NEWS

രാജ്യത്ത് കോവിഡ് ബാധിതര്‍ 47 ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേര്‍ക്കാണ് കൂടി രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 47,54,357 ആയി. ഒറ്റ ദിവസത്തിനിടെ 1,114 പേര്‍ കൂടി മരിച്ചു. ആകെ മരണം 78,586. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 9,73,175 പേര്‍ ചികിത്സയിലാണ്. ഇതുവരെ 37,02,596 പേരാണ് രോഗമുക്തരായത്.

Signature-ad

ഇതില്‍ ഏറെ രോഗികളുള്ള മഹാരാഷ്ട്രയില്‍ നിന്നുമാണ് കൊവിഡിന്റെ 25 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, മരണ നിരക്കില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമായ വസ്ഥുതയാണ്. വെറും 12 ദിവസം കൊണ്ട് 10 ലക്ഷം രോഗികളെയാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ, രാജ്യത്ത് ഒരു സംസ്ഥാനത്ത് മാത്രം 10 ലക്ഷത്തോളം രോഗബാധിതരെയും കണ്ടെത്തി എന്നത് ഞെട്ടിക്കുന്ന കണക്കാണ്. എന്നാല്‍, രോഗമുക്തരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ആശ്വാസം നല്‍കുന്നതാണ്.

ശനിയാഴ്ച 81,533 പേര്‍ക്കാണ് രോഗം ഭേദമായിരിക്കുന്നത്. ഇതില്‍ 60 ശതമാനം രോഗമുക്തിയും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

Back to top button
error: