Month: November 2020
-
LIFE
‘ തമി ‘ വീഡിയോ ഗാനം റിലീസായി
ഷെെന്‍ ടോം ചോക്കോ, സോഹന്‍ സീനു ലാല്‍, ഗോപിക അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ ആര്‍ പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമി എന്ന ചിത്രത്തിലെ ” മിയാ സുഹാ രാഗേ….എന്ന ഗാനത്തിന്റെ വീഡിയോ ഇന്ന് മലയാള സിനിമയിലെ പ്രമുഖരുടെ ഫേയ്സ് പുസ്തകത്തിലൂടെ റിലീസ് ചെയ്തു. സുനില്‍ സുഖദ, ശരണ്‍ എസ്.എസ്, ശശി കലിംഗ, ഷാജി എ ജോൺ, നിതിന്‍ തോമസ്സ്, ഉണ്ണി നായര്‍, അരുണ്‍ സോള്‍, രവിശങ്കര്‍, രാജന്‍ പാടൂര്‍, നിതീഷ് രമേശ്, ആഷ്ലി എെസ്ക്ക് എബ്രാഹം, ഡിസ്നി ജെയിംസ്, ജിസ്മ ജിജി, തുഷാര നമ്പ്യാര്‍, ക്ഷമ കൃഷ്ണ, ഭദ്ര വെങ്കിടേശ്വരന്‍, ഗീതി സംഗീത, മായ വിനോദിനി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. സ്കെെ ഹെെ എന്റര്‍ടെെയ്മെന്റ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് സി പിള്ള നിര്‍വ്വഹിക്കുന്നു. എഡിറ്റിങ് റഷിൻ – അഹമ്മദ്, ഫൗസിയ അബൂബക്കര്‍, നിഥിഷ് നടേരി എന്നിവരുടെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍…
Read More » -
NEWS
കിഫ്ബിക്കെതിരെ ഇഡിയുടെ അന്വേഷണം
തിരുവനന്തപുരം: സിഐജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. മസാല ബോണ്ടിന്റെ വിശദാംശങ്ങള്‍ തേടി ഇഡി ആര്‍ബിഐയ്ക്ക് കത്തയച്ചു. കിഫ്ബിയുടെ വായ്പ ഇടപാട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതുവരെയുള്ള കടമെടുപ്പു സര്‍ക്കാരിനു 3100 കോടിരൂപയുടെ ബാധ്യത വരുത്തിയെന്നും സിഎജി വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ ചില പേജുകള്‍ എഴുതിച്ചേര്‍ത്തവയാണെന്നും ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ മറുപടി പറഞ്ഞു. ഇത്തരത്തില്‍ സിഎജിയും സര്‍ക്കാരും തമ്മില്‍ വാഗ്വാദം മുറുകുന്നതിനിടെയാണ് ഇഡി അന്വേഷണം. 250 കോടി യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കിഫ്ബിക്കെതിരെ സെപ്റ്റംബറിലും കേന്ദ്ര സര്‍ക്കാര്‍ ഇഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതു പുരോഗമിക്കുന്നതിനിടയിലാണ് പുതിയ അന്വേഷണവും. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയ്ക്ക് തുടക്കമിട്ടത് .കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നിയമം അനുസരിച്ചാണ് കിഫ്ബി നിലവില്‍ വന്നത് .1999 നവംബര്‍ 11 നാണ് കിഫ്ബിയുടെ ജനനം . 2016 ല്‍…
Read More » -
NEWS
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി; നടപടിക്കെതിരെ ഐഎംഎ
ന്യൂഡല്‍ഹി: ഇനി മുതല്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയയടക്കം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. 25 വര്‍ഷത്തിലേറെയായി ആയുര്‍വേദ സ്ഥാപനങ്ങളിലും ആശുപത്രികളിലും ശസ്ത്രക്രിയകള്‍ ചെറിയതോതില്‍ നടക്കുന്നുണ്ടെങ്കിലും നിയമപരമാക്കിയത് ഈ വിജ്ഞാപനത്തോടെയാണെന്ന് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ പ്രസിഡന്റ് അറിയിച്ചു. ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ഇ.എന്‍.ടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്കായി പരിശീലനം നേടി ശസ്ത്രക്രിയ നടത്താം.ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ റെഗുലേഷന്‍ 2016ല്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ സര്‍ജറി പഠനവും ഉള്‍പ്പെടുത്തുന്നത്. ഈ മാസം 19-നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. അതേസമയം, ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്തുന്നതിന് നിയമപരമായ അംഗീകാരം നല്‍കിയതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ചികിത്സാരീതികളെ കൂട്ടിക്കുഴയ്ക്കുന്ന രീതി അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഐഎംഎ വ്യക്തമാക്കി.
Read More » -
NEWS
ഹാസ്യതാരം ഭാരതി സിങ് അറസ്റ്റില്‍
മുംബൈ: ഹാസ്യതാരം ഭാരതി സിങ് അറസ്റ്റില്‍. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാരതിയേയും ഭര്‍ത്താവ് ഹര്‍ഷി ലിംബാചിയ്യയെയും എന്‍സിബി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാരതി സിങ്ങും ഭര്‍ത്താവ് ഹര്‍ഷും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കുറ്റസമ്മതം നടത്തിയതായി അധികൃതര്‍ പറഞ്ഞു.
Read More » -
NEWS
24 മണിക്കൂറിനിടെ 45,209 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 501പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 1,33,227 ആയി. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം കടന്നു. ഇനി 4,40,962 പേരാണ് രോഗബാധിതരായി ചികില്‍സയിലുള്ളത്. 24 മണിക്കൂറിനിടെ 43493 പേര്‍ രോഗമുക്തി നേടി. രാജസ്ഥാനില്‍ 8 ജില്ലകളില്‍ രാത്രി 8 മുതല്‍ രാവിലെ 6 വരെരാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജയ്പൂര്‍, കോട്ട, ഉദയ്പൂര്‍, അജ്മീര്‍ എന്നിവിടങ്ങളിലും രാത്രി കാല കര്‍ഫ്യൂ നടപ്പാക്കും. സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 200 ല്‍ നിന്ന് 500 ആയി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ രാജ് കോട്ട്, വഡോദര, സൂറത്ത് മേഖലകളിലും മധ്യദേശിലെ ഇന്‍ഡോര്‍, ഭോപ്പാല്‍, ഗ്വാളിയാര്‍ ഉള്‍പ്പടെ ഉള്ള മേഖലകളിലും രാത്രി കാല കര്‍ഫ്യൂ ഇന്നലെ മുതല്‍ നടപ്പാക്കിത്തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു.
Read More » -
NEWS
കാനത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; ഇന്ന് ആശുപത്രി വിടും
തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് ആശുപത്രി വിടും. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായും ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വീട്ടിൽ വിശ്രമിക്കണമെന്നും, സന്ദർശകർ നിയന്ത്രണം ഏർപ്പെടുത്തണം എന്നും ഡോക്ടർമാർ പറഞ്ഞു.
Read More » -
NEWS
ബെവ് ക്യൂ ടോക്കൺ സംവിധാനം ഒഴിവാക്കിയിട്ടില്ലെന്ന് ബിവറേജസ് കോർപറേഷൻ
ബെവ് ക്യൂ ടോക്കൺ സംവിധാനം ഒഴിവാക്കിയിട്ടില്ലെന്നു ബിവറേജസ് കോർപറേഷൻ .ആപ്പ് തകരാറിൽ ആയതിനാൽ ടോക്കൺ ഒഴിവാക്കി എന്ന തരത്തിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ബിവറേജസ് കോർപറേഷൻ എംഡി സ്പർജൻ കുമാർ പറഞ്ഞു . ബെവ് ക്യൂ ആപ്പ് പ്രവർത്തിക്കുന്നുണ്ട് .കെ എസ് ബി സി ,ചില്ലറ വില്പന ശാലകൾ ,ബാറുകൾ എന്നിവിടങ്ങളിൽ നിന്ന് ടോക്കൺ ഉണ്ടെങ്കിൽ മാത്രമേ മദ്യം ലഭിക്കൂ .
Read More » -
NEWS
ബിജെപി ആഭ്യന്തര വഴക്കിൽ ഇടപെടാൻ ആർഎസ്എസ് ,ഇടപെടൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ ഇടപെടലുകൾ നടത്താൻ ആർഎസ്എസ് .പഞ്ചായത്ത് തലത്തിൽ സമന്വയ ബൈഠക് സംഘടിപ്പിക്കാൻ ആണ് തീരുമാനം .സംഘ പരിവാർ സംഘടനകളുടെ പ്രത്യേക യോഗം പഞ്ചായത്ത് തലത്തിൽ വിളിച്ചു ചേർക്കാൻ ആർഎസ്എസ് മുൻകൈ എടുക്കും . 5000 സീറ്റുകൾ ആണ് ലക്‌ഷ്യം .ചെറിയ പ്രശ്നങ്ങൾ പരിഹരിച്ചാൽ ജയിക്കാനാകും എന്ന് കാണുന്ന വാർഡുകളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും .ആർഎസ്എസ് ജില്ലാ നേതാക്കൾ വിജയിക്കാൻ സാധ്യത ഉള്ള വാർഡുകളിൽ നേരിട്ടെത്തും .ഇവിടങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങളുടെ നേതൃത്വം ആർഎസ്എസ് നേതാക്കൾ നേരിട്ട് നിർവഹിക്കും . താഴെത്തട്ടിൽ സ്ഥാനാർഥി നിർണയത്തിലും സംഘടനാപരമായും ഉള്ള തർക്കങ്ങൾ ഉടൻ പരിഹരിക്കാൻ വേണ്ട ഇടപെടലുകൾ നടത്താൻ ആണ് ആർഎസ്എസ് തീരുമാനം .മുതിർന്ന ആർഎസ്എസ് പ്രചാരകൻ എസ് സേതുമാധവൻ ആണ് സംസ്ഥാന തലത്തിൽ ഏകോപനം നിർവഹിക്കുന്നത് .ആർഎസ്എസ് സംസ്ഥാന ,വിഭാഗ് ചുമതലയിൽ ഉള്ളവരെ ജില്ലാതല സംയോജകന്മാർ ആക്കും .ജില്ലാ നേതാക്കൾ നിയോജക മണ്ഡലം കേന്ദ്രീകരിച്ചും…
Read More » -
NEWS
ആര്‍ത്തി ഇല്ലായ്മയാണ് വിജയരാഘവന്റെ വിജയരഹസ്യം, എ വിജയരാഘവന്റെ ഭാര്യയുമായി ബന്ധപ്പെട്ട വൈസ് പ്രിൻസിപ്പൽ വിവാദം മുൻനിർത്തി മാധ്യമ പ്രവർത്തകൻ എബ്രഹാം മാത്യുവിന്റെ കുറിപ്പ്
സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ബിന്ദുവുമായി ബന്ധപ്പെട്ട് ഉണ്ടായ വൈസ് പ്രിൻസിപ്പൽ വിവാദത്തെ മുൻ നിർത്തി മാധ്യമ പ്രവർത്തകൻ എബ്രഹാം മാത്യുവിന്റെ കുറിപ്പ് വൈറൽ ആകുന്നു.എ വിജയരാഘവന്റെ ലഘു ജീവചരിത്രം കൂടി കുറിപ്പ് വരച്ചു കാട്ടുന്നു. ഫേസ്ബുക്കിലാണ് എബ്രഹാം മാത്യുവിന്റെ കുറിപ്പ്. എബ്രഹാം മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം – വൈസ് പ്രിന്‍സിപ്പല്‍. പ്രിന്‍സിപ്പലിനു താഴെ; അധ്യാപകരെക്കാള്‍…? പ്യൂപ്പയുമല്ല, ചിത്രശലഭവുമല്ല. എന്നിട്ടും വൈസ് പ്രിന്‍സിപ്പല്‍ വിവാദമായി. അധിക ശമ്പളമില്ല; പ്രത്യേക ഇരിപ്പിടം പോലും പലേടത്തുമില്ല. ചില കോളജുകളില്‍ ഇങ്ങനെ ഒരു തസ്തികപോലുമില്ല. അധ്യാപകരുടെ എല്ലാ ജോലിയും ചെയ്യണം; തലവേദന മിച്ചം. എ. വിജയരാഘവന്റെ ഭാര്യ വൈസ് പ്രിന്‍സിപ്പലായപ്പോള്‍ അത് ഇന്ത്യന്‍ വൈസ് പ്രസിഡന്റിനു തുല്യമായി. ജോലിക്കൂടുതലും കൂലി കൂടുതലുമില്ലാത്ത തസ്തികയുടെ പേരില്‍ ഒരധ്യാപിക ആക്ഷേപിക്കപ്പെട്ടു. വിവാദതസ്തികയെക്കാള്‍ എത്രയോ പ്രാധാന്യമുള്ള ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ നേതൃത്വം വഹിച്ചിരുന്നു ആര്‍. ബിന്ദു; വിജയരാഘവന്റെ ഭാര്യ. തൃശൂര്‍ മേയറായിരുന്നു. മേയര്‍ എന്ന…
Read More » -
LIFE
കോവിഡ് മരണ നിരക്ക് കേരളം മറച്ചുവെച്ചോ ?ബിബിസിയിൽ റിപ്പോർട്ട്
കോവിഡ് മരണ നിരക്ക് കേരളം മറച്ചു വെച്ചെന്ന് ബിബിസിയിൽ റിപ്പോർട്ട് .ഡോ .അരുൺ എൻ മാധവന്റെ നേതൃത്വത്തിൽ നടത്തിയ പഠനമാണ് ബിബിസി റിപ്പോർട്ട് ആയി പുറത്ത് വിട്ടത് . വ്യാഴാഴ്ച രാത്രി വരെ മരിച്ചവരുടെ എണ്ണം 1969 എന്നാണ് ഔദ്യോഗിക കണക്ക് .എന്നാൽ 3356 പേർ മരിച്ചെന്നാണ് അരുൺ എൻ മാധവന്റെ പഠനം പറയുന്നത് . 5 വാർത്താ ചാനലുകളും 7 പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളും നിരീക്ഷിച്ചാണ് പഠനം തയ്യാറാക്കിയിരിക്കുന്നത് .പ്രത്യേക ഓൺലൈൻ ഡാഷ് ബോർഡിലൂടെ കണക്കുകൾ സുതാര്യമെന്ന് കേരളം പറയുന്നുണ്ടെങ്കിലും കോവിഡ് മരണങ്ങൾ കൃത്യമായി രേഖപ്പെടുത്തപ്പെടുന്നില്ലെന്ന് അരുൺ എൻ മാധവൻ അവകാശപ്പെടുന്നു . മരണത്തിനു തൊട്ടു മുമ്പ് ഒരാൾക്ക് കോവിഡ് നെഗറ്റീവ് ആയാൽ ആ മരണം കോവിഡ് മരണമായി കണക്കാക്കുന്നില്ലത്രേ .അതുപോലെ കേരളത്തിന് പുറത്തുള്ള ഒരാൾ സംസ്ഥാനത്ത് വച്ച് മരിച്ചാലും കോവിഡ് മരണമായി രെജിസ്റ്റർ ചെയ്യുന്നില്ല എന്നാണ് അരുൺ എൻ മാധവന്റെ വാദം .
Read More »