസം കൊണ്ട് ഗോരം ബാധിച്ച് മരണപ്പെട്ടത്. അതോടെ ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,46,756 ആയി. രാജ്യത്ത് ഇതുവരെ 2,38,849 പേരാണ് ചികിത്സയിലുള്ളത്.

    Read More »
Back to top button
error: