Month: September 2020

  • NEWS

    ക്രൂരമായ പ്രതികാരം: സിപിഐ എം പിബി

    ആഭ്യന്തര മന്ത്രി അമിത്‌ഷാ നിയന്ത്രിക്കുന്ന ഡൽഹി പൊലീസ്‌ വടക്കുകിഴക്കൻ ഡൽഹിയിൽ  കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ ഭീകര വർഗീയകലാപവുമായി ബന്ധപ്പെട്ട്‌ പ്രമുഖ രാഷ്ട്രീയനേതാക്കളെയും അക്കാദമിക്‌ പണ്ഡിതരെയും കേസുകളിൽപെടുത്താൻ ശ്രമിക്കുന്നതിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ശക്തിയായി പ്രതിഷേധിച്ചു.    ക്രൂരമായ പക്ഷപാതവും പ്രതികാരവും നിറഞ്ഞ ഈ നടപടിയെ എത്ര അപലപിച്ചാലും മതിയാകില്ല. സമാധാനപരമായ പ്രതിഷേധങ്ങളും കുറ്റകരമാണെന്ന്‌ വരുത്തിത്തീർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിക്കേണ്ടത്‌ ഭരണഘടനസംരക്ഷണത്തിനു അനിവാര്യമാണ്‌.  വർഗീയകലാപത്തിനു ആർഎസ്‌എസും ബിജെപിയും സ്വന്തമായ വ്യാഖ്യാനം ചമച്ച്‌, ഇതിനെ പൗരത്വനിയമഭേദഗതി വിരുദ്ധപ്രക്ഷോഭകരുടെ ഗൂഢാലോചനയുടെ ഫലമാണെന്ന്‌ വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്‌. ഏറ്റവും ഒടുവിൽ  സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, വിഖ്യാത സാമ്പത്തിക ശാസ്‌ത്രജ്ഞ ജയതിഘോഷ്‌, ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ്‌, സ്വരാജ്‌ അഭിയാൻ നേതാവ്‌ യോഗേന്ദ്രയാദവ്‌, ഡോക്യുമെന്ററി പ്രവർത്തകൻ രാഹുൽ റോയ്‌ എന്നിവർ അടക്കം ‘ഒരു പദ്ധതിയുടെ ഭാഗമായി’ പ്രതിഷേധം പ്രോത്സാഹിപ്പിച്ചവരാണെന്ന്‌ ആരോപിക്കുകയാണ്‌ ഡൽഹി പൊലീസ്‌. ഈ പ്രമുഖവ്യക്തികൾ പ്രതിഷേധങ്ങൾക്ക്‌ പ്രചോദനം നൽകിയെന്ന്‌  കോടതിയിൽ സമർപ്പിച്ച  അനുബന്ധകുറ്റപത്രത്തിലാണ്‌ ഡൽഹിപൊലീസ്‌ ആരോപിക്കുന്നത്‌. പ്രമുഖരായ…

    Read More »
  • NEWS

    കോവിഡ് നിയന്ത്രണങ്ങളോടെ നീറ്റ് പരീക്ഷ ആരംഭിച്ചു: ഒരു ക്ലാസ് മുറിയില്‍ 12 കുട്ടികള്‍

    കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളോടെ ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ആരംഭിച്ചു. സംസ്ഥാനത്ത് 322 കേന്ദ്രങ്ങളിലായി 1,16,000 വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ പങ്കെടുക്കുന്നത്. 24ന് പകരം12പേരാണ് ഒരു ക്ലാസ് മുറിയില്‍ പരീക്ഷ എഴുതുക. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ പരീക്ഷാര്‍ഥികള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ നേരത്തെ നിലവിലുള്ള നിയന്ത്രണങ്ങളും വിദ്യാര്‍ഥികള്‍ക്ക് ബാധകമാണ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് പരീക്ഷ. പലയിടങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് പരീക്ഷാകേന്ദ്രങ്ങളിലെത്തി ചേരാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയാസം നേരിട്ടു. സാമൂഹിക അകലം പാലിച്ചു കൊണ്ട് ഉച്ചയ്ക്ക് ഒന്നരമണിവരെ വിദ്യാര്‍ത്ഥികളെ പരീക്ഷാകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കൊപ്പമെത്തിയ മാതാപിതാക്കള്‍ പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്നതിന് വിലക്കുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷവും ഒരുകൂട്ടം വിദ്യാര്‍ത്ഥികളും പരീക്ഷ നടത്തരുതെന്ന് സുപ്രിംകോടതിയില്‍ അടക്കം അഭ്യര്‍ത്ഥിച്ചിരുന്നു. രണ്ട് തവണ മാറ്റിവച്ച പരീക്ഷ ഇനി വീണ്ടും മാറ്റിവയ്ക്കനാകില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്കായി കേരളമുള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ യാത്രാ…

    Read More »
  • NEWS

    പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഭീഷണിയും അപവാദപ്രചരണവും, പെണ്‍കുട്ടി ജീവനൊടുക്കി; 11 മാസങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയില്‍

    വിവാഹത്തില്‍ നിന്നും കാമുകൻ പിന്‍മാറിയതിനെ തുടര്‍ന്ന് റംസി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് കേരളമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ആ വാര്‍ത്തയുടെ നടുക്കം മാറുന്നതിന് മുമ്പ് ഇപ്പോഴിതാ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഭീഷണിയും അപവാദപ്രചരണവും മൂലം യുവതി ജീവനൊടുക്കിയ സംഭവത്തിലെ രണ്ട് പ്രതികള്‍ പതിനൊന്ന് മാസത്തിന് ശേഷം അറസ്റ്റിലായിരിക്കുന്നു. കൊല്ലം പട്ടത്താനം സ്വദേശിയായ 19കാരിയെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ പതിനൊന്നു മാസം മുമ്പ് കണ്ടെത്തിയത്. കൊല്ലം വടക്കേവിള ശ്രീനഗര്‍ ആറ്, രാജ്ഭവനില്‍ റോബിന്‍ രാജ് (20), കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ചേരിയില്‍ വാടി പനമൂട് പുരയിടത്തില്‍ എസ്.എന്‍ കോട്ടേജില്‍ സോജിന്‍ (19)എന്നിവരാണ് ഈ കേസിൽ അറസ്റ്റിലായത്. അതേസമയം, കേസിലെ പ്രധാന പ്രതി വിദേശത്തേക്ക് കടന്നതായി പോലീസിനു സൂചന ലഭിച്ചു. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കം അന്വേഷണ ഉദ്യാഗസ്ഥർ ആരംഭിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടന്ന യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ സുഹൃത്തുക്കളെ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമങ്ങളിലടക്കം പെണ്‍കുട്ടിക്കെതിരേ അപവാദ പ്രചാരണം നടത്തുകയുമായിരുന്നു.…

    Read More »
  • NEWS

    അറസ്റ്റ് ഒഴിവാക്കാൻ ലക്ഷ്മി പ്രമോദ് നാട് വിട്ടു ? ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് റംസിയുടെ കുടുംബം

    റംസി കേസിൽ ഒളിവിൽ കഴിയുന്ന സീരിയൽ താരം ലക്ഷ്മി പ്രമോദും കുടുംബവും നാട് വിട്ടതായി റിപ്പോർട്ട് .ഇവർ ബെംഗളുരുവിലേക്ക് കടന്നതായാണ് സൂചന .പരിശോധനകൾ ഇല്ലാതെ നാട് വിടാൻ ഇവർക്ക് ഭരണതലത്തിലെ ഉന്നതന്റെ സഹായം ലഭിച്ചതായും റിപ്പോർട്ട് ഉണ്ട് . ലക്ഷ്മി മുൻ‌കൂർ ജാമ്യം തേടുന്നുവെന്നാണ് വിവരം .അതുവരെ അറസ്റ്റ് ഒഴിവാക്കാനാണ് നീക്കം .റംസിയുടെ ആത്മഹത്യയിൽ കാമുകൻ ഹാരിസ് പോലീസ് പിടിയിലാണ് .താമസിയാതെ ലക്ഷ്മി അടക്കമുള്ള കുടുംബത്തിലെ അംഗങ്ങളെ കൂടി പ്രതിപ്പട്ടികയിൽ ചേർത്തേക്കുമെന്നു വിവരം ഉണ്ടായിരുന്നു .ഇത് മണത്തറിഞ്ഞാണ് ലക്ഷ്മിയുടെ നീക്കം എന്നാണ് വിവരം . പോലീസ് പിന്നാലെയുണ്ട് എന്ന ബോധ്യത്തിലാണ് നാടുവിടാൻ ലക്ഷ്മി തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട് .ഇതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം .കേസിൽ പോലീസിനെതിരെ റംസിയുടെ കുടുംബത്തിന് പരാതിയുണ്ട് .കേസിൽ നടിയെയും കുടുംബത്തെയും അറസ്റ്റ് ചെയ്യണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം .ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു . റംസിയുടെ ആത്മഹത്യയിൽ ഹാരിസിനും കുടുംബത്തിനും പങ്കുണ്ടെന്നു പുറത്ത് വന്ന…

    Read More »
  • NEWS

    ഉമ്മൻ ചാണ്ടി തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥി, ഹൈക്കമാൻഡ് തീരുമാനവും അനുകൂലം

    സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുകയാണ് മുൻമുഖ്യമന്ത്രിയും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ‌ചാണ്ടി. അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫ് ഭരണം പിടിക്കും എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്‌ ഹൈക്കമാൻഡ്. ഈ പശ്ചാത്തലത്തിൽ ഉമ്മൻചാണ്ടി സർക്കാരിനെ നയിക്കട്ടെ എന്ന നിലപാടിലേക്ക് എത്തുകയാണ് ഹൈക്കമാൻഡ്. കേരളത്തിലെ യു ഡി എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വാഭാവികമായി ഉയർന്നു വരേണ്ട പേര് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേതാണ്‌. എന്നാൽ രമേശിന്റെ മുമ്പിൽ പ്രതിബന്ധങ്ങൾ ചെറുതല്ല. അതിൽ സുപ്രധാനം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഉമ്മൻചാണ്ടി മടങ്ങി വരാൻ തീരുമാനിച്ചതാണ്. ആരാകും അടുത്ത മുഖ്യമന്ത്രി എന്ന് ഉമ്മൻ‌ചാണ്ടിയോട് മാധ്യമ പ്രവർത്തകർ ചോദിക്കുക ഉണ്ടായി.ഹൈക്കമാൻഡ് തീരുമാനിക്കും എന്നായിരുന്നു ഉത്തരം. രമേശ് ചെന്നിത്തല എന്നായിരുന്നില്ല ഉത്തരം. മാത്രമല്ല അടുത്ത തവണ പുതുപ്പള്ളിയിൽ മത്സരിക്കും എന്നും ഉമ്മൻ‌ചാണ്ടി കൃത്യമായി പറഞ്ഞു വച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്നും ആന്ധ്രയുടെ  ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണം എന്നും ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചതാണ്. ഒരുവേള ഹൈക്കമാൻഡ് അത്…

    Read More »
  • NEWS

    മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് അന്തരിച്ചു

    പട്‌ന: മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് അന്തരിച്ചു. 74 വയസ്സായിരുന്നു. കോവിഡ് ബാധിതനായ രഘുവംശ പ്രസാദ് ഒരാഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആര്‍ജെഡി സ്ഥാപക നേതാവ് കൂടിയായ രഘുവംശ പ്രസാദ് സിങ് വ്യാഴാഴ്ചയാണ് ലാലുപ്രസാദ് യാദവിന് തുറന്ന കത്തെഴുതി പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ചത്. അതേസമയം,ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവില്‍ അദ്ദേഹം ചേരുമെന്ന് അഭ്യൂഹങ്ങളും നിലനിന്നിരുന്നു. ലാലുപ്രസാദ് യാദവ് ജയിലിലായ ശേഷം പാര്‍ട്ടി നേതൃത്വം ഏറ്റെടുത്ത തേജ്വസി യാദവുമായി ഏറെ നാളായി അഭിപ്രായ ഭിന്നതയിലായിരുന്നു രഘുവംശ പ്രസാദ് സിങ്. പാര്‍ട്ടി ഉപാധ്യക്ഷ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു. ‘കര്‍പുരി ഠാക്കൂറിന്റെ മരണശേഷം ഞാന്‍ 32 വര്‍ഷം നിങ്ങളുടെ പിന്നില്‍ നിന്നു. എന്നാല്‍ ഇനിയില്ല.’ പാര്‍ട്ടി വിടുന്നതിന് മുന്നോടിയായി രഘുവംശ പ്രസാദ് ലാലു പ്രസാദ് യാദവിന് എഴുതിയ കത്തില്‍ അറിയിച്ചിരുന്നു.

    Read More »
  • TRENDING

    ചരിത്രത്തില്‍ ആദ്യമായി ഐപിഎല്‍ കളിക്കാന്‍ ഒരു അമേരിക്കന്‍ താരം

    ദുബായ്: ചരിത്രത്തില്‍ ആദ്യമായി ഐപിഎല്‍ കളിക്കാന്‍ ഒരുങ്ങി ഒരു അമേരിക്കന്‍ ക്രിക്കറ്റ് താരം. 29-കാരനായ അലി ഖാനാണ് ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളത്തിലിറങ്ങുന്നത്. പരിക്കേറ്റ ഇംഗ്ലീഷ് താരം ഹാരി ഗേര്‍ണിക്ക് പകരക്കാരനായിട്ടാണ് താരം കൊല്‍ക്കത്ത ടീമിലെത്തിയത്. തോളിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഹാരി പുറത്താകുന്നത്. പുതുതായി ടീമില്‍ ചേര്‍ന്ന അലി ഖാന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുത്ത് എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റ് നേടിയിരുന്നു. കഴിഞ്ഞ സീസണിലും അലി ഖാനെ ടീമിലെത്തിക്കാന്‍ കൊല്‍ക്കത്ത ശ്രമിച്ചിരുന്നു. 2018 ഗ്ലോബല്‍ ടി 20 കാനഡയില്‍ ഖാന്‍ പ്രാധാന്യം നേടി, അവിടെ യുവ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയുടെ ശ്രദ്ധ പിടിച്ചുപറ്റി, പിന്നീട് ബ്രാവോ താരത്തെ സിപിഎല്ലിലേക്ക് കൊണ്ടുവന്നു. ആ വര്‍ഷം ഗയാന ആമസോണ്‍ വാരിയേഴ്സിനായി 12 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകള്‍ ഖാന്‍ നേടി. ലോസ് ഏഞ്ചല്‍സിലെ 2016 ഓട്ടി കപ്പിനും ഐസിസി ഡബ്ല്യുസിഎല്‍ ഡിവിഷന്‍ നാലിനും ആദ്യമായി യുഎസ്എ ടീമില്‍ ഖാന്‍…

    Read More »
  • NEWS

    മനോരമ പറയുന്ന സ്വപ്ന സുരേഷുമായി ഇടപാട് നടത്തിയ മന്ത്രിപുത്രൻ ഇ പി ജയരാജന്റെ മകനോ ?സോഷ്യൽ മീഡിയയിൽ പറക്കുന്ന ചിത്രത്തിന്റെ ആധികാരികത ഇനിയും ഉറപ്പിക്കാറായിട്ടില്ല ,ചിത്രം സത്യമാണെങ്കിൽ കേരളത്തിൽ രാഷ്ട്രീയ ഭൂകമ്പം

    സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്വപ്ന സുരേഷുമായുള്ള ചിത്രം മന്ത്രി ഇ പി ജയരാജന്റെ മകന്റേത് എന്ന് പ്രചാരണം .ലൈഫ് മിഷനിൽ ഒരു മന്ത്രിപുത്രന് കമ്മീഷൻ കിട്ടി എന്ന് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു .ഇതിനു പിന്നാലെയാണ് ചിത്രം വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത് .മന്ത്രി പുത്രനും സ്വപ്നയും തമ്മിലുള്ള ചില ചിത്രങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു എന്നാണ് വാർത്ത .എന്നാൽ ഈ ചിത്രം മോർഫ് ചെയ്തതാണോ അല്ലയോ എന്നത് സംബന്ധിച്ച സ്ഥിരീകരണം അന്വേഷണ ഏജൻസികൾ നൽകുന്നില്ല . തലസ്ഥാനത്ത് പ്രമുഖ സിനിമാതാരങ്ങളുടെ ഹോട്ടൽ റൂമിൽ വച്ച് സ്വപ്ന സുരേഷും മന്ത്രിപുത്രനും കണ്ടു എന്നാണ് മനോരമ റിപ്പോർട്ട് .എന്നാൽ അതാരാണെന്ന് റിപ്പോർട്ടിൽ കൃത്യമായി പറയുന്നില്ല .എന്നാൽ ചില സൂചനകൾ റിപ്പോർട്ട് നൽകുന്നുണ്ട് .പിതാവായ മന്ത്രി വിദേശ പര്യടനത്തിന് പോകും മുമ്പായിരുന്നു കൂടിക്കാഴ്ച ,കണ്ണൂരിലെ ഒരു റിസോർട്ടുമായി മന്ത്രിപുത്രന് ബന്ധമുണ്ട് എന്നൊക്കെയുള്ള സൂചനകൾ ആണ് നൽകുന്നത് . മന്ത്രി ദുബായിലേക്ക് പോകുന്നതിനു മുമ്പ് ഹോട്ടലിൽ സ്വപ്നയും മന്ത്രി…

    Read More »
  • LIFE

    ‘ഒരു വടക്കന്‍ വീരഗാഥ’ ഇനി എച്ച്ഡി മികവോടെ

    വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത്, മമ്മൂട്ടി, ബാലന്‍ കെ. നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1989-ല്‍ പ്രദര്‍ശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. ചിത്രത്തിലെ അഭിനയത്തിന് ദേശിയ പുരസ്‌കാരം വരെ മമ്മൂട്ടിക്ക് ലഭിച്ചു. വടക്കന്‍ പാട്ടുകളിലെ കഥ നിരവധിതവണ ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തിലും അതിന് ശേഷവും സിനിമകളായി വന്നിട്ടുണ്ടെങ്കിലും എം.ടിയുടെ തിരക്കഥ ചിത്രത്തിന് മറ്റൊരു ഭാഷ്യം നല്‍കുന്നു. മാത്രമല്ല മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഈ ചിത്രം തിയറ്ററില്‍ പോയി കാണാത്തവരായി ആരും തന്നെ കാണില്ല. എന്നാല്‍ ഇപ്പോഴിതാ അന്ന് കാണാത്തവര്‍ക്കായി ചിത്രത്തിന്റെ ഹൈഡെഫിനിഷന്‍ പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. 1989-ല്‍ പുറത്തിറങ്ങിയിരിക്കുന്ന ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത് എസ്‌ക്യൂബ് ഫിലിംസ് നിര്‍മ്മാണക്കമ്പനിയാണ്. മലയാളത്തിലെ ഏക്കാലത്തേയും മികച്ച ചരിത്ര സിനിമകളിലൊന്നായ ഒരു വടക്കന്‍ വീരഗാഥ വടക്കന്‍ പാട്ടിലെ ക്രൂരനും ചതിയനുമായ ചന്തുവിന് വേറിട്ടൊരു…

    Read More »
  • TRENDING

    മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ച് ഓക്‌സ്ഫഡ് വാക്‌സിന്‍

    ലോകമെമ്പാടും കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന്റെ തിരക്കിലാണ്. മത്സരയോട്ടം തന്നെയാണ് രാജ്യങ്ങള്‍. പല രാജ്യങ്ങളും വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. ഇപ്പോഴിതാ കോവിഡിനെതിരെ ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഓക്‌സ്ഫഡ് വാക്‌സീന്റെ ബ്രിട്ടനിലെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. പരീക്ഷണം തുടരാന്‍ അനുമതി ലഭിച്ചെന്ന് ബ്രിട്ടന്‍ കമ്പനി അസ്ട്രാസെനക അറിയിച്ചു. യുകെയില്‍ വാക്‌സീന്‍ പരീക്ഷിച്ച ഒരാളില്‍ വിപരീതഫലം കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് പരീക്ഷണം നിര്‍ത്തിവച്ചത്. ‘അസ്ട്രാസെനക ഓക്‌സ്‌ഫെഡ് കൊറോണ വൈറസ് വാക്‌സീന്റെ ക്ലിനിക്കല്‍ ട്രയല്‍ പുനരാരംഭിച്ചു. വാക്‌സീന്‍ പരീക്ഷണം സുരക്ഷിതമാണെന്ന യുകെയിലെ മെഡിക്കല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ചതോടെയാണ് പരീക്ഷണം വീണ്ടും ആരംഭിച്ചത്. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. യുകെയില്‍ പരീക്ഷണം നിര്‍ത്തിവച്ചതിനു പിന്നാലെ ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തിയിരുന്നു. കോവിഡിനെതിരെ ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ച ഏക വാക്‌സീനാണ് ഓക്‌സ്ഫഡിന്റേത്. യുകെയ്ക്കു പുറമേ, ഓക്‌സ്ഫഡ് വാക്‌സീന്‍ പരീക്ഷിക്കുന്ന യുഎസ്, ബ്രസീല്‍,…

    Read More »
Back to top button
error: