NEWS

പ്രീയപ്പെട്ടവനില്‍ നിന്നും പങ്കാളി പ്രതീക്ഷിക്കുന്നതെന്ത്.?

പ്രണയം പോലെ തീവ്രമായ മറ്റൊരു വികാരം മനുഷ്യനില്‍ കണ്ടെത്തിയിട്ടുണ്ടോ എന്നുള്ള കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണ്. ആരെയെങ്കിലും പ്രണയിക്കാത്ത, പുറത്ത് പറയാത്ത ഒരിഷ്ടം ആരോടെങ്കിലും തോന്നാത്ത ഒരു മനുഷ്യജന്മവും ഭൂമിയിലുണ്ടാവില്ല. എന്നാല്‍ മനസ്സില്‍ തോന്നുന്ന പ്രണയം മരണം വരെ കാത്ത് സൂക്ഷിക്കാന്‍ സാധിക്കുക എന്നതാണ് ഏറ്റവും പ്രയാസകരമായ കാര്യം.

പലപ്പോഴും പല ബന്ധങ്ങളും പാതിയില്‍ പിരിഞ്ഞു പോവുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ.? ആദ്യ കാഴ്ചയില്‍ പ്രിയപ്പെട്ടവരെന്നും തോന്നിക്കുന്നവര്‍ എന്തുകൊണ്ടാണ് പാതിയില്‍ നമ്മളെ വിട്ടു പോവുന്നത്.? പ്രണയത്തെ ജീവതത്തില്‍ പിടിച്ചു നിര്‍ത്തുവാന്‍ എന്താണ് ചെയ്യേണ്ടത്.? പങ്കാളി ഒരു പുരുഷനില്‍ നിന്നും ആഗ്രഹിക്കുന്നതെന്താണ്.?

Signature-ad

മനസില്‍ ഒരല്‍പ്പം നന്മയുള്ള പുരുഷന്മാരെയാണേ്രത സ്ത്രീകള്‍ക്ക് ഇഷ്ടം. ഒന്നിനെക്കുറിച്ച് ആകുലതകളില്ലാത്ത ആണ്‍കുട്ടികളെക്കളെ പൊതുവേ ഇഷ്ടമല്ല. അവരെ കേള്‍ക്കാന്‍ ശ്രമിക്കുന്ന, അവരുടെ അഭിപ്രായങ്ങള്‍ കൃത്യമായി ചോദിക്കുന്ന പുരുഷന്മാരോട് സ്ത്രീകള്‍ക്ക് താല്‍പര്യം കൂടുതലുണ്ടാവും. ഇതിന് വേണ്ടി സ്വന്തം വ്യക്തിത്വം മറച്ച് വെക്കുന്നതും ഭാവിയില്‍ ദോഷം ചെയ്യും. പിന്നീടൊരവസരത്തില്‍ തനി നിറം പുറത്ത് വന്നാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമത്രേ. എന്താപത്തിലും പ്രീയപ്പെട്ടയാള്‍ കൂടെ നില്‍ക്കുമെന്ന തോന്നല്‍ സ്ത്രീകളില്‍ ഉണ്ടായാല്‍ പിന്നെയവര്‍ എന്തു പ്രശ്‌നമുണ്ടായാലും കൂടെ നില്‍ക്കും. ഒരിക്കലും അവര്‍ പങ്കാളിയെ വിട്ട് പോവില്ല.

സരസമായി പെരുമാറുന്ന, നല്ല തമാശകള്‍ പറയുന്ന പുരുഷന്മാരോടും സ്ത്രീകള്‍ക്ക് ഇഷ്ടം കൂടും. എല്ലാ പുരുഷന്മാര്‍ക്കും തമാശ പറയാനോ സരസമായി പെരുമാറാനോ സാധിക്കണമെന്നില്ല. പക്ഷേ നിങ്ങളുടേതായ സംസാര ശൈലിയിലില്‍ മാന്യമായി പെരുമാറുന്നതും ഒരു തരത്തില്‍ അവരെ നിങ്ങളിലേക്ക് അടുപ്പിക്കാന്‍ കാരണമാകും. എന്നാല്‍ തമാശയെന്ന പേരില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ, അശ്ലീല വാക്കുകളോ, ബോഡി ഷെയ്മിംഗോ നടത്തുന്ന പുരുഷന്മാരോട് അവര്‍ക്ക് താല്‍പ്പര്യക്കുറവുണ്ടാകാം. സാഹചര്യത്തിനനുസരിച്ച് പെരുമാറാനറിയാത്തയാള്‍ എന്ന ഇമേജ് നിങ്ങളുടെ മേല്‍ ഉണ്ടാവാതിരിക്കട്ടെ. ഇതൊക്കെ ശ്രദ്ധിച്ചാല്‍ പ്രീയപ്പെട്ടവരുടെ മനസില്‍ നിങ്ങള്‍ക്ക് എന്നും ഇടമുണ്ടാവും

Back to top button
error: