മഹേഷിന്റെ വെളളരിക്കാപട്ടണത്തില്‍ മഞ്ജും സൗബിനും

ഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെളളരിക്കാപട്ടണത്തില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍ മഞ്ജുവാര്യരും പുതുതലമുറ നായകന്‍മാരില്‍ പ്രതിഭ തെളിയിച്ച സൗബിന്‍ ഷാഹിറും ഒന്നിക്കുന്നു. ആനിമേഷനിലും പരസ്യസംവിധാനരംഗത്തും വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള മഹേഷ് വെട്ടിയാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്.

ഫുള്‍ ഓണ്‍ സ്റ്റുഡിയോ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും സംവിധായകന്‍ മഹേഷ് വെട്ടിയാറും ചേര്‍ന്ന് എഴുതുന്നു. ജയേഷ് നായര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- കെ ആര്‍ മണി,പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍-ബെന്നി കട്ടപ്പന്ന,പ്രൊഡക്ഷന്‍ ഡിസെെനര്‍-ജ്യോതിഷ് ശങ്കര്‍,മേക്കപ്പ്-രാജേഷ് നെന്മാറ,വസ്ത്രാലങ്കാരം- സമീറ സനീഷ്,എഡിറ്റര്‍-അപ്പു എന്‍ ഭട്ടതിരി,അര്‍ജുന്‍ ബെന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദിനില്‍ ബാബു,അസ്സോസിയേറ്റ് ഡയറക്ടര്‍-രാജേഷ് കുമാര്‍ കെ ജി, പരസ്യക്കല-ഓള്‍ഡ്‌ മോങ്ക്സ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

കുടുംബപശ്ചാത്തലത്തിലുള്ളതാണ് കഥ പറയുന്ന സിനിമയില്‍ മഞ്ജുവും സൗബിനും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *