Month: December 2020

  • NEWS

    പഴയ നൂറു ദിന പദ്ധതികള്‍ നടപ്പാക്കാതെയുള്ള പുതിയ നൂറുദിന കര്‍മ്മ പദ്ധതി തട്ടിപ്പ് : രമേശ് ചെന്നിത്തല

    കഴിഞ്ഞ ഓണക്കാലത്ത് നൂറു ദിന കര്‍മ്മപരിപാടി പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി, ക്രിസ്മസ് കാലത്ത് അതേ തന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഓണക്കാലത്ത് പ്രഖ്യാപിച്ച നൂറദിന പരിപാടികളില്‍ മിക്കവയും ഇനിയും നടപ്പാക്കിയിട്ടില്ല. അരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും, അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കും, കയര്‍ മേഖലയില്‍ ഓരോ ദിവസവും ഓരോ യന്ത്രവല്‍കൃത ഫാക്ടറികള്‍ തുറക്കും, രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കും, ഒന്നരലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കും തുടങ്ങിയ മോഹന വാഗ്ദാനങ്ങളാണ് പഴയ നൂറുദിനകര്‍മ്മ പരിപാടിയില്‍ പെടുത്തിയിരുന്നത്. അന്ന് പ്രഖ്യാപിച്ച നൂറുദിന പദ്ധതികളെല്ലാം നടപ്പാക്കികഴിഞ്ഞുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.  പക്ഷേ അത് എവിടെ നടപ്പാക്കിയെന്ന് മാത്രം ആര്‍ക്കും അറിയില്ല. വീണ്ടും 50000 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുനനത്. ഇത് ആരെ കബളിപ്പിക്കാനാണ് ? . റാങ്ക് ലിസ്‌റിറിലുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാതെ പി.എസ്.സിയുടെ ലിസ്റ്റുകള്‍ കൂട്ടുത്തോടെ റദ്ദാക്കിയ ശേഷം പിന്‍ വാതില്‍ വഴി ഇഷ്ടക്കാരെയും, സ്വന്തക്കാരെയും തിരുകി കയറ്റിയ…

    Read More »
  • സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി 153, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 75,64,562 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2914 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന്…

    Read More »
  • Lead News

    കേരളം പിടിക്കാൻ ആർഎസ്എസ് കളി, ഗവർണറുമായി കൂടിക്കാഴ്ച നടത്താൻ ആർഎസ്എസ് തലവൻ

    ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഈ മാസം 31ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. കോഴിക്കോട് നടക്കുന്ന മാധ്യമ പഠന ഗവേഷണ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിന് 29നാണ് കോഴിക്കോട് മോഹൻ ഭാഗവത് എത്തുന്നത്. ആർഎസ്എസ് പ്രസിദ്ധീകരണമായ കേസരിയുടെ നേതൃത്വത്തിലാണ് ഇത്. കോഴിക്കോട് എത്തുന്ന മോഹൻഭാഗവത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്താൻ തിരുവനന്തപുരത്തെത്തും. 30ന് ആർഎസ്എസ് സംസ്ഥാന നേതാക്കളുടെ യോഗത്തിൽ മോഹൻഭഗവത് പങ്കെടുക്കുന്നുണ്ട്. ഗവർണറെ മാത്രമല്ല മോഹൻഭഗവത് കാണുന്നത്. മറ്റു പ്രധാന വ്യക്തികളുമായും അദ്ദേഹം കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ നേർക്കുനേർ നിൽക്കുന്ന പശ്ചാത്തലത്തിലാണ് ആർഎസ്എസ് മേധാവി ഗവർണറെ കാണുന്നത് എന്ന പ്രത്യേകതയുണ്ട്.നിയമസഭാ സമ്മേളനം വിളിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ നൽകിയ ശുപാർശ ഗവർണർ തള്ളിയിരിക്കുകയാണ്. പുതിയ തീയതി വെച്ച് നിയമസഭാ സമ്മേളനം ചേരാനുള്ള പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് സർക്കാർ. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം ആർഎസ്എസ് ശാഖകളുള്ള സംസ്ഥാനത്ത് പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ്…

    Read More »
  • Lead News

    ഔഫ് വധക്കേസിന്റെ അന്വേഷണം പ്രത്യേക പൊലീസ് സ്‌ക്വാഡ് ഏറ്റെടുത്തു; ചുമതല കാസര്‍കോട് അഡീഷണല്‍ എസ്.പിക്ക്… ഒരാളെ കസ്റ്റഡിയിലെടുത്തു

    കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം പ്രത്യേക പൊലീസ് സ്‌ക്വാഡ് ഏറ്റെടുത്തു. കാസര്‍കോട് അഡീഷണല്‍ എസ്.പി സേവ്യറിനാണ് അന്വേഷണചുമതല. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.പി വിനോദ്, സി.ഐ അനൂപ്കുമാര്‍ എന്നിവരും എസ്.ഐ, അഡീഷണല്‍ എസ്.ഐമാരും പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളാണ്. കൊലപാതകവിവരമറിഞ്ഞ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന കണ്ണൂര്‍ പൊലീസ് ചീഫ് യതീഷ്ചന്ദ്ര വ്യാഴാഴ്ച രാവിലെ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്ന് അഡീഷണല്‍ എസ്.പി അടക്കമുള്ള പൊലീസുദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുകയുമായിരുന്നു. ഔഫിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമാണോയെന്ന സംശയമുയര്‍ന്നതിനാല്‍ സമഗ്രമായ അന്വേഷണമാണ് ഈ കേസില്‍ നടക്കുന്നത്. അതിനിടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഔഫിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷുഹൈബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. നാടിനെ നടുക്കിയ കൊലക്കേസിലെ പ്രധാന ദൃക്‌സാക്ഷിയാണ് ഷുഹൈബ്. ഔഫിനെ അക്രമിക്കുമ്പോള്‍ തടയാന്‍ ശ്രമിച്ച ഷുഹൈബിനും…

    Read More »
  • LIFE

    ഉണ്ണീശോ – ഗോപി സുന്ദറിന്റെ ക്രിസ്മസ് കരോൾ ഗാനം പുറത്തിറങ്ങി

    ഉണ്ണീശോ – ഗോപി സുന്ദറിന്റെ ക്രിസ്മസ് കരോൾ ഗാനം പ്രശസ്ത സിനിമാ താരം മഞ്ജു വാര്യർ പുറത്തിറക്കി. ഗോപി സുന്ദറും  ഹരിനാരായണനും ഒന്നിച്ച് ആദ്യമായൊരുക്കുന്ന ക്രിസ്മസ് കരോൾ വീഡിയോ ഗാനമാണിത്. പുതുതലമുറയിലെ വളർന്നു വരുന്ന ഗായികയായ മെറിൽ ആൻ മാത്യുവിനൊപ്പം പ്രശസ്ത ഗായകരായ സിയ ഉൽ ഹഖ്, അക്ബർ ഖാൻ, സുജയ് മോഹൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദേശി രാഗ് എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ  മെറിൽ ആദ്യമായി ഗോപി സുന്ദറിൻ്റെ ഈണത്തിൽ പാടുന്നു എന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട് ഉണ്ണീശോ – തിരുപ്പിറവിയുടെ വാഴ്ത്തൽ മാത്രമല്ല തിരിച്ചു പിടിക്കലിൻ്റെ പ്രതീക്ഷയുടെ ഗാനം കൂടിയാണിത്. നമുക്ക് നഷ്ടപ്പെട്ട കണ്ണീർക്കാലങ്ങൾക്കും, വറുതികൾക്കും അപ്പുറത്ത് പ്രതീക്ഷയുടെ ഒരു കിരണമുണ്ട്..ഒലീവിലയിൽ നിന്നിറ്റുന്ന മഞ്ഞുതുള്ളി പോലെയുള്ള സ്നേഹമുണ്ട്.. എന്നോർമ്മിപ്പിക്കുക കൂടി ചെയ്യുന്നു ഈ ഗാനം. ഖത്തർ ദോഹയിലെ ബിർള പബ്ലിക് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന  മെറിൽ ആൻ മാത്യു, കണ്ണൂർ ആലക്കോട് അറക്കൽ മനോജ്…

    Read More »
  • NEWS

    ആലിയ ഭട്ടുമായുള്ള വിവാഹം സ്ഥിരീകരിച്ച് രൺബീർ കപൂർ

    ആലിയ- രൺബീർ ബന്ധം വർഷങ്ങളായി ബോളിവുഡിലെ അഭ്യൂഹം ആണ്. ഒടുവിലിതാ ആലിയയെ വിവാഹം കഴിക്കാൻ പോവുകയാണെന്ന്‌ രൺബീർ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് കാലം അല്ലായിരുന്നെങ്കിൽ ഇതിനകം തന്നെ വിവാഹം നടക്കുമായിരുന്നുവെന്ന് രൺബീർ പറഞ്ഞു.ഫിലിം ജേണലിസ്റ്റ് രാജീവ് മസന്ദുമായുള്ള അഭിമുഖത്തിലാണ് രൺബീർ ഇക്കാര്യം തുറന്നു പറഞ്ഞത്. ലോക് ഡൗൺ കാലത്ത് കുറച്ചുദിവസം രൺബീർ ആലിയയുമൊത്ത് ആയിരുന്നു താമസം. ഏതെങ്കിലും ഓൺലൈൻ ക്ലാസിനു ചേർന്നിട്ടുണ്ടോ എന്ന് ചോദ്യത്തിന്, “എന്റെ പ്രിയ സഖി ആലിയ ഇക്കാര്യങ്ങളിൽ എന്നെക്കാൾ മിടുക്കിയാണ്. ഗിറ്റാർ തൊട്ട് തിരക്കഥ വരെ ഓൺലൈനിൽ പഠിക്കുകയാണ്. ഞാൻ ഇത്തരം ക്ലാസുകളിൽ ഒന്നും അറ്റൻഡ് ചെയ്യുന്നില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കുക,സിനിമ കാണുക എന്നത് മാത്രമാണ് എന്റെ ഹോബി.” അയൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര എന്ന സിനിമയിലാണ് രൺബീർ- ആലിയ ജോഡി ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അമിതാഭ് ബച്ചൻ, നാഗാർജുന,ഡിംപിൾ കപാഡിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

    Read More »
  • Lead News

    ഷായോട് ഏറ്റുമുട്ടാന്‍ മമതയ്ക്ക് കൂട്ടായി പവാര്‍…

    മൂന്നാം തവണയും ബംഗാള്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ കൊതിക്കുന്ന മമതാ ബാനര്‍ജിക്ക് സഹായിയാവാന്‍ എന്‍സിപി നേതാവ് ശരത് പവാര്‍ എത്തുന്നു. അമിത് ഷാ കളിക്കുന്ന കളികളെ ഏത് തരത്തില്‍ ചെറുക്കണമെന്ന മറുതന്ത്രങ്ങള്‍ ഉപദേശിക്കാനാണ് പവാര്‍ എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാത്രമല്ല അമിത് ഷാ അടിക്കടി കൊല്‍ക്കത്തയില്‍ വന്നുപോകുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എടുത്തുചാടി പ്രതികരിക്കരുതെന്നും മമതയോട് പവാര്‍ പറഞ്ഞിരുന്നുവത്രേ. ഇരുവരും കോണ്‍ഗ്രസ് വിട്ട് പ്രാദേശിക പാര്‍ട്ടികള്‍ക്ക് നേതൃത്വം കൊടുത്ത വ്യക്തികളാണ്. അതിനാല്‍ പ്രാദേശിക പാര്‍ട്ടികളെ ഒതുക്കി ഭരണം കൈപ്പിടിയിലൊതുക്കുന്ന മോദി-ഷാ തന്ത്രങ്ങള്‍ തകര്‍ത്തെറിഞ്ഞ് മഹാരാഷ്ട്രയില്‍ പവാര്‍ കളിച്ച കളി പല കക്ഷിനേതാക്കള്‍ക്കും പാഠ പുസ്തകമാണ്. ജനുവരി ആദ്യ ആഴ്ചയില്‍ കൊല്‍ക്കത്തയില്‍ എത്തുന്ന പവാര്‍ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് നഗരത്തില്‍ നടക്കുന്ന വമ്പന്‍ റാലിയെ അഭിസംബോധനയും ചെയ്യുമെന്നുമാണ് പുറത്ത് വരുന്ന വിവരം. പാര്‍ട്ടിയിലും അധികാരത്തിലുംഅനന്തരവനായ അഭിഷേക് ബാനര്‍ജിയുടെ സ്വാധീനം വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി തന്റെ കുടുംബത്തില്‍ നിന്നുളള ആരും അധികാര കേന്ദ്രങ്ങളില്‍ എത്തില്ലെന്ന പൊതു പ്രഖ്യാപനം…

    Read More »
  • Lead News

    രജനീകാന്തും ആയി കൈകോർക്കാൻ അഴഗിരി, തമിഴകം ഇളകി മറിയുന്നു

    സൂപ്പർസ്റ്റാർ രജനീകാന്തിനെ പിന്തുണയ്ക്കാൻ കരുണാനിധിയുടെ മൂത്ത മകൻ എംകെ അഴകിരി. രജനീകാന്ത് ഹൈദരാബാദിലെ ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തിയാൽ താൻ കൂടിക്കാഴ്ച നടത്തുമെന്ന് അഴഗിരി വ്യക്തമാക്കി. രണ്ടാം യുപിഎ മന്ത്രിസഭയിൽ അംഗമായിരുന്ന അഴഗിരി ഡിഎംകെ യിലേക്ക് ഇല്ലെന്നും പറഞ്ഞു. കഴിഞ്ഞദിവസം ഗോപാലപുരത്ത് കുടുംബവീട്ടിൽ വച്ച് അഴഗിരി അമ്മ ദയാലു അമ്മാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിഎംകെയിൽ ആയിരുന്ന അഴഗിരി കുറച്ചുകാലമായി രാഷ്ട്രീയത്തിൽ സജീവമല്ല. “ഒരു പുതിയ പാർട്ടി വേണമെന്ന് അണികൾ ആവശ്യപ്പെട്ടാൽ താൻ രൂപീകരിക്കും. ഒരിക്കലും ഡിഎംകെയെ പിന്തുണയ്ക്കില്ല. ഡിഎംകെയിൽ ചേരാനും പദ്ധതിയില്ല.” അഴകിരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സഹോദരൻ എം കെ സ്റ്റാലിനുയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അഴഗിരിയെ ഡി എം കെയിൽ നിന്ന് പുറത്താക്കിയത്. ഡിഎംകെയിൽ കരുണാനിധി ശക്തൻ ആയിരിക്കുമ്പോൾ തന്നെയാണ് അഴഗിരിയെ പുറത്താക്കിയത്. അന്ന് തെക്കൻ മേഖലയുടെ സംഘടനാ സെക്രട്ടറി ആയിരുന്നു അഴകിരി. അഴഗിരിക്ക് പാർട്ടിയിൽ യാതൊരുവിധ സ്ഥാനങ്ങളും ഉണ്ടായിരിക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടി കരുണാനിധി അന്ന് വാർത്താസമ്മേളനം നടത്തിയിരുന്നു.

    Read More »
  • Lead News

    93-ാം വയസ്സില്‍ കോവിഡിനെ അതിജീവിച്ച റാന്നി സ്വദേശി അന്തരിച്ചു

    തൊണ്ണൂറ്റിമൂന്നാമത്തെ വയസില്‍ കോവിഡിനെ അതിജീവിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ റാന്നി സ്വദേശി അന്തരിച്ചു. എബ്രഹാം തോമസാണ് അന്തരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഇറ്റലിയില്‍ നിന്ന് റാന്നിയിലേക്ക് എത്തിയവരുടെ മക്കളില്‍ നിന്നാണ് ഇദ്ദേഹത്തിനും ഭാര്യക്കും രോഗം വന്നത്. ആ സമയത്ത് ഇന്ത്യയില്‍ കോവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ രോഗികളില്‍ ഒരാളായിരുന്നു ഇദ്ദേഹം.

    Read More »
  • Lead News

    ശോഭയെ പൂട്ടാൻ മുരളീധര പക്ഷം, ചേർത്തുപിടിക്കാൻ കേന്ദ്രനേതൃത്വം

    നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ ബിജെപിയിലെ ആഭ്യന്തര പ്രശ്നം വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങരുതെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഇന്ന് ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് കേന്ദ്ര നേതൃത്വത്തിന് പ്രതിനിധി കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണൻ ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രനെതിരെ കടുത്ത നിലപാടാണ് വി മുരളീധരൻ പക്ഷം ഇന്നത്തെ യോഗത്തിൽ കൈക്കൊണ്ടത്. പാർട്ടിയിൽ നിന്ന് വിട്ടുനിന്ന്‌ പ്രതിഷേധിക്കുന്നത് തീർത്തും തെറ്റാണെന്ന് വി മുരളീധര പക്ഷ നേതാക്കൾ കോർ കമ്മിറ്റി യോഗത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ അച്ചടക്ക നടപടിയാണ് വേണ്ടതെന്നും അവർ വിശദീകരിച്ചു. അതേസമയം ശോഭാസുരേന്ദ്രനെ തള്ളിപ്പറയാൻ കൃഷ്ണദാസ് പക്ഷം തയ്യാറായില്ല. വിട്ടുവീഴ്ച ചെയ്ത് ശോഭാസുരേന്ദ്രൻ കൂടെ കൂട്ടണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിൽ അഭിപ്രായം. ശോഭ സുരേന്ദ്രനെതിരെ നടപടി ഉണ്ടാകില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശോഭയെ പോലെയുള്ള ഒരാളെ പാർട്ടിയിൽ നിന്ന് തീർത്തും അകറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കേന്ദ്ര നേതൃത്വം കരുതുന്നു.

    Read More »
Back to top button
error: