താന്‍ ലഹരിക്ക് അടിമ; വൈറലായി കങ്കണയുടെ വീഡിയോ

ബോളിവുഡില്‍ ഇപ്പോള്‍ മൊത്തം ലഹരിമയമാണ്. നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് സിനിമമേഖലയിലെ ലഹരിബന്ധത്തില്‍ കൊണ്ടെത്തിച്ചത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി കേസില്‍ കാമുകി റിയ ചക്രവര്‍ത്തിയുടെ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് മറ്റ് പല താരങ്ങശുടേയും പേരുകളാണ്. എന്നാല്‍ ഇപ്പോഴിതാ ലഹരി കേസില്‍ മുംബൈ പൊലീസ്
മുമ്പോട്ട് പോകുന്നതിനിടെ താന്‍ ലഹരിക്ക് അടിമയാണെന്ന കങ്കണ റണൗട്ടിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഈ വാര്‍ഷം മാര്‍ച്ചില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ബോളിവുഡില്‍ പിടിച്ചു നില്‍ക്കാന്‍ തന്റെ കഷ്ടപ്പാടുകളും തുടര്‍ന്ന് അക്കാലത്ത് മയക്കുമരുന്ന് ഉപയോഗിച്ചതുമാണ് കങ്കണ പറയുന്നത്.

നടിക്കെതിരായ ലഹരിമരുന്ന് കേസുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് ഈ വീഡിയോ പുറത്തുവരുന്നത്. മുന്‍ കാമുകനും നടനുമായ അധ്യായന്‍ സുമനും കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് മുമ്പ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കങ്കണയ്ക്കെതിരെ കേസെടുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണത്തിനോട് സഹകരിക്കുമെന്നും കങ്കണ അറിയിച്ചത്. കെട്ടിടം പൊളിച്ചത് അടക്കം തനിക്കെതിരായ നടപടികളില്‍ പരാതി അറിയിക്കാന്‍ വൈകീട്ട് കങ്കണ ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ കാണുമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *