Sports
-
ഡെംബെലെ ബാഴ്സ വിട്ടേക്കില്ല
ജൂണിൽ കരാർ കാലാവധി അവസാനിക്കുന്ന ഉസ്മൻ ഡെംബെലെയെ ക്ലബ്ബിൽ നിലനിർത്താനുള്ള ശ്രമങ്ങളുമായി ബാഴ്സലോണ. ഡെംബെലെയെ ഒഴിവാക്കാൻ ജനുവരിയിൽ ബാഴ്സ ശ്രമം നടത്തിയിരുന്നു. പുതിയ ക്ലബ് കണ്ടെത്തണമെന്ന് താരത്തോട് ക്ലബ് ആവശ്യപ്പെട്ടു. എന്നാൽ, ഏറ്റവും പുതിയ സൂചനപ്രകാരം ബാഴ്സയുടെ മനം മാറിയിട്ടുണ്ട്. അതിൽ നിർണായക പങ്ക് വഹിച്ചത് പുതിയ പരിശീലകൻ ചാവി ഹെർണാണ്ടസ് ആണ്. ജനുവരി മുതൽ ചാവി ഡെംബെലെയെ സ്ഥിരമായി ടീമിൽ ഉൾപ്പെടുത്തി. ഡെംബെലെയെ ഒഴിവാക്കാനുള്ളതാണെന്നും സൈഡ്ബെഞ്ചിൽ ഇരുത്തിയാൽ മതിയെന്നുമുള്ള ശബ്ദങ്ങൾക്ക് ചെവികൊടുക്കാതെയായിരുന്നു ചാവിയുടെ നീക്കം.ചാവിക്ക് ഡെംബെലെയിൽ പൂർണവിശ്വാസമുണ്ടെന്നതാണ് താരവുമായി കരാർ പുതുക്കാനുള്ള ശ്രമം ക്ലബ് നടത്താനുള്ള പ്രധാന കാരണം. നിലവിൽ ലാ ലിഗയിൽ രണ്ടാംസ്ഥാനത്തേക്ക് ബാഴ്സ ഉയർന്നതിൽ നിർണായക പങ്ക് വഹിച്ചത് ഈ ഫ്രഞ്ച് താരമാണ്. ഇരുപത്തിനാലുകാരനായ ഡെംബെലെ ബാഴ്സ വിടാനുള്ള നീക്കത്തിന്റെ ഭാഗമായി ഫ്രഞ്ച് ക്ലബ് പാരീസാൻ ഷെർമയ്നുമായി വാക്കാൽ സമ്മതം അറിയിച്ചതായും റിപ്പോർട്ടുണ്ട്. ബാഴ്സ സ്പോർട്ടിംഗ് ഡയറക്ടർ മത്തേവു അലെമാനി ഡെംബെലെയുമായുള്ള കരാർ പുതുക്കാനുള്ള ശ്രമ ത്തിന്റെ…
Read More » -
ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഓസ്ട്രേലിയയ്ക്ക്
ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഓസ്ട്രേലിയയ്ക്ക്. ഫൈനലിൽ ഇംഗ്ലണ്ടിനെ 71 റണ്‍സിനു കീഴടക്കിയാണ് ഓസ്ട്രേലിയ ചാന്പ്യന്മാരായത്. സ്കോർ ഓസീസ്: 50 ഓവറിൽ 356-5; ഇംഗ്ലണ്ട്: 43.4 ഓവറിൽ 285. ഓസീസ് വിക്കറ്റ് കീപ്പർ എലിസ ഹീലിയുടെ (138 പന്തിൽ 26 ഫോർ അടക്കം 170) മികവിലാണ് ഓസ്ട്രേലിയ വൻ സ്കോർ നേടിയത്. ഓസീസിന്റെ ഏഴാം വനിതാ ലോകകപ്പ് കിരീടമാണിത്. 2013ലായിരുന്നു ഇതിനുമുൻപുള്ള കിരീട നേട്ടം. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയയ്ക്കായി ഹീലിക്കു പുറമേ ഓപ്പണർ റേച്ചൽ ഹെയ്ൻസ് (93 പന്തിൽ ഏഴ് ഫോർ അടക്കം 68), ബെത്ത് മൂണി (47 പന്തിൽ എട്ട് ഫോർ അടക്കം 62) എന്നിവർ തിളങ്ങി. മൂന്നു വിക്കറ്റ് വീഴ്ത്തിയ അന്യ ശ്രുഭ്സോളാണ് ഇംഗ്ലിഷ് പേസർമാരിൽ മികച്ചുനിന്നത്. ടൂർണമെന്റിൽ 509 റണ്‍സ് നേടിയ അലീസ ഹീലി, ഒരു വനിതാ ലോകകപ്പിൽ ആദ്യമായി 500 റണ്‍സ് പിന്നിടുന്ന താരം എന്ന റിക്കാർഡും സ്വന്തമാക്കി. മറുപടി ബാറ്റിംഗിൽ…
Read More » -
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് 194 റണ്‍സ്
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 194 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 193 റണ്‍സെടുത്തു. നായകൻ സഞ്ജു സാംസണ് 21 പന്തിൽ 30 റണ്‍സും ഷിമ്രോണ്‍ ഹെറ്റ്മെയർ 14 പന്തിൽ 35 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല. മുംബൈയ്ക്കായി ജസ്പ്രീത് ബുംറയും ടൈമൽ മിൽസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കീറോണ്‍ പൊള്ളാർഡ് ഒരു വിക്കറ്റും നേടി. ജോസ് ബട്ലറുടെ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാനെ മികച്ച നിലയിലെത്തിച്ചത്. 68 പന്തിൽ അഞ്ച് സിക്സും 11 ഫോറും ഉൾപ്പെടെ 100 റണ്‍സാണ് ബട്ലറുടെ ബാറ്റിൽനിന്നു പിറന്നത്. സീസണിൽ സെഞ്ചുറി നേടുന്ന ആദ്യ താരമാണ് ബട്ലർ.
Read More » -
‘ഒരുമയാണ് നന്മ’ എന്ന സന്ദേശവുമായി ‘ഹയാ, ഹയാ…’; തരംഗമായി ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഫിഫ പുറത്തിറക്കി. ‘ഹയാ ഹയാ’ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് യുഎസ് പോപ്പ് താരം ട്രിനിഡാഡ് കാര്‍ഡോണ, നൈജീരിയന്‍ ആഫ്രോ ബീറ്റ്സ് ഗായകന് ഡേവിഡോ, ഖത്തറി ഗായിക ഐഷ തുടങ്ങിയവരാണ്. ഗാനം പുറത്തിറക്കി മണിക്കൂറുകള്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറി. യൂട്യൂബില്‍ 30 ലക്ഷത്തില്‍ അധികം ആളുകള്‍ ഇതിനോടകം കണ്ടു. ‘ഒരുമയാണ് നന്മ’ എന്ന സന്ദേശം അടിസ്ഥാനമാക്കിയുള്ളതാണ് പാട്ടിലെ വരികള്‍. ഫിഫയുടെ സമൂഹികമാധ്യമ പ്ലാറ്റ്ഫോമിലൂടെ പുറത്തു വന്നതിനു പിന്നാലെ ഗാനം ആഘോഷമാക്കിയത് നൈജീരിയക്കാരാണ്. ‘നൈജീരിയ ലോകകപ്പിനു യോഗ്യത നേടിയില്ലെങ്കിലും ഡേവിഡോ ലോകകപ്പിനുണ്ടല്ലോ’ എന്നായിരുന്നു മിക്ക കമന്റുകളും. ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഘാനയോടു തോറ്റാണ് നൈജീരിയ പുറത്തായത്.
Read More » -
ഐപിഎല്‍ സംപ്രേക്ഷണാവകാശം: ലേലത്തിന്റെ അടിസ്ഥാന വില ഇരട്ടിയാക്കി
മുംബൈ: ഐപിഎല്‍ സംപ്രേക്ഷണാവകാശത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നിശ്ചയിച്ച പുതിയ ലേലക്കണക്കുകള്‍ പുറത്തു വന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാധ്യമങ്ങളുടെ സംപ്രേക്ഷണ അവകാശത്തിനുള്ള ലേലത്തുക ബിസിസിഐ പുറത്തുവിട്ടു. നാല് പാക്കേജുകളായി നടക്കുന്ന ലേലത്തിന് 32,890 കോടി രൂപയാണ് അടിസ്ഥാന വിലയായി കണക്കാക്കിയിരിക്കുന്നത്. ഈ തുക കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയാണ്. കഴിഞ്ഞ വര്‍ഷം 16,348 കോടി രൂപയ്ക്കാണ് സംപ്രേക്ഷണാവകാശം വിറ്റത്. എന്നാല്‍ കഴിഞ്ഞ വര്‍ത്തേക്കാള്‍ അധികമായി ഇത്തവണ ഐപിഎല്ലില്‍ പത്തു ടീമുകളാണ് മത്സരിക്കുക. അതുകൊണ്ടുതന്നെ 74 മത്സരങ്ങള്‍ ഉണ്ടാകും. ഒരു മത്സരം സംപ്രേക്ഷണം ചെയ്യുന്നതിലൂടെ 100 കോടി രൂപ സമാഹരിക്കാനാണ് ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) ശ്രമിക്കുന്നത്. കഴിഞ്ഞ തവണ (2017ല്‍) സ്റ്റാര്‍ ഇന്ത്യ 16,347.5 കോടി രൂപ മുടക്കി അഞ്ചു വര്‍ഷത്തേക്കുള്ള സംപ്രേഷണ അവകാശം നേടിയിരുന്നു. എന്നാല്‍ ഇത്തവണ നാല് വിഭാഗങ്ങള്‍ ഉള്ളതിനാല്‍ ഓരോന്നിനും പ്രത്യേകം ലേലം വിളിക്കണം.
Read More » -
അടിച്ചുകയറിയ ബാംഗ്ലൂരിനെ ജയിച്ചുകയറി പഞ്ചാബ്
മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി പഞ്ചാബ് കിങ്സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് അഞ്ചു വിക്കറ്റിനാണ് ജയിച്ചുകയറിയത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ബാക്കിനില്‍ക്കേ പഞ്ചാബ് മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്, ഭാനുക രജപക്സ എന്നിവര്‍ പഞ്ചാബിനായി മികച്ച തുടക്കമിട്ടപ്പോള്‍ വാലറ്റത്ത് തകര്‍ത്തടിച്ച ഒഡീന്‍ സ്മിത്താണ് പഞ്ചാബിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബിനായി മായങ്ക് – ധവാന് ഓപ്പണിങ് സഖ്യം 43 പന്തില്‍ നിന്ന് 71 റണ്‍സ് അടിച്ചുകൂട്ടി മിന്നുന്ന തുടക്കം സമ്മാനിച്ചു. മായങ്ക് 24 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 32 റണ്‍സെടുത്ത് മടങ്ങി. ധവാന് 29 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 43 റണ്‍സെടുത്തു. തുടര്‍ന്ന് ക്രീസിലെത്തിയ ഭാനുക രജപക്സ വെറും 22 പന്തില്‍ നിന്ന്…
Read More » -
ഐ.പി.എല്‍: നിലവിലെ ചാംപ്യന്മാരെ വീഴ്ത്തി കൊല്‍ക്കത്തയുടെ തുടക്കം
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആറ് വിക്കറ്റ് ജയം. 132 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 18.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 44 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. ഡ്വെയ്ന്‍ ബ്രാവോ ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ എം എസ് ധോണി 38 പന്തില്‍ പുറത്താവാതെ നേടിയ 50 റണ്‍സാണ് ചെന്നൈയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. റോബിന് ഉത്തപ്പയും (28) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ നിലവിലെ ചാംപ്യന്മാരെ രണ്ട് വിക്കറ്റ് നേടിയ ഉമേഷ് യാദവും സ്പിന്നര്‍മാരുമാണ് തളച്ചത്. കൊല്‍ക്കത്തയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചിരിരുന്നത്. ഓപ്പണിംഗ് വിക്കറ്റില്‍ രഹാനെ- വെങ്കടേഷ് അയ്യര്‍ (16) സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വെങ്കടേഷിനെ പുറത്താക്കി ബ്രാവോ ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്കി. പിന്നാലെ ക്രീസിലെത്തിയ നിതീഷ് റാണയും (21) മോശമല്ലാത്ത…
Read More » -
വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് നാളെ ജീവന്മരണ പോരാട്ടം
വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് നാളെ ജീവന്മരണ പോരാട്ടം.നാളെ രാവിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് സെമിയിൽ കടക്കാം. തോറ്റാൽ ഇന്ത്യ ടൂർണമെൻറിൽ നിന്നും പുറത്താകും. നിലവിലെ ഫൈനലിസ്റ്റുകളായ മിതാലി രാജിന്റെ സംഘത്തിന് അഗ്നി പരീക്ഷയാണ് ഞായറാഴ്ചത്തെ മത്സരം. ഹാഗ്ലി ഓവലിൽ ശക്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യൻ പെൺപടയുടെ എതിരാളികൾ.ഇതിനകം ടൂർണമെന്റിന്റെ സെമി ഉറപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്ക് സമ്മർദ്ദം ഏതുമില്ല. പക്ഷെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ സമ്മർദ്ദത്തിലാണ്. കളിച്ച 6 മത്സരങ്ങളിൽ നിന്നും 6 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്.പോയിൻറ് പട്ടികയിൽ വിൻഡീസ് മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. ദക്ഷിണാഫിക്കയ്ക്കെതിരെ വിജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യയെ സെമിയിലെത്തിക്കില്ല. മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ അഭാവവും മധ്യനിര ബാറ്റർമാരുടെ സ്ഥിരതയില്ലാത്ത പ്രകടനവുമാണ് ഇന്ത്യയെ ഈ അവസ്ഥയിലെത്തിച്ചത്. ക്യാപ്ടൻ മിതാലി രാജ് ബാറ്റിംഗിൽ ഫോമിലല്ല. ഷെഫാലി വെർമയ്ക്കും സ്മൃതി മന്ദാനയ്ക്കും ഹർമൻ പ്രീത് കൌറിനും ബാറ്റിംഗിൽ സ്ഥിരത പുലർത്താനാകുന്നില്ല. പൂജ വസ്ട്രാർക്കറും സ്നേഹ് റാണയും പുറത്തെടുക്കുന്ന…
Read More » -
ബുക്ക്മൈഷോ ഐ.പി.എല്‍. ടിക്കറ്റ് വിതരണാവകാശം സ്വന്തമാക്കി
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15-ാം പതിപ്പിന്റെ ടിക്കറ്റ് ബുക്കിംഗിനുള്ള അവകാശം സ്വന്തമാക്കി ബുക്ക്മൈഷോ. എക്സ്ക്ലൂസീവ് ടിക്കറ്റിംഗ് അവകാശങ്ങള്‍ക്കൊപ്പം, ഐപിഎല്ലിന്റെ 15-ാം എഡിഷന്റെ ഗേറ്റ് എന്‍ട്രി, സ്പെക്ടറ്റര്‍ മാനേജ്മെന്റ് സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്റ്റേഡിയങ്ങള്‍ക്കുമുള്ള വേദി സേവനങ്ങളും അവര്‍ നിയന്ത്രിക്കും. നിലവിലെ സീസണില്‍ മുംബൈ, നവി മുംബൈ, പൂനെ എന്നിവിടങ്ങളിലായി നാല് സ്റ്റേഡിയങ്ങളിലായി 70 മത്സരങ്ങളാണുള്ളത്. മുംബൈയിലെ വാങ്കഡെയിലും ബ്രാബോണ്‍ സ്റ്റേഡിയത്തിലും 20 മത്സരങ്ങള്‍ വീതവും നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ 15 മത്സരങ്ങളും പൂനെയിലെ എംസിഎ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 15 മത്സരങ്ങളും നടക്കും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ ശനിയാഴ്ച വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, പഞ്ചാബ് കിംഗ്സ്, രാജസ്ഥാന് റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, സണ്‍റൈസേഴ്സ്…
Read More » -
ഐ. പി. എല്‍: 25 ശതമാനം കാണികളെ അനുവദിച്ചേക്കും
ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കുമ്പോളും എത്ര ശതമാനം കാണികള്‍ക്ക് പ്രവേശനം ഉണ്ടാകുമെന്നതിൽ വ്യക്തതയില്ല. എന്നാൽ ആരാധകര്‍ക്ക് പ്രതീക്ഷ നല്കുന്ന തരത്തിൽ സ്റ്റേഡിയത്തില്‍ കാണികളെ അനുവദിക്കാന്‍ സാധ്യത ഉണ്ടെന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. പ്രാരംഭ മത്സരങ്ങൾക്ക് സ്റ്റേഡി യങ്ങളിൽ 25 ശതമാനം കാണികളെ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. മാർച്ച് 26ന് വാങ്കഡെയിൽ നടക്കുന്ന ചെന്നൈ-കോൽക്കത്ത മത്സരത്തോടെയാണ് പതിനഞ്ചാം സീസൺ ആരംഭിക്കുക. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ വരും മത്സരങ്ങൾക്ക് കൂടുതൽ കാ ണികളെ പ്രവേശിപ്പിച്ചേക്കും എന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.
Read More »