Month: November 2020
-
LIFE
സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,57,241 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി വിദ്യാസാഗര്‍ (52), കല്ലറ സ്വദേശി വിജയന്‍ (60), കല്ലമ്പലം സ്വദേശി ഭാസ്‌കരന്‍ (70), നന്ദന്‍കോട് സ്വദേശിനി ലോറന്‍സിയ ലോറന്‍സ് (76), ശാസ്തവട്ടം സ്വദേശിനി പാറുക്കുട്ടി അമ്മ…
Read More » -
NEWS
“പാർട്ടി നേതൃത്വത്തിൽ പ്രതിസന്ധിയില്ല ,അധികാരം നഷ്ടമാകുമ്പോൾ എന്താണിത്ര ആശങ്ക ?”
പാർട്ടിയിൽ നേതൃപ്രതിസന്ധിയില്ലെന്ന് പ്രഖ്യാപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് .സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും താൻ പിന്തുണ പ്രഖ്യാപിക്കുന്നു .കോൺഗ്രസിന് സ്ഥിരം പ്രസിഡണ്ട് ഇല്ലാത്തത് വെല്ലുവിളി ആണെന്നും പാർട്ടി ദുർബലമാണെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് സൽമാൻ ഖുർഷിദിൻറെ വിശദീകരണം . “അവർ പറയുന്നതിനോട് വിയോജിക്കുന്നില്ല .എന്നാൽ ഇത്തരം കാര്യങ്ങൾ പാർട്ടി വേദിയിൽ ആണ് പറയേണ്ടത് .പരസ്യ പ്രസ്താവന കൊണ്ട് ഗുണം എന്താണ് ?പാർട്ടിയിൽ പരിശോധനകളും ചർച്ചകളുമൊക്കെ അതാത് സമയങ്ങളിൽ നടക്കുന്നുണ്ട് .”കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് കൂടിയായ സൽമാൻ ഖുർഷിദ് പറഞ്ഞു . “നേതാക്കൾ എല്ലാവരും ഇവിടെ തന്നെയുണ്ട് .ആരും എവിടെയും പോയിട്ടില്ല .പലരും ഊന്നിപ്പറയുന്നത് പദവികളെ കുറിച്ചാണ് .എന്തിനാണ് പദവിയിൽ നിർബന്ധം ?ബി എസ് പിയിൽ പ്രസിഡണ്ട് ഇല്ല .ഇടതുപാർട്ടികളിൽ ചെയർമാൻ ഇല്ല .ഓരോ പാർട്ടിയ്ക്കും ഓരോ രീതിയാണ് .കോൺഗ്രസിൽ താൽക്കാലികമെങ്കിലും അധ്യക്ഷ ഉണ്ട് .പാർട്ടിയിൽ നേതൃ പ്രതിസന്ധി ഇല്ല .”സൽമാൻ…
Read More » -
NEWS
മണപ്പുറത്തിനേയും മുത്തൂറ്റിനേയും പിടിച്ചു മുറുക്കി ആര്‍.ബി.ഐ
സാമ്പത്തിക തട്ടിപ്പ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ രണ്ട് ധനകാര്യസ്ഥാപനങ്ങളുടെ മേല്‍ പിടിമുറുക്കിയിരിക്കുകയാണ് ആര്‍ബിഐ. കേരളത്തിലെ പ്രമുഖ നോണ്‍ ബാങ്കിങ് ഫിന്‍സ് സ്ഥാപനങ്ങളായ മൂത്തൂറ്റ് ഫിന്‍സിനും മണപ്പുറം ഫിന്‍സിസുമാണ് പിടിവീണിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതില്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കിയിരിക്കുകയാണ്. മുത്തൂറ്റിന് 10 ലക്ഷം രൂപയും മണപ്പുറത്തിന് 5 ലക്ഷം രൂപയുമാണ് പിഴ. രണ്ട് കാരണത്താലാണ് ഈ സ്ഥാപനങ്ങളെ കുടുക്കിയത്. മൂത്തൂറ്റിനെ കുടുക്കിയത് 5 ലക്ഷം രൂപയില്‍ കൂടുതല്‍ ആര്‍ക്കെങ്കിലും ഗോള്‍ഡ് ലോണ്‍ കൊടുത്താല്‍ അയാളുടെ പാന്‍കാര്‍ഡിന്റെ കോപ്പി സൂക്ഷിച്ച് വെയ്ക്കണം എന്നൊരു നിയമമുണ്ട്. എന്നാല്‍ മുത്തൂറ്റ് ഈ നിയമം പാലിച്ചില്ല. മാത്രമല്ല ഒരാള്‍ക്ക് ലോണ്‍ കൊടുക്കുമ്പോള്‍ പണയവസ്തുവിന്റെ മൂല്യത്തിന്റെ ഒരു നിശ്ചിത ശതമാനത്തില്‍ കൂടുതല്‍ കൊടുക്കാന്‍ പാടില്ല എന്ന ലോണ്‍ ടു വാല്യുവും അവര്‍ പാലിച്ചില്ല. അതായത് മുത്തൂറ്റ് സ്വര്‍ണത്തിന് ഒരു തുക നല്‍കുമ്പോള്‍ ആ കൊടുക്കുന്ന തുകയില്‍ റിസര്‍വ് ബാങ്ക് അനുവദിച്ചതിനേക്കാള്‍ വലിയ…
Read More » -
NEWS
മാധ്യമമാരണ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ല: ഉമ്മന്‍ ചാണ്ടി
മൗലികാവകാശവും മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും അപകടത്തിലാക്കുന്ന പോലീസ് നിയമഭേദഗതി നടപ്പാക്കാന്‍ പാടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഴിമതിയുടെയും ആരോപണങ്ങളുടെയും ശരശയ്യയിലായ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. അതു കേരളത്തില്‍ വിലപ്പോകില്ല. ഇതിനെതിരേ ശക്തമായ നിയമപോരാട്ടവും ജനങ്ങളെ സംഘടിപ്പിച്ച് രാഷ്ട്രീയപോരാട്ടവും നടത്തും. സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള നിയമം എന്നു പ്രചരിപ്പിച്ചാണ് മാധ്യമസ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുന്ന കരിനിയമം കൊണ്ടുവന്നത്. എല്ലാത്തരം വിനിമയ ഉപാധികളും ഇപ്പോള്‍ ഇതിന്റെ പരിധിയില്‍ വരും. ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസിന് നേരിട്ട് എടുക്കാവുന്ന കോഗ്നിസിബിള്‍ കേസാണിത്. വാറന്റില്ലാതെ കേസെടുക്കാനും പരാതിയില്ലെങ്കിലും പോലീസിനു സ്വമേധയാ കേസെടുക്കാനും സാധിക്കും. 5 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം. അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വേണ്ടി ദേശീയ തലത്തില്‍ വരെ വാതോരാതെ പ്രചാരണം നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം. നിരവധി കരിനിയമങ്ങള്‍ക്കെതിരേ അവര്‍ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ആ നിയമങ്ങളെയെല്ലാം വെല്ലുന്നതാണ് പിണറായി സര്‍ക്കാരിന്റെ പുതിയ പോലീസ് നിയമം. സമനില തെറ്റിയതുപോലെയും വെറളിപിടിച്ചതുപോലെയുമാണ് സര്‍ക്കാരിന്റെ…
Read More » -
NEWS
ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസുമായി കെഎസ്ആർടിസി
തിരുവനന്തപുരം; കൊവിഡ് കാലത്ത് പൊതുഗതാഗത സൗകര്യം എല്ലാവർക്കു ലഭ്യമാക്കുന്നതിന് വേണ്ടി കൂടുൽ സർവ്വീസുകളുമായി കെഎസ്ആർടിസി. ഇതിന് വേണ്ടി ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്തുനിന്നും ‘ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് ‘രാവിലെ 5.10 നു തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് പാരിപ്പള്ളി മെഡി: കോളേജ് (6.30 am) ആലപ്പുഴ മെഡി:കോളേജ് (8.00 am) ലേക് ഷോർ ഹോസ്പ്പിറ്റൽ (9.15am) വഴിഅമൃതാ ഹോസ്പ്പിറ്റലിൽ എത്തിച്ചേരുന്ന വിധത്തിൽ സൂപ്പർ ഫാസ്റ്റ് സർവ്വീസായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് തിരിച്ച് 2.40 PM ന് അമൃത ഹോസ്പിറ്റലിൽ നിന്ന് തിരിച്ച് ലേക് ഷോർ ഹോസ്പിറ്റൽ, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്, പാരിപ്പള്ളി മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരം സെട്രൽ ബസ് സ്‌റ്റേഷനിൽ എത്തുന്നു. യാത്രാക്കാർ ആവശ്യപ്പെടുന്ന പക്ഷം കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇത് പോലെയുള്ള കൂടുതൽ ഹോസ്പിറ്റൽ സർവ്വീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാറെണെന്ന് സിഎംഡി അറിയിച്ചു. ഇതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ എല്ലാ…
Read More » -
LIFE
പോലീസ് രാജിന് വഴിവെക്കുന്ന ഓർഡിനൻസ് ,ഹൈക്കോടതിയെ സമീപിക്കും -അഡ്വ.ഹരീഷ് വാസുദേവനുമായി അഭിമുഖം-വീഡിയോ
കേരള പോലീസ് നിയമത്തിലെ 118A കൊണ്ടുവന്ന ഓർഡിനൻസ് സംസ്ഥാനത്ത് പോലീസ് രാജിന് വഴിയൊരുക്കുമെന്ന് അഡ്വ .ഹരീഷ് വാസുദേവൻ .സംശയത്തിന്റെ പേരിൽ പോലീസിന് ആരെയും കോടതി കയറ്റാൻ അധികാരം നൽകുന്നതാണ് ഓർഡിനൻസ് .സ്ത്രീ സുരക്ഷ ലക്ഷ്യം വച്ച് കൊണ്ട് വന്ന ഓർഡിനൻസ് സ്ത്രീകളുടെയും പുരുഷൻമാരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കും .തെരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനെതിരെ ഉയർന്നു വന്നേക്കാവുന്ന വിമർശനങ്ങളുടെ വാ മൂടിക്കെട്ടാനുള്ള നീക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ഹരീഷ് വാസുദേവൻ വ്യക്തമാക്കി .അഡ്വ .ഹരീഷ് വാസുദേവനുമായി NewsThen പ്രതിനിധി എം രാജീവ് നടത്തിയ അഭിമുഖത്തിലേയ്ക്ക് . വീഡിയോ – https://youtu.be/B0hanJGgyrk
Read More » -
NEWS
കോവിഡിന്റെ രണ്ടാമത്തെ മരുന്നിന് അനുമതി നല്‍കി യുഎസ്
വാഷിങ്ടന്‍: കോവിഡിന്റെ രണ്ടാമത്തെ മരുന്നിന് അനുമതി നല്‍കി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. കോവിഡ് ബാധിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയത് ഈ ആന്റിബോഡി മരുന്നായിരുന്നു. റീജനറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് മരുന്ന് വികസിപ്പിച്ചത്. കോവിഡ് ചെറിയ തോതില്‍ തൊട്ട് മിതമായി വരെ ബാധിച്ചവര്‍ക്ക് ആശുപത്രിവാസം ഒഴിവാക്കാനും സ്ഥിതി മോശമാകാതിരിക്കാനുമാണ് ഈ മരുന്ന് നല്‍കുന്നത്. ഒരു തവണയാണ് നല്‍കുക. മുതിര്‍ന്നവരിലും 12 വയസ്സിനു മുകളിലുള്ള കുട്ടികളിലും ഇവ ഉപയോഗിക്കുന്നതിനാണ് അനുമതി. കുറഞ്ഞത് 40 കിലോയില്‍ അധികം ഭാരമുള്ളവരായിരിക്കണം. അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയെങ്കിലും മരുന്നിന്റെ സുരക്ഷയെക്കുറിച്ചും ഫലത്തെക്കുറിച്ചും പരിശോധനകള്‍ ഇപ്പോഴും നടക്കുകയാണ്.
Read More » -
NEWS
പോലീസ് ആക്ട് ഭേദഗതി: എസ്.ഒ.പി തയ്യാറാക്കും
കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനുമുമ്പ് ഇതുസംബന്ധിച്ച പ്രത്യേക നടപടിക്രമം (Standard Operating Procedure- SOP) തയ്യാറാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്.ഒ.പി തയ്യാറാക്കുക. ഓര്‍ഡിനന്‍സ് ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്നും ബെഹ്‌റ അറിയിച്ചു.
Read More » -
LIFE
മേക്കപ്പ്മാന്‍ റോയി പെല്ലശ്ശേരിയുടെ ” ശ്…ഫെയ്റ്റ് “
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത മേക്കപ്പ്മാന്‍ റോയി പെല്ലശ്ശേരി ആദ്യമായി കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ ചിത്രമാണ് “ശ്…ഫെയ്റ്റ് “. ജി കെ പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ ജോമോന്‍ ചെങ്ങന്നൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കൊല്ലം തുളസി,വെട്ടുകിളി പ്രകാശ്,ജയന്‍ ചേര്‍ത്തല,ടോണി ഏന്റെണി,സൂര്യകാന്ത്,മണി മേനോന്‍, റോയി പല്ലിശ്ശേരി, വിജു കൊടുങ്ങല്ലൂര്‍, ജെയിംസ് പാറയ്ക്കല്‍, മധു പട്ടത്താനം, വെങ്കിടേശ്, ജോണ്‍സണ്‍ മഞ്ഞളി, സാബു, ഹരി,ബിന്ദു ലാല്‍, രമേശ് മടവക്കര, രാജീവ്, മനീഷ്,ലിജന്‍,അജി പുവത്തൂര്‍,സെെജു പിള്ള,ഫാദര്‍ സുനില്‍ കുമാര്‍,കുളപ്പുള്ളി ലീല,അമ്പിളി സുനില്‍,ലക്ഷമി പ്രിയ,സരള തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുശീല്‍ നമ്പ്യാര്‍, മുഹമ്മദ് നസീര്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. മീര റോയിയുടെ വരികള്‍ക്ക് സിനോ ഏന്റെണി സംഗീതം പകരുന്നു. ആലാപനം-വില്‍ സ്വരാജ്. എഡിറ്റര്‍-ലിന്‍സണ്‍ റാഫേല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോസ് വരാപ്പുഴ,കല-സുമേഷ് കോഴഞ്ചേരി,മേക്കപ്പ്-ആര്‍ പി,വസ്ത്രാലങ്കാരം-ഡേവീസ് കൂള,സ്റ്റില്‍സ്-ജോഷി അറവയ്ക്കല്‍,പരസ്യക്കല-റോമി ആന്റെണി. 2018 ല്‍ “ആരാണ് ഞാന്‍” എന്ന ചിത്രത്തില്‍ നായകന് നാല്പതോളം ചമയമൊരുക്കി ഗിന്നസ് റെക്കോഡ് നേടിയ റോയി പെല്ലിശ്ശേരി…
Read More » -
NEWS
ഇടതു സര്‍ക്കാരിന്റെ മാധ്യമ മാരണ നിയമം മൗലികാവകാശങ്ങളുടെ ലംഘനം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സൈബര്‍ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമ മാരണ ഓര്‍ഡിനന്‍സ് ഇന്ത്യന്‍ ഭരണ ഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാമൂഹ്യ- വാര്‍ത്താമാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്ന വിധത്തിലാണ് കേരളാ പൊലീസ് ആക്റ്റില്‍ ഭേദഗതി വരുത്തി 118 ( എ ) എന്ന ഉപവകുപ്പ് ചേര്‍ത്തത്. ഇത് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കന്ന പൗരാവകാശങ്ങളുടെ ലംഘനമാണ്. ആര്‍ക്കും പരാതിയില്ലങ്കിലും പൊലീസിന് കേസെടുക്കാന്‍ കഴിയുന്ന കോഗ്നസിബിള്‍ വകുപ്പാണിത് എന്നത് കൊണ്ട് തന്നെ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങള്‍ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെയും വ്യക്തികളെയും നിശബ്ദരാക്കാന്‍ ഇതുവഴി സര്‍ക്കാരിന് കഴിയും. സി പി എമ്മിനും ഇടതു സര്‍ക്കാരിനുമെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്നവരെയും, സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളക്കും…
Read More »