Tech

    • പുതിയ അപ്ഡേറ്റുമായി വാട്ട്സാപ്പ്! വന്നത് കിടിലൻ ഫീച്ചർ, വരാനിരിക്കുന്നത് അതിലും കിടിലൻ; നിലവിൽ ആൻഡ്രോയിഡ് പതിപ്പിൽ ലഭ്യം

      പുതിയ അപ്ഡേറ്റുമായി വാട്ട്സാപ്പ് എത്തി. നിലവിൽ ആൻഡ്രോയിഡ് പതിപ്പിൽ പുതിയ അപ്‍ഡേറ്റുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങൾ, വീഡിയോകൾ, ജിഫുകൾ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നൽകാനാവുന്ന അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉടനെ തന്നെ ഇത് രാജ്യാന്തര തലത്തിലുള്ള എല്ലാ വാട്ട്സാപ്പ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് സൂചന. വിഡിയോയും ചിത്രവും സ്ക്രീനിലെ കാഴ്ചയിലിരിക്കുമ്പോൾ തന്നെ ഉടനടി റിപ്ലൈ അറിയിക്കാൻ ഈ അപ്ഡേറ്റിനുശേഷം സാധിക്കും. മെസെജിങ്ങിലെ തടസം ഒഴിവാക്കുകയാണ് ലക്ഷ്യം. കൂടാതെ വാട്ട്സാപ്പ് ചാനലിലെ വെരിഫൈഡ് അക്കൗണ്ടുകളിലെ പച്ച ചെക്ക് മാർക് ഉടനെ നീലയാക്കും. വാട്ട്‌സാപ്പ് സ്റ്റാറ്റസുകളുടെ സമയപരിധി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും കൊണ്ടുവരുന്നുവെന്നു റിപ്പോർട്ടുകളുണ്ട്. 24 മണിക്കൂറും പരമാവധി രണ്ട് ആഴ്ചയും വരെ തിരഞ്ഞെടുക്കാം. പണമിടപാട് നടത്താനുള്ള അപ്ഡേറ്റ് വാട്ട്സാപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. രാജ്യത്ത് നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം. നേരത്തെ തന്നെ വാട്ട്സാപ്പിൽ പേയ്മെന്റ് സംവിധാനം നിലവിലുണ്ട്. പുതിയ അപ്ഡേറ്റിലൂടെ വാട്ട്സാപ്പ് ബിസിനസ് അക്കൗണ്ടുകൾക്ക് അവർ നല്കുന്ന സേവനങ്ങൾക്കുള്ള തുക വാട്ട്സാപ്പ് ചാറ്റ്…

      Read More »
    • ഗൂഗിൾ മാപ്പ് വഴി തെറ്റിക്കുമ്പോൾ… കേരളാ പൊലീസിന് പറയാനുള്ളത്…

      കൊച്ചി: ഗൂഗിൾ മാപ്പ് പിന്തുടർന്ന് കാർ അപകടത്തിൽപ്പെട്ട് യുവ ഡോക്ടർമാർ അപകടത്തിൽപ്പെട്ട് മരിച്ചതിന് പിന്നാലെ ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമ്മിപ്പിച്ച് കേരള പൊലീസ്. ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽ കുറ്റികൾ നോക്കിയും മറ്റ് അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു യാത്രകൾ. ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നുണ്ട്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പ് പറഞ്ഞു തന്നെന്നു വരില്ല. മൺസൂൺ കാലങ്ങളിൽ, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിൾ മാപ്പ് അൽഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാൽ തിരക്ക്…

      Read More »
    • ഇനി മുതൽ ഫോണിൽ ഭൂകമ്പ മുന്നറിയിപ്പ് ലഭിക്കും! ഇന്ത്യയിലെ ആൻഡ്രോയിഡ് ഫോണുകളിലാണ് നിലവിൽ ഈ സംവിധാനം ലഭ്യം

      സൻഫ്രാൻസിസ്കോ: ഇനി മുതൽ ഫോണിൽ ഭൂകമ്പ മുന്നറിയിപ്പ് ലഭിക്കും. ഇന്ത്യയിലെ ആൻഡ്രോയിഡ് ഫോണുകളിലാണ് നിലവിൽ ഈ സംവിധാനം ലഭ്യമാകുന്നത്. ഫോണിലെ സെൻസറുകൾ ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന പുതിയ സംവിധാനം എൻഡിഎംഎ (നാഷനൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി), എൻഎസ്‌സി (നാഷനൽ സീസ്മോളജി സെന്റർ) എന്നിവയുമായി സഹകരിച്ചാണ് വികസിപ്പിച്ച് എടുത്തിരിക്കുന്നത്. കൂടാതെ ഭൂകമ്പ സാധ്യതയുള്ള മേഖലകളിൽ പ്രാദേശിക ഭാഷകളിൽ ഫോണിൽ മുന്നറിയിപ്പ് സന്ദേശം ലഭിക്കും. റിക്ടർ സ്കെയിലിൽ 4.5 നു മുകളിൽ തീവ്രതയുള്ള ഭൂകമ്പ സമയത്ത് ഫോണിൽ ജാ​ഗ്രതാ നിർദേശം ലഭിക്കും. കൂടാതെ സുരക്ഷയ്ക്കായി എന്താണ് ചെയ്യേണ്ടതെന്ന നിർദേശവും സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ഫോൺ സൈലന്റ് മോഡിലാണെങ്കിലും ഉച്ചത്തിലുള്ള ശബ്ദവും സുരക്ഷാ നടപടികൾക്കുള്ള നിർദേശവും ഫോണിലൂടെ ലഭിക്കും. സെറ്റിങ്സിലെ സേഫ്റ്റി ആന്റ് എമർജൻസി ഓപ്ഷനിൽ നിന്ന് എർത്ത്ക്വെയ്ക് അലർട്സ് ഓൺ ചെയ്താൽ ഈ മുന്നറിയിപ്പ് സംവിധാനം പ്രവർത്തനക്ഷമമാക്കാം. ഭൂകമ്പ തരംഗങ്ങൾ ഭൂമിയിലൂടെ പ്രചരിക്കുന്നതിനേക്കാൾ വളരെ വേഗത്തിൽ ഇന്റർനെറ്റ് സിഗ്നലുകളിലൂടെ സഞ്ചരിക്കും. അതുകൊണ്ട് തന്നെ ശക്തമായ കുലുക്കത്തിന് ഏതാനും…

      Read More »
    • ചരിത്രംകുറിച്ച ഇന്ത്യയുടെ ചന്ദ്രയാന്‍-3 ദൗത്യത്തിന്‍റെ വിജയം ആഘോഷിക്കാന്‍ മഹാക്വിസുമായി ഐഎസ്ആര്‍ഒ

      ബെംഗളൂരു: ചരിത്രംകുറിച്ച ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിൻറെ വിജയം ആഘോഷിക്കാൻ മഹാക്വിസുമായി ഐഎസ്ആർഒ. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ആണ് ചരിത്രവിജയം ആഘോഷിക്കാൻ ഇന്ത്യക്കാരെ ചന്ദ്രയാൻ-3 മഹാക്വിസ്സിൽ പങ്കെടുക്കാൻ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യ ചന്ദ്രനിലെത്തിയെന്നും ഇന്ത്യക്കാർക്കായുള്ള ഐഎസ്ആർഒ ചെയർമാൻറെ പ്രത്യേക സന്ദേശമിതാ എന്ന തലക്കെട്ടോടെയാണ് ഇതുസംബന്ധിച്ച വീഡിയോ ഐഎസ്ആർഒ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഒന്നിച്ച് ചരിത്ര ദൗത്യ വിജയം ആഘോഷിക്കാമെന്നും ഐഎസ്ആർഒ കുറിച്ചു. ക്വിസ്സിൽ മികച്ച പ്രകടനം നടത്തുന്ന വ്യക്തിക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് ലഭിക്കുക. ചന്ദ്രയാൻ-3 മഹാക്വിസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ MyGov.in എന്ന വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം വെബ് സൈറ്റിലൂടെ തന്നെ നേരിട്ട് മത്സരത്തിൽ പങ്കെടുക്കാം. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട പത്തു ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. 300 സെക്കൻഡിനുള്ളിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരിക്കണം. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ടാകില്ല. ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം MyGov പോർട്ടലിൽനിന്നും സർട്ടിഫിക്കറ്റും ലഭിക്കും. ക്വിസ്സിൽ പങ്കെടുത്ത് 24മണിക്കൂറിനുള്ളിൽ ഇമെയിലായിട്ടായിരിക്കും സർട്ടിഫിക്കറ്റ് ലഭിക്കുക. രജിസ്റ്റർ ചെയ്തശേഷം…

      Read More »
    • ഗൂഗിൾ പേയില്‍ കാണുന്ന ലോൺ അംഗീകൃതമോ? കേരള പൊലീസ് പറയുന്നത് ഇങ്ങനെ

      തിരുവനന്തപുരം: ഗൂഗിൾ പേ ആപ്ലിക്കേഷനില്‍ കാണുന്ന ലോൺ അംഗീകൃതം ആണോയെന്ന ചോദ്യത്തിന് മറുപടിയുമായി കേരള പൊലീസ്. വായ്പാ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ, സുരക്ഷിതവുമായ വെബ്സൈറ്റും മേൽവിലാസവും ഉണ്ടോയെന്ന് പരിശോധിക്കണം. ഓൺലൈൻ വായ്പകൾ പരമാവധി ഒഴിവാക്കണം. എടുക്കുന്നെങ്കിൽ ഏജൻസിയുടെ കൃത്യമായ വിവരങ്ങൾ നൽകിയിട്ടുള്ളതും ക്രെഡിറ്റ് ഹിസ്റ്ററി മികച്ചതുമായ ആപ്പുകൾ തിരഞ്ഞെടുക്കണമെന്നും പൊലീസ് മറുപടി നൽകി. ഓണ്‍ലൈൻ ലോണ്‍ ആപ്പുകള്‍ സംബന്ധിച്ച തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.  94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും…

      Read More »
    • ആന്‍ഡ്രോയ്‌ഡ് ഉപയോക്‌താക്കളെ ഞെട്ടിച്ച് ബീപ് ശബ്‌ദത്തോടെ ഇന്ന് ഫോണിൽ എത്തിയ ആ സന്ദേശം എന്തായിരുന്നു ?

      ദില്ലി: സ്‌മാർട്ട് ഫോണിലേക്ക് ഉയർന്ന ബീപ് ശബ്‌ദത്തോടെ ഒരു എമർജൻസി മെസേജ് ലഭിച്ചതിൻറെ ഞെട്ടലിലാണ് പലരും. ഇന്ന് ഉച്ചയ്‌ക്ക് 12.19 ഓടെയായിരുന്നു പലരുടേയും മൊബൈൽ ഫോമിലേക്ക് അപ്രതീക്ഷിത സന്ദേശം എത്തിയത്. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ പലരും തുറന്നുനോക്കിയപ്പോഴാണ് കേന്ദ്ര സർക്കാർ അയച്ച മുന്നറിയിപ്പ് സന്ദേശമാണ് എന്ന് വ്യക്തമായത്. എന്താണ് ഇത്തരത്തിലൊരു സന്ദേശം മൊബൈൽ ഫോണുകളിലേക്ക് പറന്നെത്താൻ കാരണം. വളരെ നിർണായകമായ എർജൻസി അലർട്ട് എന്ന ശീർഷകത്തോടെയാണ് എമർജൻസി മേസേജ് പലരുടെയും ആൻഡ്രോയിഡ് ഫോണിലേക്ക് എത്തിയത്. ‘കേന്ദ്ര സർക്കാരിന് കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയം സെൽ ബ്രോഡ്‌കോസ്റ്റിംഗ് സിസ്റ്റം വഴി അയച്ച സാംപിൾ പരീക്ഷണ മെസേജാണിത്. മെസേജ് കിട്ടിയവർ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല, മെസേജ് അവഗണിക്കുക. ദേശീയ ദുരന്തനിവാരണ അതോറിറ്റി രാജ്യാമെമ്പാടും മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം പരീക്ഷിക്കുന്നതിൻറെ ഭാഗമായാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. മുന്നറിയിപ്പുകൾ കൃത്യസമയത്ത് ആളുകളിൽ എത്തിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ സന്ദേശം’ എന്നും മെസേജിൽ വിശദീകരിക്കുന്നു.…

      Read More »
    • 5ജി ഫോണുമായി നോക്കിയ; വിലയും പ്രത്യേകതകളും ഇങ്ങനെ

      ദില്ലി: പുതിയ സ്മാർട്ട്ഫോണുമായി 5ജി സ്മാർട്ട്ഫോൺ ശ്രേണി വിപുലികരിക്കാൻ ഒരുങ്ങി നോക്കിയ. സെപ്തംബർ 11നായിരിക്കും ഈ 5ജി ഫോൺ അവതരിപ്പിക്കുക. ഇതിന്റെ മുന്നോടിയായി സെപ്തംബർ രണ്ടിന് കമ്പനി ഒരു ടീസർ വീഡിയോ പുറത്തിറക്കിയിരുന്നു. എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ഇന്ത്യയിൽ പുതിയ നോക്കിയ 5ജി ഫോൺ ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ മിഡ് റേഞ്ച് സെഗ്‌മെന്റിൽ അരങ്ങേറുമെന്നാണ് പ്രതീക്ഷ. G42 5G എന്നായിരിക്കും ഫോണിൻറെ പേര് എന്നാണ് വിവരം. അടുത്തിടെയാണ് കമ്പനി യുഎസിൽ നോക്കിയ C210 നൊപ്പം നോക്കിയ G310 5ജിയും പുറത്തിറക്കിയത്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ പെർപ്പിൾ, ഗ്രേ കളറുകളിലാണ് എത്തുക. ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോക്കിയ G42 5G നേരത്തെ യൂറോപ്പിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിന് ഏതാണ്ട് 199 യൂറോ അതായത് ഇന്ത്യൻ രൂപ 20,800 ആണ് പ്രതീക്ഷിക്കുന്ന വില. 6GB RAM + 128GB സ്റ്റോറേജ് പതിപ്പിനാണ് ഈ വില. കഴിഞ്ഞ മാസമാണ് നോക്കിയ G310…

      Read More »
    • ഇനി ദിവസങ്ങൾ മാത്രം ആപ്പിൾ ഐഫോൺ 15 ഉടനെത്തും

      കാത്തിരിപ്പിന് അവസാനമാകുന്നു. ആപ്പിൾ ഐഫോൺ 15 എത്താൻ ഇനി എട്ടു ദിവസങ്ങൾ കൂടിയേയുള്ളൂ. സെപ്തംബർ 12ന് ഇന്ത്യൻ സമയം രാത്രി 10:30നാണ് ലോഞ്ചിങ് നടക്കുന്നത്. ലോഞ്ചിങ്ങിന് മുന്നോടിയായി പല തരത്തിലുള്ള കിംവദന്തികളും പുറത്തു വരുന്നുണ്ട്. ഫോണിന്റെ പ്രാരംഭ വില 66,096.44 രൂപയായിരിക്കും എന്ന് സൂചനയുണ്ട്. ഐഫോൺ 14 സീരീസിന്റെ കഴിഞ്ഞ വർഷത്തെ വിലകൾ കണക്കിലെടുക്കുമ്പോൾ, വില 79,900 രൂപയിൽ ആരംഭിക്കുമെന്നും പറയപ്പെടുന്നു. ഐഫോൺ 13 മുതൽ സ്റ്റാൻഡേർഡ് മോഡലിന്റെ വില ആപ്പിൾ നിലനിർത്തിയിട്ടുണ്ട്. എന്നാൽ വിലയിൽ നേരിയ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. ഐഫോൺ 15 ന്റെ കളർ ഓപ്ഷനുകൾ നേരത്തെ ഓൺലൈനിൽ വന്നു തുടങ്ങിയിരുന്നു. ഷാസിക്കായി ഒരു പുതിയ മെറ്റീരിയൽ ഉപയോഗിക്കുന്നതിനാൽ ഈ ഹാൻഡ്‌സെറ്റുകൾ ഭാരം കുറഞ്ഞതായിരിക്കുമെന്ന് സൂചനയുണ്ട്. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവ ഗോൾഡ്, ഡീപ് പർപ്പിൾ എന്നീ…

      Read More »
    • ആധാർ സൗജന്യമായി പുതുക്കൽ സെപ്തംബര്‍ 14വരെ മാത്രം

      തിരുവനന്തപുരം: ആധാർ വിവരങ്ങൾ കൂട്ടിച്ചേർക്കാനും തിരുത്താനും സൗജന്യമായി സാധിക്കുന്ന സമയ പരിധി ഉടൻ അവസാനിക്കും. സെപ്തംബർ 14വരെയാണ് ആധാർ വിവരങ്ങൾ കൂട്ടിച്ചേർക്കാനും തിരുത്താനും സൗജന്യമായി സാധിക്കുന്ന അവസാന ദിവസം. അതായത് ഒരാഴ്ചയ്ക്ക് അടുത്ത് മാത്രമാണ് ബാക്കിയുള്ളത്. നേരത്തെ ജൂൺ 14വരെയായിരുന്നു ആധാർ വിവരങ്ങൾ തിരുത്താൻ സമയം അനുവദിച്ചത്. അത് പിന്നീട് മൂന്ന് മാസം കൂടി ദീർഘിപ്പിക്കുയായിരുന്നു. സർക്കാർ ആനുകൂല്യങ്ങൾക്കും മറ്റും ആധാർ ഐഡൻറിഫിക്കേഷൻ ആവശ്യമാണ്. പല രേഖകളും ആധാറുമായി ബന്ധിപ്പിക്കാൻ ഇതിനകം തന്നെ ആവശ്യപ്പെടുന്നുണ്ട്. പാൻ, പിഎഫ് പോലുള്ള സേവനങ്ങൾക്ക് ആധാർ ആവശ്യമാണ്. myaadhaar.uidai.gov.in വെബ് സൈറ്റ് വഴി ആധാർ വിവരങ്ങൾ ആധാർ ഉടമകൾക്ക് നേരിട്ട് സൗജന്യമായി തിരുത്താം. എന്നാൽ അക്ഷയ സെൻററുകൾ വഴി ഇത് ചെയ്യാൻ 50 രൂപ നൽകണം. ആധാർ എടുത്ത് കഴിഞ്ഞ പത്ത് വർഷത്തിൽ അതിലെ വിവരങ്ങൾ ഒന്നും അപ്ഡേറ്റ് ചെയ്യാത്തവർ പുതിയ സമയ പരിധിക്കുള്ളിൽ ആധാർ അപ്ഡേറ്റ് ചെയ്യണമെന്നാണ് ആധാർ ഏജൻസിയായ യുഐഡിഎഐ (യൂണിഫൈഡ് ഐഡൻറിഫിക്കേഷൻ…

      Read More »
    • ഇതാ എല്ലാം വിരല്‍ത്തുമ്പിലെത്തിക്കും! മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി എളുപ്പത്തില്‍ സേവനങ്ങൾ ലഭിക്കാൻ എം- പരിവാഹന്‍

      രാജ്യത്തെ പൗരന്മാര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് കേന്ദ്ര റോഡ്, ഹൈവേ മന്ത്രാലയം എം- പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. എം-പരിവാഹന ആപ്ലികേഷന്‍ സ്റ്റാറ്റസ് ഉപയോഗിച്ച്, താമസക്കാര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ സേവനങ്ങളോ ഹൈവേ ട്രാന്‍സ്പോര്‍ട് ഓഫീസുകളുമായി ബന്ധപ്പെട്ട സൗകര്യങ്ങളോ, എല്ലാ സാധുതയുള്ള RC/DL നമ്പറുകളും എപ്പോള്‍ വേണമെങ്കിലും എവിടെയും ഒറ്റ ക്ലിക്കിലൂടെ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ സാധിക്കും. ഇപ്പോഴിതാ കേരളത്തില്‍ എം-പരിവാഹന്‍ മൊബൈല്‍ ആപ്പ് വഴി ആര്‍സി സംബന്ധമായി ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് കേരളാ മോട്ടോര്‍ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡിയുടെ ഈ വിശദീകരണം. എംപരിവാഹൻ ആപ് ഡൗണ്‍ലോഡ് ചെയ്‍ത് താഴെ പറയുന്ന സേവനങ്ങള്‍ ആപ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്. mParivahan ആപ് ഡൗൺലോഡ് ചെയ്ത് താഴെ പറയുന്ന സേവനങ്ങൾ ആപ് ഉപയോഗിച്ച് ചെയ്യാം ആര്‍സി സംബന്ധമായവ 1.ഡൂപ്ലിക്കേറ്റ് RC അപേക്ഷ 2. RC യിലെ അഡ്രസ്സ് മാറ്റൽ 3. ലോൺ ചേർക്കൽ 4.…

      Read More »
    Back to top button
    error: