NEWS

കിഫ്ബിയിൽ കുരുക്ക് ,മസാല ബോണ്ടിന്റെ വിശദ വിവരങ്ങൾ തേടി ആർബിഐയ്‌ക്ക് ഇ ഡിയുടെ കത്ത് ,നീക്കം ഭരണസ്തംഭനം ഉണ്ടാക്കാൻ എന്ന് ഐസക്ക്

കിഫ്‌ബിഐയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു .സി എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി .മസാല ബോണ്ടിന്റെ വിശദ വിവരങ്ങൾ തേടി ഇ ഡി റിസർവ് ബാങ്കിന് കത്തയച്ചു .

Signature-ad

കിഫ്ബിയുടെ വായ്പാ ഇടപാട് നിയമവിരുദ്ധമാണെന്ന് കാട്ടി സി എ ജി റിപ്പോർട്ട് സമർപ്പിച്ചിരുന്നു .സംസ്ഥാനത്തിന് 3100 കോടി രൂപയുടെ ബാധ്യത വരുത്തിയെന്ന് വിമർശനം ഉന്നയിച്ചിരുന്നു .ഇതിനെതിരെ ധനമന്ത്രി ഡോ .തോമസ് ഐസക്ക് തന്നെ രംഗത്ത് വന്നിരുന്നു .ഈ പശ്ചാത്തലത്തിൽ ആണ് കിഫ്‌ബിഐയ്‌ക്കെതിരെ അന്വേഷണവുമായി ഇ ഡി രംഗത്ത് എത്തുന്നത് .

കിഫ്‌ബിഐയ്‌ക്കെതിരെ നേരത്തെയും ഒരു അന്വേഷണം ഇ ഡി നടത്തിയിരുന്നു .250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം .ഈ അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിലാണ് പുതിയ അന്വേഷണം .

അതേസമയം സി എ ജിയുടെ പരാമർശം നിഷ്കളങ്കമല്ലെന്ന പ്രസ്താവനയുമായി ധനമന്ത്രി ഡോ തോമസ് ഐസക്ക് രംഗത്ത് എത്തി .ഇ ഡിയ്ക്ക് സി എ ജി റിപ്പോർട്ട് എങ്ങനെ ലഭിച്ചുവെന്നും ധനമന്ത്രി ചോദിച്ചു .കേരളത്തിൽ ഭരണ സ്തംഭനം ഉണ്ടാകാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത് .കരട് റിപ്പോർട്ടിൽ രണ്ട് ഖണ്ഡിക മാത്രമാണ് കിഫ്ബിയെ കുറിച്ചുള്ളത് .എന്നാൽ അന്തിമ റിപ്പോർട്ടിൽ സവിസ്തരം നാല് പേജിൽ പരമാര്ശിച്ചിരിക്കുന്നു .ഭരണ ഘടനാ സ്ഥാപനങ്ങളെ കുറിച്ച് സി എ ജി വാചാലമാകുന്നു .

സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിശോധിക്കാനാണ് ഇ ഡി .അല്ലാതെ ഭരണഘടനാ സ്ഥാപനങ്ങളെ വ്യാഖ്യാനിക്കാൻ അല്ല .അതിനു ഇവിടെ കോടതിയുണ്ട് ,നിയമ നിർമ്മാണ സഭകൾ ഉണ്ട് .ആർ ബി ഐ അനുമതി നൽകിയത് ഭരണഘടനാപരമല്ല എന്ന വ്യാഖ്യാനത്തിന്റെ ചുവടുപിടിച്ചാണ് ഇ ഡി നീങ്ങുന്നത് .അതിനുള്ള മറുപടി ജനം നൽകും .കേരളത്തിലെ ഭരണം സ്തംഭിപ്പിക്കാനുള്ള നീക്കങ്ങൾ നിയമസഭയിലും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി .

Back to top button
error: