LIFENEWS

പിണറായി സർക്കാർ കൊണ്ട് വന്ന പോലീസ് നിയമ ഭേദഗതി പത്രമാരണ നിയമമോ ?ഭേദഗതിയ്‌ക്കെതിരെ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ രംഗത്ത് ,ഒന്നും മിണ്ടാതെ സിപിഐഎം കേന്ദ്ര നേതൃത്വം

<iframe width=”560″ height=”315″ src=”https://www.youtube.com/embed/MHvzVOPTTNs” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

പിണറായി സർക്കാർ കൊണ്ട് വന്ന പോലീസ് നിയമ ഭേദഗതിയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നു . ഐ ടി നിയമത്തിൽ നിന്ന് ഒഴിവാക്കിയ സെക്ഷൻ 66 എയ്ക്ക് സമാനമാണ് പുതിയ നിയമം എന്നാണ് വിമർശനം .

Signature-ad

സൈബർ അക്രമണങ്ങൾ തടയാൻ എന്ന പേരിൽ കൊണ്ട് വന്ന ഭേദഗതിയാണ് രൂക്ഷമായ വിമർശനങ്ങൾക്ക് കാരണമാവുന്നത് .നിർദയവും വിമത ശബ്ദങ്ങളെ അടിച്ചമർത്തുന്നതും ആണിതെന്നായിരുന്നു പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷന്റെ മുന്നറിയിപ്പ് .

പ്രശാന്ത് ഭൂഷന്റെ പ്രതികരണത്തോടെ ഭേദഗതി ദേശീയ തലത്തിൽ ചർച്ചയാവുകയാണ് .മാധ്യമങ്ങളെ ചങ്ങലക്കിടുന്ന നയങ്ങളോടും നിയമങ്ങളോടും എന്നും നിലപാട് എടുത്തിട്ടുള്ള പാർട്ടിയാണ് സിപിഎം .എന്നാൽ ഈ വിഷയത്തിൽ സിപിഎം ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല .

പോലീസ് നിയമത്തിൽ 118 എ കൂട്ടിച്ചേർത്തുകൊണ്ടാണ് ഭേദഗതി .ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ വിധിക്കുന്ന വ്യവസ്ഥയാണ് വകുപ്പിൽ ഉള്ളത് .ഐടി ആക്ടിലെ 66 എ വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യത്തിനു എതിരാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു .

ഭേദഗതിക്കെതിരെ ഹരീഷ് വാസുദേവൻ പോലുള്ള മനുഷ്യാവകാശ പ്രവർത്തകർ കേരളത്തിലും രംഗത്ത് വന്നിരുന്നു .”LDF ന്റെയും CPIM ന്റെയും നയം ചവറ്റു കൊട്ടയിലിട്ടു ബെഹ്റ കൊടുത്ത പ്രൊപ്പോസൽ പിണറായി വിജയൻ ഒപ്പിട്ടു നടപ്പാക്കുന്ന കാഴ്ചയല്ലേ Kerala Police Act ലെ 118A കൊണ്ടുവന്ന ഓർഡിനൻസ്?
ജനയുഗം എഡിറ്റോറിയൽ എഴുതിയത് കൊണ്ടോ CPI പ്രതികരിച്ചത് കൊണ്ടോ വിജയന്റെ അധികാര അപ്രമാദിത്വം ചോദ്യം ചെയ്യാൻ കഴിയില്ല. ക്യാബിനറ്റിൽ പോയി ഒപ്പിട്ട മന്ത്രിമാർക്ക് ഇരട്ടത്താപ്പ് പറ്റില്ലല്ലോ.
രണ്ടുപേർ ചായക്കടയിലിരുന്നു പരദൂഷണം പറഞ്ഞാൽ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചത്. അതും കോടതി എടുത്തു കളഞ്ഞതിനെക്കാൾ ജനാധിപത്യ വിരുദ്ധമായ നിയമം. അടുത്ത ആറുമാസം ഇതിന്റെ ഉപയോഗമാവും കേരളം കാണാൻ പോകുന്ന ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം.ഇതല്ല സൈബർ ലിഞ്ചിങ്ങിനുള്ള മരുന്ന്. ആ കാരണത്തിൽ ഇത് നടപ്പാക്കേണ്ട. ഏത് ജനാധിപത്യ മാർഗ്ഗത്തിലും ഇത് ചോദ്യം ചെയ്യും.”എന്ന് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു .

Back to top button
error: