LIFETRENDING

പവർസ്റ്റാറില്‍ കന്നഡ യുവ ആക്ഷൻ താരം ശ്രേയസ് മഞ്ജു

വിർച്വൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ രതീഷ്‌ ആനേടത്ത്‌ നിർമ്മിച്ച്‌ ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാര്‍ എന്ന ബഹുഭാഷാ ചിത്രത്തില്‍ കന്നഡ യുവതാരം ശ്രേയസ് മഞ്ജു അഭിനയിക്കുന്നു.

കന്നടയിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് കെ മഞ്ജുവിൻ്റെ മകനാണ് ശ്രേയസ് മഞ്ജു. 2019 ൽ പുറത്തിറങ്ങിയ “പാഡെ ഹുളി” എന്ന ആക്ഷൻ ചിത്രത്തിലെ ഫൈറ്റ് രംഗങ്ങൾക്ക് വളരെയേറെ പ്രേക്ഷകാംഗീകാരങ്ങൾ ലഭിച്ചിരുന്നു. മലയാളത്തിലും കന്നടയിലുമായി ഒരുക്കുന്ന ഈ ചിത്രത്തിൽ കന്നട സിനിമയിലെമറ്റു പ്രശസ്ത താരങ്ങളുമുണ്ടാകുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.

ബാബു ആൻ്റണി നായകനായി, ഡെന്നിസ് ജോസഫ് തിരക്കഥ എഴുതുന്ന “പവര്‍ സ്റ്റാര്‍ ” ഒമർ ലുലുവിൻ്റെ ആദ്യ ആക്ഷൻ മാസ്സ് ചിത്രമാണ്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അടാർ ലൗ, ധമാക്ക, എന്നീ സിനിമകൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാറിൽ, ഹോളിവുഡ് സൂപ്പർ താരം ലൂയിസ് മാൻ്റിലോർ, അമേരിക്കൻ ബോക്‌സിങ് ഇതിഹാസം റോബർട്ട് പർഹാം എന്നിവർ ജോയിൻ ചെയ്തിരുന്നു.

കൂടാതെ മലയാളത്തിൽ നിന്നും ബാബുരാജ്, റിയാസ് ഖാൻ ഒപ്പം അബു സലീമും പ്രധാന വേഷത്തിൽ എത്തുന്നു. പവർ സ്റ്റാറിന് വേണ്ടിയുള്ള ഇവരുടെ വർക്ക് ഔട്ട് ഇമേജുകൾ ലോക്ക്‌ ഡൗൺ സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button