LIFE

ദൃശ്യം 2 ചിത്രീകരണം നാളെ മുതല്‍

കോവിഡ് പ്രതിസന്ധികള്‍ മറികടന്ന് ജിത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2 ചിത്രീകരണം നാളെ ആരംഭിക്കുന്നു. സിനിമ സംഘത്തിലെ മുഴുവന്‍ ആളുകളും കോവിഡ് ടെസ്റ്റ് ചെയ്യാന് ആരംഭിച്ചിട്ടുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് പത്ത് ദിവസം വര്‍ക്ക് ചെയ്തിട്ട് പുറത്ത് പോയാലും പിന്നീട് കോവിഡ് ടെസ്റ്റ് ചെയ്തിട്ടെ ലൊക്കേഷനിലേക്ക് കയറ്റുകയുളളൂ. മാത്രമല്ല ഷൂട്ടിങ് കഴിയുന്നതുവരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റീന്‍ ചെയ്തായിരിക്കും ചിത്രീകരണം ആരംഭിക്കുക. 17ന് ഷൂട്ടിങ് തുടങ്ങേണ്ടിയിരുന്ന ചിത്രം കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി സെപ്റ്റംബര്‍ 14ന് തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

പുതിയ ചിത്രങ്ങളുടെ രജിസ്ട്രേഷന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം േചംബറും തുടക്കമിട്ടെങ്കിലും സിനിമാമേഖലയിലെ സ്തംഭനം ഇപ്പോഴും തുടരുകയാണ്.

കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തുനിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തുപോകാനും അനുവാദമുണ്ടാകില്ല.

കൊച്ചിയിലെ പതിനാലുദിവസത്തെ ഷൂട്ടിങ്ങിന് ശേഷമാണ് സംഘം തൊടുപുഴയിലെ പ്രധാന ലൊക്കേഷനിലേക്ക് നീങ്ങുക. പക്ഷേ പുതിയ മലയാളസിനിമകളുടെയെല്ലാം ഷൂട്ടിങ് അനിശ്ചിതത്വത്തിലാണ്.

കോവിഡ് കാലം പ്രതിസന്ധിയിലാക്കിയ അറുപത്തിയാറ് സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്താനുള്ളത്. ഇതില്‍ തന്നെ കൂടുതല്‍ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ റിലീസിന് തയാറെടുക്കുകയുമാണ്.

Back to top button
error: