വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൈമാറി കോണ്‍ഗ്രസ് നേതാവ് രോഹുല്‍ ഗാന്ധി. രാഷ്ട്രപതി ഭവനിലേക്ക് സംഘടിപ്പിച്ച റാലി പോലീസ് തടഞ്ഞിരുന്നെങ്കിലും മൂന്ന് പേരെ മാത്രം അനുവദിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് എംപിമാരായ ഗുലാം നബി ആസാദ്, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരും രാഹുലിനൊപ്പം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി.
കര്‍ഷകര്‍ക്ക് വേണ്ടിയാണ് എന്ന് സര്‍ക്കാര്‍ പറഞ്ഞ ഈ നിയമം കര്‍ഷകരെ ദ്രോഹിക്കാന്‍ വേണ്ടിയാണെന്ന് രാഹുല്‍ പറഞ്ഞു. നിയമം പിന്‍വലിക്കുന്നത് വരെ പാര്‍ട്ടിഭേദമെന്യെ കര്‍ഷകര്‍ക്കൊപ്പം നിലകൊളളുമെന്നും കര്‍ഷകരെല്ലാം വ്യഥയിലാണ്. പലരും മരിച്ചു വീഴുന്നു. ഇതൊന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കേള്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്കുള്ള പ്രതിഷേധ പ്രകടനം നടന്നത്. തുര്‍ന്ന് ഡല്‍ഹി പോലീസ് തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രിയങ്ക, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവരടക്കമുള്ള നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രവര്‍ത്തകര്‍ വാഹനത്തിനു മുന്നില്‍ തടസ്സം തീര്‍ത്തു. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണിത്. രണ്‍ദീപ് സുര്‍ജേവാല, എംപിമാരായ കെ.സി. വേണുഗോപാല്‍, ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തു. എഐസിസി ആസ്ഥാനത്തിനു മുന്നില്‍ ഒത്തു ചേര്‍ന്ന പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.