ആ നമ്പര്‍ എന്റെ അല്ല: അല്‍ഫോണ്‍സ് പുത്രന്‍

കൊച്ചി: ഫോണ്‍ കോള്‍ തട്ടിപ്പില്‍ പരാതിയുമായി യുവ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തന്റെ പേരില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഫോണ്‍ വിളിച്ച് തട്ടിപ്പിന് ശ്രമിക്കുന്നുവെന്നാണ് അല്‍ഫോന്‍സ് പുത്രന്‍ ആരോപിക്കുന്നത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞായിരുന്നു ഫോണ്‍വിളികള്‍. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ഈ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

രണ്ട് മൊബൈല്‍ നമ്പറുകളില്‍ നിന്നായി അല്‍ഫോന്‍സ് പുത്രന്‍ ആണെന്ന വ്യാജേന നടിമാരെയും മറ്റ് സ്ത്രീകളെയും വിളിക്കുന്നുവെന്നും അത് താന്‍ അല്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നമ്പരുകളും അദ്ദേഹം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ‘9746066514’, ‘9766876651 ‘ എന്നീ നമ്പറുകളാണ് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുളളത്. എന്നാല്‍ ആ നമ്പറുകളിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തയാള്‍ താന്‍ അല്‍ഫോണ്‍സ് പുത്രനാണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇതോടെയാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്. സമാനമായ ഫോണ്‍കോളുകള്‍ ലഭിച്ചാല്‍ ജാഗ്രതയോടെയിരിക്കാനും അല്‍ഫോന്‍സ് പുത്രന്‍ ആവശ്യപ്പെടുന്നുണ്ട്. നിങ്ങളെ വിഡ്ഢിയാക്കാന്‍ അനുവദിക്കരുതെന്നും ഇത്തരത്തിലുള്ള ഫോണ്‍ കോള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഫോട്ടോ, ഫോണ്‍ നമ്പര്‍, വ്യക്തിഗത വിവരങ്ങള്‍ എന്നിവ കൈമാറരുതെന്നും ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാക്കണെമന്നും പോസ്റ്റില്‍ അല്‍ഫോന്‍സ് പുത്രന്‍ പറയുന്നു.

https://www.facebook.com/alphonseputhren/posts/10159285283187625

Leave a Reply

Your email address will not be published. Required fields are marked *