Month: December 2020
-
Lead News
ഡിസംബര്‍ 31 ന് പ്രത്യേക നിയമസഭ സമ്മേളനത്തിനൊരുങ്ങി സര്‍ക്കാര്‍; അനുമതിക്കായി വീണ്ടും ഗവര്‍ണറെ കാണും
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്നതിന് ഡിസംബര്‍ 31 ന് പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗത്തിലാണ് തീരുമാനം. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്യും. ഇതിന്റെ അനുമതിക്കായി വീണ്ടും സ്പീക്കറെ കാണും. ഗവര്‍ണറുമായി ഏറ്റുമുട്ടി മുന്നോട്ടു പോകണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനം. എന്നാല്‍ കേന്ദ്രത്തിനെതിരെ ഇന്നലെ സര്‍ക്കാര്‍ കടുത്ത നിലപാടുകള്‍ കൈക്കൊണ്ടിരുന്നു. നിയമസഭ ചേരുന്നതിന്റെ പ്രാധാന്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്‍ പറഞ്ഞു.
Read More » -
Lead News
കോഴിക്കോട് ഒന്നരവയസ്സുകാരനും ഷിഗെല്ല
കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഇപ്പോഴിതാ ഒന്നരവയസ്സുകാരനും രോഗം സ്ഥിരീകരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഫറോക്ക് കല്ലമ്പാറ സ്വദേശിയായ ഒന്നരവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളത്തിലൂടെയാണ് രോഗവ്യാപനമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഈ മേഖലയില്‍ 110 കിണറുകള്‍ ശുചീകരിച്ചിട്ടുണ്ട്. നേരത്തേ, മായനാട് കോട്ടാംപറമ്പ് ഭാഗത്തെ രണ്ടു കിണറുകളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതായി ആരോഗ്യ വകുപ്പിന് പ്രാഥമിക വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം 5 കിണറുകളിലെ വെള്ളം എടുത്ത് മലാപ്പറമ്പിലെ റീജനല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കാന്‍ 4 ദിവസം കൂടി കഴിയും. സാംപിള്‍ എടുത്തതുള്‍പ്പെടെ നാനൂറോളം കിണറുകളില്‍ ഇതിനകം സൂപ്പര്‍ ക്ലോറിനേഷനും നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, ഇതുവരെ ജില്ലയില്‍ ജില്ലയില്‍ പത്തുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 39 പേരാണ് കോട്ടാംപറമ്പ് പ്രദേശത്ത് ഷിഗെല്ല ലക്ഷണങ്ങളോടെ വീടുകളില്‍ ചികിത്സയിലുള്ളത്.
Read More » -
LIFE
‘അടയ്ക്ക രാജു’ നായകന്‍: ബഹുഭാഷ ചിത്രമൊരുങ്ങുന്നു
സിസ്റ്റര്‍ അഭയ കേസില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം വിധിപറഞ്ഞ് പ്രതികള്‍ ഇരുമ്പഴിക്കുള്ളിലക്ക് പോവുമ്പോള്‍ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചൊരു കള്ളനുണ്ട്. അടയ്ക്കാ രാജുവെന്ന് ജനം വിളിക്കുന്ന രാജു. പ്രലോഭനങ്ങളും ഭീഷണികളും വകവെക്കാതെ സിസ്റ്റര്‍ അഭയ്ക്ക് വേണ്ടി സത്യമായി സാക്ഷ്യം പറഞ്ഞ കള്ളന്‍. ദൈവവേല ചെയ്യുന്നവരടക്കം കള്ളം പറഞ്ഞപ്പോള്‍ ദൈവം കള്ളനായി അവതരിച്ചുവെന്നാണ് സമൂഹമാധ്യമങ്ങള്‍ അടയ്ക്കാ രാജുവിനെ വാഴ്ത്തുന്നത്. അടയ്ക്കാ രാജുവിനെ പ്രശംസിച്ചും നന്ദി പറഞ്ഞു ഒരുപാട് പേരാണ് സോഷ്യല്‍ മീഡിയയിലെത്തിയിരിക്കുന്നത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇടം പിടിച്ച ഏറ്റവും പുതിയ വാര്‍ത്ത ഒരു സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ടാണ്. സംവിധായകന്‍ രാജു ചന്ദ്രയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സെന്റ്.എലിസബത്ത് എന്ന ചിത്രത്തിന്റെ കഥാപശ്ചാത്തലവും നായകകഥാപാത്രവുമൊക്കെ അഭയ കൊലക്കേസുമായി സാമ്യമുണ്ട്. ചിത്രത്തിലെ നായക കഥാപാത്രവും ഒരു കള്ളനാണ്. കോണ്‍വെന്റില്‍ കക്കാനെത്തുന്ന കള്ളന്‍ ഒരു കൊലപാതകത്തിന്റെ ദൃക്‌സാക്ഷിയാവുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നും സംവിധായകന്‍ പറയുന്നു. എന്നാല്‍ ഈ സാമ്യത തീര്‍ത്തും അവിചാരിതമായി സംഭവിച്ചതാണെന്നും അഭയകേസില്‍ അടയ്ക്ക രാജു എന്നൊരു സാക്ഷിയുണ്ടായിരുന്നുവെന്നുള്ള…
Read More » -
LIFE
ജോജു ജോര്‍ജ്ജിന്റെ “ഒരു താത്വിക അവലോകന “ത്തില്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഇളയ മകള്‍
കൊട്ടരക്കര ശ്രീധരന്‍ നായരുടെ ഇളയ മകള്‍ ശെെലജ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ്” ഒരു താത്വിക അവലോകനം ” ജോജു ജോർജ്ജ്, അജു വർഗീസ്,നിരഞ്ജൻ രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു. യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സൂരാജ് വെഞ്ഞാറമൂടിന്റെ ജേഷ്ഠ്യന്‍ സജി വെഞ്ഞാറമൂട് ആദ്യമായി അഭിനയിക്കുന്നു. ഷമ്മി തിലകൻ,സലിം കുമാർ,കൃഷ്ണ കുമാർ,ജയകൃഷ്ണൻ, മേജർ രവി,ശ്രീജിത് രവി,മാമുക്കോയ,പ്രശാന്ത് അലക്സ് ,മനു രാജ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍ പ്രൊഡക്ഷൻ കൻട്രോളർ എസ്സാ കെ എസ്തപ്പാന്‍,കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍,വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു, അസോസിയേറ്റ് ഡയറക്ടര്‍-ബോസ്. പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ” ഒരു താത്വിക അവലോകം “എന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി ഒന്നിന് പാലക്കാട് ആരംഭിക്കും.
Read More » -
Lead News
പ്രിയങ്കയും കോണ്‍ഗ്രസ് എം.പിമാരും അറസ്റ്റില്‍
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അനുമതി നിഷേധിച്ചതോടെ പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പിമാരെ അറസ്റ്റ് ചെയ്തു. വിജയ് ചൗക്ക് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ചില്‍ പങ്കെടുത്ത പ്രിയങ്ക വദ്ര ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസിന്റേതാണ് നടപടി. പ്രിയങ്ക ഉള്‍പ്പടെയുളള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ആരംഭിച്ചതോടെ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. പ്രിയങ്കയെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. വലിച്ചിഴച്ചാണ് പ്രവര്‍ത്തകരെ വാഹനത്തിലേക്ക് കയറ്റിയത്. മാര്‍ച്ചിനൊടുവില്‍ രാഷ്ട്രപതിയെക്കൊണ്ട് രണ്ട് കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കായിരുന്നു പരിപാടി. എന്നാല്‍ പ്രതിഷേധമാര്‍ച്ചിന് അനുമതി നല്‍കാനാവില്ലെന്നും രാഹുല്‍ ഗാന്ധി, ഗുലാംനബി ആസാദ്, അധീര്‍ രഞ്ജന്‍ ചൗധരി എന്നീ മൂന്ന് നേതാക്കള്‍ക്ക് രാഷ്ട്രപതിയെ സന്ദര്‍ശിക്കാമെന്നും പൊലീസ് വ്യക്തമാക്കി. കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144…
Read More » -
LIFE
ഷാനവാസ് പ്രീയപ്പെട്ട സുഹൃത്ത്: ജയസൂര്യ
ചിലരെ കാണുമ്പോള്‍ ഇയാളെ നമുക്ക് മുന്‍പെവിടെയോ പരിചയമുണ്ടെന്ന തോന്നലുണ്ടാവും അത്തരത്തില്‍ ഒരാളായിരുന്നു എനിക്ക് ഷാനവാസ്‌നടന്‍ ജയസൂര്യ കണ്ണീരോടെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ ഓര്‍ക്കുന്നു. പറയാന്‍ ഒരുപാട് കഥകള്‍ ബാക്കി വെച്ചിട്ടാണ് ഷാനവാസ് പോയത്. കഴിഞ്ഞ ദിവസവും ഷാനവാസ് വിളിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്വപ്‌നത്തെപ്പറ്റിയും പുതിയ കഥകളെപ്പറ്റിയും സംസാരിച്ചിരുന്നുവെന്നും താരം ഓര്‍മ്മിക്കുന്നു. കരി, സൂഫിയും സുജാതയും എന്നീ രണ്ട് ചിത്രങ്ങള്‍ക്കൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനായിരുന്നു നരണിപ്പുഴ ഷാനവാസ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ജയസൂര്യയായിരുന്നു. അന്നുമതുലാണ് ഷാനവാസുമായി ജയസൂര്യയുടെ സൗഹൃദം ആരംഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഷാനവാസിന്റേതായി ഇനിയും ഒരുപാട് പ്രണയകാവ്യങ്ങള്‍ പുറത്തിറങ്ങാനായി കാത്തിരിക്കുന്നുണ്ടായിരുന്നു. അവയെല്ലാം പാതിയാക്കിയാണ് അദ്ദേഹം പോയത്. ഷാനവാസിനൊപ്പമുള്ള നല്ലോര്‍മ്മകള്‍ ഒരിക്കലും തന്റെ മനസില്‍ നിന്നും മാഞ്ഞ് പോവില്ലെന്ന് ജയസൂര്യ പറയുന്നു, അദ്ദേഹത്തിന്റെ ചിരിച്ച മുഖം എന്നും എന്റെ മനസിലുണ്ടാവും
Read More » -
Lead News
രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിന് അനുമതി നിഷേധിച്ച് പോലീസ്
കര്‍ഷകര്‍ക്കായി നിവേദനം സമര്‍പ്പിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രപതിഭവന്‍ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു. മൂന്ന് നേതാക്കളെ രാഷ്ട്രപതിയെ കാണാനായി അനുവദിക്കാമെന്നാണ് പൊലീസിന്റെ നിലപാട്. പ്രകടനമായെത്തി രണ്ടുകോടിപേര്‍ ഒപ്പിട്ട നിവേദനം നല്‍കാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഇന്ന് രാഷ്ട്രപതിയെ കാണും. കര്‍ഷകരോടും പ്രതിപക്ഷ നേതാക്കളോടും അഭിപ്രായം ചോദിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്‍ കൊണ്ടുവന്നതെന്നും ഇത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10.30നാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനിരുന്നത്. വിജയ് ചൗക്കില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കായിരുന്നു മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. കടുത്ത തണുപ്പിനെ വകവയ്ക്കാതെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പോരാട്ടം 29ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് ബാങ്ക് ജീവനക്കാർ ഉച്ചഭക്ഷണം ഒഴിവാക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രം ആവർത്തിക്കുന്നുണ്ടെങ്കിലും പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാനാകില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. എന്നാൽ…
Read More » -
Lead News
വാഗമണ്‍ നിശാ പാര്‍ട്ടി: അന്വേഷണം സിനിമാ സീരിയല്‍ മേഖലയിലേക്കും
വാഗമണില്‍ നിശാപാര്‍ട്ടിയിലെ ലഹരിമരുന്ന് കേസിലെ അന്വേഷണം സിനിമ സീരിയല്‍ മേഖലകളിലേക്കും. പിടിയിലായ മോഡലിന് സിനിമ സീരിയല്‍ മേഖലയിലുളളവരുമായി ബന്ധമുണ്ടെന്നും അതിനാല്‍ നിരവധി പേരെ പാര്‍ട്ടികളിലേക്ക് എത്തിച്ചിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. സംഘത്തിന് മയക്കുമരുന്ന് എത്തിക്കുന്നത് തൊടുപുഴ സ്വദേശി അജ്മലാണ്. സംഘത്തില്‍ കൊച്ചി സ്വദേശിയായ മോഡലും ഉണ്ട്. ഇവര്‍ വഴിയാണ് സിനിമാ മേഖലയിലേക്കുള്ള ബന്ധം. അതേസമയം, മോഡലിന് നേരത്തെ മുതല്‍ കൊച്ചിയിലെ ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏഴ് തരം ലഹരിമരുന്നുകളാണ് വാഗമണില്‍ നിന്ന് പിടിച്ചെടുത്തത്. എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പില്‍സ്, എക്സറ്റസി പൗഡര്‍, ചരസ്സ്, ഹഷീഷ് എന്നിവയാണു പ്രതികളില്‍ നിന്നു കണ്ടെടുത്തത്. അറസ്റ്റിലായ 9 പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍നിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്. കൊച്ചി വഴിയിലാണ് ലഹരിമരുന്ന് വാഗമണില്‍ എത്തിച്ചതെന്നാണ് സൂചന. വാഗമണിലെ നിശാപാര്‍ട്ടിക്ക് നേതൃത്വം കൊടുത്തവര്‍ ഇതേരീതിയില്‍ കൊച്ചി, വയനാട് തുടങ്ങി പത്തിലധികം സ്ഥലങ്ങളില്‍ പാര്‍ട്ടി നടത്തിയതായി നേരത്തെ…
Read More » -
Lead News
സിസ്റ്റര്‍ അഭയ മനോവിഭ്രാന്തിയില്‍ ആത്മഹത്യ ചെയ്‌തെന്ന വാദം തെറ്റെന്ന് കോടതി
28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ അഭയ്ക്ക് നീതി ലഭിക്കുമ്പോള്‍ മറച്ച് വെച്ച സത്യങ്ങള്‍ കൂടിയാണ് പുറത്ത് വരുന്നത്. കേസ് ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് എസ്.പി മൈക്കിളിന്റെ വാദം സിസ്റ്റര്‍ അഭയ അടുക്കളയില്‍ രാത്രി വെള്ളം കുടിക്കാനെത്തുകയും തുടര്‍ന്ന് ഇരുട്ട് കണ്ട് മനോവിഭ്രാന്തിയില്‍ കിണറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ്. ഈ നിഗമനത്തില്‍ തന്നെയാണ് മൈക്കിളും സംഘവും കേസ് ആത്മഹത്യയെന്ന് വിധിയെഴുതി അവസാനിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവദിവസം ഡോഗ് സ്‌ക്വാഡിനേയോ, വിരലടയാള സംഘത്തെയെ കോണ്‍വെന്റിലെത്തിച്ച് തെളിവെടുക്കാതിരുന്നതിലും അന്നേ ദുരൂഹത നിലനിന്നിരുന്നു. എന്നാല്‍ കേസിന്റെ വിധി വരുമ്പോള്‍ എസ്.പി മൈക്കിളും ഡി.വൈ.എസ്.പി സാമുവലും നശിപ്പിക്കാന്‍ ശ്രമിച്ച തെളിവുകളടക്കം ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതി 229 പേജുള്ള വിധി പ്രസ്താവിച്ചത്. കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യേഗസ്ഥര്‍ തന്നെ കൂട്ടുനിന്നുവെന്ന് കോടതി പരാമര്‍ശിക്കുന്നു. കേസില്‍ ബന്ധപ്പെട്ട വിവിധ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് സാമുവലും മൈക്കിളും കേസിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കാര്യത്തില്‍ കോടതി എത്തിച്ചേര്‍ന്നത്. സാമുവല്‍ നേരത്തെ മരണപ്പെടുകയും നാലാം പ്രതിയായ മൈക്കിളിനെ…
Read More » -
Lead News
ആ മോഡൽ ബ്രിസ്റ്റി ബിശ്വാസ്; പാര്‍ട്ടിയില്‍ എത്തിച്ചത് ലക്ഷങ്ങള്‍ വിലമതിക്കുന്ന 7 തരം ലഹരിവസ്തുക്കള്‍
കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തയായിരുന്നു വാഗമണ്ണിലെ നിശാപാര്‍ട്ടി. ജന്മദിനാഘോഷം എന്ന പേരില്‍ ആളുകളെ റിസോര്‍ട്ടിലെത്തിച്ച ശേഷം ലഹരി മരുന്നുകള്‍ വില്‍പ്പന നടത്തുകയായിരുന്നു പാര്‍ട്ടി സംഘടിപ്പിച്ചവരുടെ ഉദ്ദേശം. 59 പേര്‍ പങ്കെടുത്ത പാര്‍ട്ടിയിലെ സംഘാടകയായ 1 സ്ത്രീയുള്‍പ്പടെ 9 പേരെ അറസ്റ്റ് ചെയ്തിരുന്നു. മോഡലും നടിയുമായി ബ്രിസ്റ്റി വിശ്വാസാണ് അറസ്റ്റിലായ സംഘത്തിലെ ആ ഒരു സ്ത്രീ. ഇവര്‍ക്ക് കൊച്ചി കേന്ദ്രീകരിച്ചുളള ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. പനംമ്പള്ളി നഗറിലെ ഷോപ്പിങ് കോംപ്ലക്‌സ് കേന്ദ്രീകരിച്ച് ഒത്തുകൂടുന്ന ലഹരി സംഘത്തിലെ കണ്ണികളിലൊരാളാണ് കേസിലെ ഒമ്പതാം പ്രതിയായ ബ്രിസ്റ്റി. നിശാപാര്‍ട്ടിയില്‍ വിളമ്പാന്‍ എത്തിച്ചത് വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന എഴുതരം ലഹരിവസ്തുക്കളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പില്‍സ്, എക്സറ്റസി പൗഡര്‍, ചരസ്സ്, ഹഷീഷ് എന്നിവയാണു പ്രതികളില്‍ നിന്നു കണ്ടെടുത്തത്. അറസ്റ്റിലായ 9 പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍നിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്. തൊടുപുഴ സ്വദശിയായ ഒന്നാം…
Read More »