NEWS

ബിഹാറിലെ ഗയയില്‍ ഏറ്റുമുട്ടല്‍; 3 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

ഗയ: ബിഹാറിലെ ഗയയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. മാവോയിസ്റ്റ് സോണല്‍ കമാന്‍ഡര്‍ അലോക് യാദവ് അടക്കമുള്ള മൂന്ന് പേരാണ് ആക്രമണത്തില്‍ കൊലപ്പെട്ടത് എന്നാണ് സൂചന.

ശനിയാഴ്ച അര്‍ധരാത്രി ഗയ ജില്ലയിലെ ബനചട്ടി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കോബ്ര കമാന്‍ഡോകളും ബിഹാര്‍ പൊലീസും ചേര്‍ന്നാണ് മാവോയിസ്റ്റുകളോട് ഏറ്റുമുട്ടിയത്. മാവോയിസ്റ്റുകളില്‍ നിന്നും എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി.

തലസ്ഥാന ജില്ലയായ പാറ്റ്‌നയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകെലയാണ് ഏറ്റുമുട്ടല്‍ നടന്നത്. രാത്രി 12.20 ഓടെ സുരക്ഷാസേനകള്‍ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് പൊലീസ് പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button