Month: November 2020

  • NEWS

    തൃശൂരില്‍ 20 കിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍

    തൃശൂര്‍: ദേശീയപാത മണ്ണുത്തിയില്‍ 20 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ശുഹൈല്‍, മാള സ്വദേശി ഷാജി എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. ഷാഡോ പോലീസ് ആണ് ഇരുവരേയും പിടികൂടിയത്. കഞ്ചാവ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കായി കടത്തിയതാണെന്നാണ് സൂചന. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു.

    Read More »
  • NEWS

    പുതിയ പോലീസ് നിയമ ഭേദഗതിയിൽ മുഖ്യമന്ത്രി, മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കില്ല

    പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനായിൽ വ്യക്തമാക്കി. സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിന് തുടർച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നല്കുന്നവരിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ വരെയുണ്ട് കുടുംബഭദ്രതയെ പോലും തകർക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബർ ആക്രമണം മാധ്യമപ്രവർത്തനത്തിൻ്റെ മറവിൽ ചിലർ നടത്തിയതിൻ്റെ ദൃഷ്ടാന്തങ്ങൾ ഇവർ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഒട്ടനവധി കുടുംബങ്ങൾ ഇത്തരം ആക്രമണങ്ങളുടെ ദുരന്തങ്ങൾ അനുഭവിക്കുന്നുണ്ട്. അസത്യം മുതൽ അശ്ലീലം വരെ പ്രയോഗിച്ചുകൊണ്ടുള്ള ആക്രമിച്ചു തകർക്കലായി ഇതുപലപ്പോഴും മാറുന്നുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ, രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ താൽപര്യങ്ങൾ, എന്നിവയൊക്കെ കുടുംബങ്ങളുടെ സ്വസ്ഥ ജീവിതം തകർക്കുന്ന വിധത്തിലുള്ള പ്രതികാര നിർവഹണത്തിനായി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. സൈബർ ആക്രമണങ്ങൾ പലയിടത്തും ദാരുണമായ ദുരന്തങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ആക്രമണവിധേയരാകുന്നവർക്ക് എന്താണ് പറയാനുള്ളത് എന്നതു പോലും തമസ്കരിച്ചു കൊണ്ട്…

    Read More »
  • NEWS

    കിഫ്ബിയിൽ കുരുക്ക് ,മസാല ബോണ്ടിന്റെ വിശദ വിവരങ്ങൾ തേടി ആർബിഐയ്‌ക്ക് ഇ ഡിയുടെ കത്ത് ,നീക്കം ഭരണസ്തംഭനം ഉണ്ടാക്കാൻ എന്ന് ഐസക്ക്

    കിഫ്‌ബിഐയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു .സി എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി .മസാല ബോണ്ടിന്റെ വിശദ വിവരങ്ങൾ തേടി ഇ ഡി റിസർവ് ബാങ്കിന് കത്തയച്ചു . കിഫ്ബിയുടെ വായ്പാ ഇടപാട് നിയമവിരുദ്ധമാണെന്ന് കാട്ടി സി എ ജി റിപ്പോർട്ട് സമർപ്പിച്ചിരുന്നു .സംസ്ഥാനത്തിന് 3100 കോടി രൂപയുടെ ബാധ്യത വരുത്തിയെന്ന് വിമർശനം ഉന്നയിച്ചിരുന്നു .ഇതിനെതിരെ ധനമന്ത്രി ഡോ .തോമസ് ഐസക്ക് തന്നെ രംഗത്ത് വന്നിരുന്നു .ഈ പശ്ചാത്തലത്തിൽ ആണ് കിഫ്‌ബിഐയ്‌ക്കെതിരെ അന്വേഷണവുമായി ഇ ഡി രംഗത്ത് എത്തുന്നത് . കിഫ്‌ബിഐയ്‌ക്കെതിരെ നേരത്തെയും ഒരു അന്വേഷണം ഇ ഡി നടത്തിയിരുന്നു .250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം .ഈ അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിലാണ് പുതിയ അന്വേഷണം . അതേസമയം സി എ ജിയുടെ പരാമർശം നിഷ്കളങ്കമല്ലെന്ന പ്രസ്താവനയുമായി ധനമന്ത്രി ഡോ തോമസ് ഐസക്ക് രംഗത്ത് എത്തി .ഇ ഡിയ്ക്ക് സി എ ജി റിപ്പോർട്ട്…

    Read More »
  • LIFE

    പിണറായി സർക്കാർ കൊണ്ട് വന്ന പോലീസ് നിയമ ഭേദഗതി പത്രമാരണ നിയമമോ ?ഭേദഗതിയ്‌ക്കെതിരെ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ രംഗത്ത് ,ഒന്നും മിണ്ടാതെ സിപിഐഎം കേന്ദ്ര നേതൃത്വം

    <iframe width=”560″ height=”315″ src=”https://www.youtube.com/embed/MHvzVOPTTNs” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe> പിണറായി സർക്കാർ കൊണ്ട് വന്ന പോലീസ് നിയമ ഭേദഗതിയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നു . ഐ ടി നിയമത്തിൽ നിന്ന് ഒഴിവാക്കിയ സെക്ഷൻ 66 എയ്ക്ക് സമാനമാണ് പുതിയ നിയമം എന്നാണ് വിമർശനം . സൈബർ അക്രമണങ്ങൾ തടയാൻ എന്ന പേരിൽ കൊണ്ട് വന്ന ഭേദഗതിയാണ് രൂക്ഷമായ വിമർശനങ്ങൾക്ക് കാരണമാവുന്നത് .നിർദയവും വിമത ശബ്ദങ്ങളെ അടിച്ചമർത്തുന്നതും ആണിതെന്നായിരുന്നു പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷന്റെ മുന്നറിയിപ്പ് . പ്രശാന്ത് ഭൂഷന്റെ പ്രതികരണത്തോടെ ഭേദഗതി ദേശീയ തലത്തിൽ ചർച്ചയാവുകയാണ് .മാധ്യമങ്ങളെ ചങ്ങലക്കിടുന്ന നയങ്ങളോടും നിയമങ്ങളോടും എന്നും നിലപാട് എടുത്തിട്ടുള്ള പാർട്ടിയാണ് സിപിഎം .എന്നാൽ ഈ വിഷയത്തിൽ സിപിഎം ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല . പോലീസ് നിയമത്തിൽ 118 എ കൂട്ടിച്ചേർത്തുകൊണ്ടാണ് ഭേദഗതി .ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ…

    Read More »
  • NEWS

    ആ നമ്പര്‍ എന്റെ അല്ല: അല്‍ഫോണ്‍സ് പുത്രന്‍

    കൊച്ചി: ഫോണ്‍ കോള്‍ തട്ടിപ്പില്‍ പരാതിയുമായി യുവ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തന്റെ പേരില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഫോണ്‍ വിളിച്ച് തട്ടിപ്പിന് ശ്രമിക്കുന്നുവെന്നാണ് അല്‍ഫോന്‍സ് പുത്രന്‍ ആരോപിക്കുന്നത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞായിരുന്നു ഫോണ്‍വിളികള്‍. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ഈ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. രണ്ട് മൊബൈല്‍ നമ്പറുകളില്‍ നിന്നായി അല്‍ഫോന്‍സ് പുത്രന്‍ ആണെന്ന വ്യാജേന നടിമാരെയും മറ്റ് സ്ത്രീകളെയും വിളിക്കുന്നുവെന്നും അത് താന്‍ അല്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നമ്പരുകളും അദ്ദേഹം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ‘9746066514’, ‘9766876651 ‘ എന്നീ നമ്പറുകളാണ് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുളളത്. എന്നാല്‍ ആ നമ്പറുകളിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തയാള്‍ താന്‍ അല്‍ഫോണ്‍സ് പുത്രനാണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതോടെയാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്. സമാനമായ ഫോണ്‍കോളുകള്‍ ലഭിച്ചാല്‍ ജാഗ്രതയോടെയിരിക്കാനും അല്‍ഫോന്‍സ് പുത്രന്‍ ആവശ്യപ്പെടുന്നുണ്ട്. നിങ്ങളെ വിഡ്ഢിയാക്കാന്‍ അനുവദിക്കരുതെന്നും ഇത്തരത്തിലുള്ള ഫോണ്‍ കോള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഫോട്ടോ, ഫോണ്‍ നമ്പര്‍, വ്യക്തിഗത വിവരങ്ങള്‍…

    Read More »
  • NEWS

    ബീനിഷ് വിഷയത്തില്‍ ‘അമ്മ’ എടുത്തുചാടി തീരുമാനമെടുക്കേണ്ടതില്ല: സുരേഷ് ഗോപി

    ബെംഗളൂരു ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ താരസംഘടനയായ അമ്മ പെട്ടെന്ന് തീരുമാനം എടുക്കേണ്ടതില്ലെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. വിഷയത്തില്‍ കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്. അതിനുശേഷം സംഘടന തീരുമാനം എടുത്താല്‍ മതിയെന്നും അദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂജപ്പുര വാര്‍ഡ് സ്ഥാനാര്‍ത്ഥി വി.വി. രാജേഷിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനീഷിന്റെ കാര്യത്തില്‍ അമ്മ സംഘടന യോഗ്യമായ തീരുമാനമെടുക്കും. എടുത്തുചാടിയൊരു തീരുമാനമെടുക്കേണ്ട ഒന്നല്ല ഇത്. അന്വേഷണത്തില്‍ ഒരു തീരുമാനമാകട്ടെ. എടുത്തു ചാടിയൊരു തീരുമാനമെടുത്തിട്ട് അത് തിരുത്തേണ്ടി വരികയും വിവാദമാദമാവുകയും ചെയ്തിട്ടുണ്ട്. അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല, സുരേഷ് ഗോപി പറഞ്ഞു. താരസംഘടന അമ്മയിലെ അംഗങ്ങള്‍ക്കെതിരെ വിവിധ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച നിര്‍വാഹക സമതിയോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. പ്രസിഡന്റ് മോഹന്‍ലാല്‍, വൈസ് പ്രസിഡന്റ് മുകേഷ് , ജനറല്‍ സെക്രട്ടറി ഇടവേള ബാബു തുടങ്ങിയവര്‍ നേരിട്ട് പങ്കെടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബെംഗളൂരുവില്‍…

    Read More »
  • NEWS

    പ്രീയപ്പെട്ടവനില്‍ നിന്നും പങ്കാളി പ്രതീക്ഷിക്കുന്നതെന്ത്.?

    പ്രണയം പോലെ തീവ്രമായ മറ്റൊരു വികാരം മനുഷ്യനില്‍ കണ്ടെത്തിയിട്ടുണ്ടോ എന്നുള്ള കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണ്. ആരെയെങ്കിലും പ്രണയിക്കാത്ത, പുറത്ത് പറയാത്ത ഒരിഷ്ടം ആരോടെങ്കിലും തോന്നാത്ത ഒരു മനുഷ്യജന്മവും ഭൂമിയിലുണ്ടാവില്ല. എന്നാല്‍ മനസ്സില്‍ തോന്നുന്ന പ്രണയം മരണം വരെ കാത്ത് സൂക്ഷിക്കാന്‍ സാധിക്കുക എന്നതാണ് ഏറ്റവും പ്രയാസകരമായ കാര്യം. പലപ്പോഴും പല ബന്ധങ്ങളും പാതിയില്‍ പിരിഞ്ഞു പോവുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ.? ആദ്യ കാഴ്ചയില്‍ പ്രിയപ്പെട്ടവരെന്നും തോന്നിക്കുന്നവര്‍ എന്തുകൊണ്ടാണ് പാതിയില്‍ നമ്മളെ വിട്ടു പോവുന്നത്.? പ്രണയത്തെ ജീവതത്തില്‍ പിടിച്ചു നിര്‍ത്തുവാന്‍ എന്താണ് ചെയ്യേണ്ടത്.? പങ്കാളി ഒരു പുരുഷനില്‍ നിന്നും ആഗ്രഹിക്കുന്നതെന്താണ്.? മനസില്‍ ഒരല്‍പ്പം നന്മയുള്ള പുരുഷന്മാരെയാണേ്രത സ്ത്രീകള്‍ക്ക് ഇഷ്ടം. ഒന്നിനെക്കുറിച്ച് ആകുലതകളില്ലാത്ത ആണ്‍കുട്ടികളെക്കളെ പൊതുവേ ഇഷ്ടമല്ല. അവരെ കേള്‍ക്കാന്‍ ശ്രമിക്കുന്ന, അവരുടെ അഭിപ്രായങ്ങള്‍ കൃത്യമായി ചോദിക്കുന്ന പുരുഷന്മാരോട് സ്ത്രീകള്‍ക്ക് താല്‍പര്യം കൂടുതലുണ്ടാവും. ഇതിന് വേണ്ടി സ്വന്തം വ്യക്തിത്വം മറച്ച് വെക്കുന്നതും ഭാവിയില്‍ ദോഷം ചെയ്യും. പിന്നീടൊരവസരത്തില്‍ തനി നിറം പുറത്ത്…

    Read More »
  • NEWS

    ബിഹാറിലെ ഗയയില്‍ ഏറ്റുമുട്ടല്‍; 3 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

    ഗയ: ബിഹാറിലെ ഗയയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. മാവോയിസ്റ്റ് സോണല്‍ കമാന്‍ഡര്‍ അലോക് യാദവ് അടക്കമുള്ള മൂന്ന് പേരാണ് ആക്രമണത്തില്‍ കൊലപ്പെട്ടത് എന്നാണ് സൂചന. ശനിയാഴ്ച അര്‍ധരാത്രി ഗയ ജില്ലയിലെ ബനചട്ടി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കോബ്ര കമാന്‍ഡോകളും ബിഹാര്‍ പൊലീസും ചേര്‍ന്നാണ് മാവോയിസ്റ്റുകളോട് ഏറ്റുമുട്ടിയത്. മാവോയിസ്റ്റുകളില്‍ നിന്നും എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി. തലസ്ഥാന ജില്ലയായ പാറ്റ്‌നയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകെലയാണ് ഏറ്റുമുട്ടല്‍ നടന്നത്. രാത്രി 12.20 ഓടെ സുരക്ഷാസേനകള്‍ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് പൊലീസ് പറയുന്നത്.

    Read More »
  • NEWS

    സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഎജി തന്നെ ഇറങ്ങി: തോമസ് ഐസക്ക്

    തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് നിഷ്‌കളങ്കമല്ലെന്നും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഎജി തന്നെ ഇറങ്ങിയെന്നും ധനമന്ത്രി തോമസ് ഐസക്ക്. കരട് റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടിന്റെ നാലാം പേജില്‍ പറയുന്നുണ്ട്. ബിജെപിയുമായി ഒത്തുകളിച്ച് ഇഡിയെക്കൊണ്ട് പ്രതിപക്ഷം കിഫ്ബിയെ തകര്‍ക്കുകയാണ്. ഈ നീക്കത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്പീക്കറുടെ വിശദീകരണ കത്ത് ലഭിച്ചിട്ടുണ്ടെന്നും മറുപടി നല്‍കുമെന്നും ഐസക്ക് പറഞ്ഞു. മസാലബോണ്ടിന് നിയമപരമായ അനുമതിയുണ്ട്. മസാലബോണ്ടിന് ആര്‍ബിഐയുടെ എന്‍ഒസി മാത്രം മതി. എന്‍ഒസി അല്ലാതെ മറ്റ് എന്ത് അനുമതി വേണമെന്നും തോമസ് ഐസക്ക് ചോദിച്ചു. ആര്‍ബിഐ നടപടി തെറ്റാണെന്ന് സിഎജി റിപ്പോര്‍ട്ട് വ്യംഗമായി പറയുന്നുണ്ട്. ഇതെങ്ങനെ ഇഡി അറിഞ്ഞെന്നും അദ്ദേഹം ചോദിച്ചു. കിഫ്ബി വഴി ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ നിന്നും മസാല ബോണ്ടുകള്‍ വാങ്ങിയ കേരള സര്‍ക്കാര്‍ നടപടിയെക്കുറിച്ച് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

    Read More »
  • LIFE

    അമ്മയ്ക്ക് പിന്നാലെ മകളും ക്യാമറയുടെ മുമ്പിലേക്ക്‌

    മലയാളത്തിന്റെ പ്രിയനടിയും നൃത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്തും അഭിനയ രംഗത്തേക്ക്. മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം സംവിധായകന്‍ മനോജ് ഖാന ഒരുക്കുന്ന ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ‘ഖെദ്ദ’ യുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നതും മനോജ് കാന തന്നെയാണ്. ചിത്രത്തില്‍ ആശാ ശരത്തിന്റെ മകളായി തന്നെയാണ് ഉത്തര അഭിനയിക്കുന്നത്. സവിത എന്ന അമ്മ വേഷത്തില്‍ ആശാശരത്തും സവിതുടെ മകള്‍ അനഖയുടെ വേഷത്തിലാണ് ഉത്തര എത്തുന്നത്. സുധീര്‍ കരമന, അനുമോള്‍, ജോളി ചിറയത്ത്, ബാബു കിഷോര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പി.ആര്‍. സുമേരന്‍ പിആര്‍ഒ. മികച്ച ഛായാഗ്രഹകനുളള സംസ്ഥാനപുരസ്‌കാരം നേടിയ പ്രതാപ് .പി.നായരാണ് ചിത്രത്തിന്റെ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നത്. പുരസ്‌കാര ജേതാവ് അശോകന്‍ ആലപ്പുഴയാണ് വസ്ത്രാലങ്കാരം. ഹരി വെഞ്ഞാറമൂടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

    Read More »
Back to top button
error: