TRENDING

രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി നവൊമി ഒസാക്ക

ണ്ടാം യുഎസ് ഓപ്പണ്‍ കിരീടം നവൊമി ഒസാക്കയ്ക്ക്. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ നാലാം സീഡായ ഒസാക്ക 1-6, 6-3, 6-3 എന്ന സ്‌കോറിനാണ് എതിരാളിയെ പരാജയപ്പെടുത്തിയത്.

22കാരിയായ ഒസാക്കയുടെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 2018-ലെ യുഎസ് ഓപ്പണ്‍, 2019-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പുകളാണ് മുമ്പ് ഒസാക്ക സ്വന്തമാക്കിയത്. 31-കാരിയായ അസറെങ്ക ആദ്യ സെറ്റില്‍ വെറും 26 മിനിറ്റിനുള്ളില്‍ ഒസാക്കയെ കീഴടക്കി.

പതിമൂന്നോളം പിഴവുകള്‍ ഒസാക്ക ആദ്യ സെറ്റില്‍ വരുത്തി. രണ്ടാം സെറ്റില്‍ അസറെങ്ക 2-0 ത്തിന് മുന്നില്‍ നില്‍ക്കവെയാണ് ഒസാക്ക തിരിച്ചുവരവ് നടത്തിയത്. 2018-ല്‍ സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് ഒസാക്ക ആദ്യ ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കിയത്.

Back to top button
error: