LIFETRENDING

ഹരിവരാസനം പുരസ്‌കാരം വീരമണി രാജുവിന്

2021ലെ ഹരിവരാസനം പുരസ്‌കാരത്തിന് ഗായകൻ എം.ആർ. വീരമണി രാജുവിനെ തെരഞ്ഞെടുത്തു.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്തിഗാനങ്ങൾ ആലപിച്ച വീരമണി രാജു തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾക്ക് നേരത്തെ അർഹനായിട്ടുണ്ട്.

Signature-ad

അടുത്തമാസം മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് എം.ആർ. വീരമണി രാജുവിന് ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: