വാളയാര്‍ കേസില്‍ നിന്ന് പിന്മാറണം; അമ്മയ്ക്ക് ഭീഷണി

പാലക്കാട്: വാളയാറില്‍ ലൈംഗികാതിക്രമത്തിന് ഇരയായി രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇപ്പോഴും മാതാപിതാക്കള്‍ നീതി തേടുകയാണ്. അതിനിടയില്‍ കേസുമായി മുന്നോട്ട് പോയാല്‍ മകനെക്കൂടി ഇല്ലാതാക്കുമെന്ന ഭീഷണി ഉയര്‍ന്നതായി പെണ്‍കുട്ടിയുടെ അമ്മ. കേസിലെ ഒന്നാം പ്രതിയും ബന്ധുവും കൂടിയായ മധുവിന്റെ ബന്ധുക്കളാണ് ഭീഷണിപ്പെടത്തിയതെന്നാണ് അമ്മ പറയുന്നത്.

അതേസമയം, പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് എസ്പിയായി സ്ഥാനക്കയറ്റം നല്‍കിയ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളത്ത് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഉപവസിക്കുകയാണ്. കേസന്വേഷിച്ച എസ്പി എംജെ സോജന്റെ സ്ഥാനക്കയറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു.

2017 ജനുവരി പതിമൂന്നിനാണ് വാളയാര്‍ അട്ടപ്പളത്ത്പതിനൊന്നുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. രണ്ട് മാസങ്ങള്‍ക്കുശേഷം മാര്‍ച്ച് നാലിന് ഒമ്പതുവയസ്സുകാരി സഹോദരിയെയും വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ ലൈംഗികാക്രമണത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കേസില്‍ പ്രതികളെ വെറുതെ വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *