Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

വയനാട് ടൗണ്‍ഷിപ്പ്: വരവെത്ര? ചെലവെത്ര? ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ പണം ഇതുവരെ എന്തു ചെയ്തു? വീടുകള്‍ക്കു മാത്രമല്ല, കുട്ടികളുടെ പഠനം മുതല്‍ എസ്‌റ്റേറ്റ് തൊഴിലാളികളുടെ പുനരധിവാസംവരെ സര്‍ക്കാര്‍ നല്‍കിയത് കോടികള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പ്രത്യേകം അക്കൗണ്ട് ആയിട്ടാണ് ഈ തുക സൂക്ഷിച്ചിട്ടുള്ളത്. ഈ തുക ചെലവിടുക വയനാടിനുവേണ്ടി മാത്രമായിരിക്കും. നേരത്തേ, യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയടക്കം ഈ തുകയെവിടെയെന്നു ചോദിച്ചിരുന്നു. സിഎംഡിഎആര്‍എഫ് വെബ്‌സൈറ്റില്‍ കയറിയാല്‍ ഈ കണക്കുകള്‍ കൃത്യമായി അവിടെ നല്‍കിയിട്ടുണ്ട്.

വയനാട്: കേരളം ഇന്നുവരെ കാണാത്ത ദുരന്തത്തില്‍ വിറങ്ങലിച്ചുപോയ ജനതയ്ക്കായി ഒരുക്കുന്ന വീടുകളുടെ ആദ്യഘട്ടത്തിന്റെ താക്കോല്‍ ദാനം മാര്‍ച്ച് ഒന്നിനു മുഖ്യമന്ത്രി നിര്‍വഹിക്കുകയാണ്. നാനൂറോളംപേരാണ് ഒറ്റയടിക്ക് ദുരന്തത്തില്‍ ഒലിച്ചുപോയത്. കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ നിര്‍മിച്ച വീടുകളില്‍ ആദ്യഘട്ടമായി പൂര്‍ത്തിയാക്കിയ 178 വീടുകളാണു കൈമാറുന്നത്. നറുക്കെടുപ്പിലൂടെയാണ് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഏഴു സെന്റില്‍ 1000 ചതുരശ്രയടിയില്‍ 20 ലക്ഷം വീതം ചെലവിട്ടാണ് വീടുകള്‍ നിര്‍മിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്് സൊസൈറ്റിക്കാണു ചുമതല.

എത്രകോടിയെത്തി?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയ കോടികള്‍ എന്തു ചെയ്തു എന്നതാണ് പൊതുവേ ഉയരുന്ന ചോദ്യം. ദുരന്തംകണ്ടു ഞെട്ടിയവര്‍ കൈയിലുള്ള ഇത്തിരിപ്പൊന്നുവരെ നല്‍കിയാണ് ദുരിതാശ്വാസ നിധി നിറച്ചത്. ടൗണ്‍ഷിപ്പ് എന്നതു വെറുമൊരു വീടു നിര്‍മാണമല്ല. ആശുപത്രി, കളിസ്ഥലം, എല്ലാ മേഖലയെയും ബന്ധിപ്പിച്ചു റോഡുകള്‍, അങ്കണവാടി, ഓഡിറ്റോറിയം എന്നിവയടക്കമാണിവിടെ നിര്‍മിക്കുന്നത്. കേരളം നല്‍കിയ 774 കോടിയിലാണ് ഈ സ്വപ്‌നങ്ങള്‍ക്കു ചിറകുവച്ചത്. കണക്കുകള്‍ കൃത്യമായി എഴുതിവയ്ക്കുമെന്നു മന്ത്രി കെ. രാജനും വ്യക്തമാക്കിയിട്ടുണ്ട്.

ലഭിച്ച പണം

Signature-ad

സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുജനങ്ങള്‍: 457.4 കോടി
മറ്റു സര്‍ക്കാരുകളും ബാങ്കുകളുമടക്കം: 316.58 കോടി
എല്ലാംകൂടിച്ചേരുമ്പോള്‍ ആകെ 773.98 കോടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പ്രത്യേകം അക്കൗണ്ട് ആയിട്ടാണ് ഈ തുക സൂക്ഷിച്ചിട്ടുള്ളത്. ഈ തുക ചെലവിടുക വയനാടിനുവേണ്ടി മാത്രമായിരിക്കും. നേരത്തേ, യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയടക്കം ഈ തുകയെവിടെയെന്നു ചോദിച്ചിരുന്നു. സിഎംഡിഎആര്‍എഫ് വെബ്‌സൈറ്റില്‍ കയറിയാല്‍ ഈ കണക്കുകള്‍ കൃത്യമായി അവിടെ നല്‍കിയിട്ടുണ്ട്.

എത്ര ചെലവിട്ടു?

ഇതുവരെ ചെലവിട്ടത് 165.87 കോടി മാത്രമാണ്. ബാക്കിയുള്ള 600 കോടി ഇപ്പോഴും അക്കൗണ്ടിലുണ്ട്. ഈ തുക തൊട്ടടുത്ത ദിവസം ചെലവിടുകയല്ല, വയനാടിനുവേണ്ടി പൂര്‍ണമായും ചെലവിടുകയാണു ലക്ഷ്യം. മൊത്തം 410 വീടുകള്‍ നിര്‍മിക്കാനാണു ലക്ഷ്യമിടുന്നത്. ഇതില്‍ 178 വീടുകള്‍ പൂര്‍ത്തിയായി. 410 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ 1662 ആളുകള്‍ക്ക് അവിടെ താമസ സൗകര്യമൊരുങ്ങും. ആകെ ചെലവു പ്രതീക്ഷിക്കുന്നത് 351 കോടിയാണ്.

കളക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് 7.65 കോടിയാണു നല്‍കിയത്. അടിയന്തര സാഹചര്യത്തില്‍ കളക്ടര്‍ക്കു ചെലവഴിക്കാന്‍ വേണ്ടിയാണ് ഇത്രയും തുക നല്‍കിയത്. ദുരന്തത്തില്‍ പെട്ടവര്‍ക്കു താത്കാലികമായി വാടകവീട് നല്‍കാന്‍ 50 ലക്ഷം രൂപ ചെലവിട്ടു. രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പഠനത്തിന് രണ്ടുകോടി 10 ലക്ഷം കോടിയും നല്‍കി.

ടൗണ്‍ഷിപ്പിനു പ്രാഥമികമായി നല്‍കിയത് 20 കോടിയാണ്. ടൗണ്‍ഷിപ്പിനു പുറത്തുപോയവര്‍ക്കായി 13.91 കോടി നല്‍കി. ഇവര്‍ ടൗണ്‍ഷിപ്പില്‍ വീടു വേണ്ടെന്നും 15 ലക്ഷം രൂപവീതം നല്‍കിയാല്‍ മതിയെന്നും പറഞ്ഞവര്‍ക്കു നല്‍കിയ തുകയാണിത്. നിത്യച്ചെലവിനു കുടുംബശ്രീവഴി 3.62 കോടി നല്‍കി. ടൗണ്‍ഷിപ്പിനു സ്ഥലം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിനു നല്‍കിയത് 43.56 കോടിയാണ്. ഇവിടുത്തെ തൊഴിലാളികളുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി 77.5 ലക്ഷം ചെലവിട്ടു.

ദുരന്തത്തില്‍ കന്നുകാലികളടക്കം ജീവനോപാധികള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കു നല്‍കിയത് 90.17 കോടിയാണ്. പുതിയ സംരംഭം തുടങ്ങാന്‍വേണ്ടിയാണ് പണം നല്‍കിയത്. ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളാന്‍ 18.76 കോടിയും ചെലവിട്ടു. ഇതുവവെ ആകെ ചെലവിട്ടത് 165.87 കോടി. ബാക്കി ചെറുകിട കണക്കുകളുടെ വിവരം സിഎംഡിആര്‍എഫ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇവയെല്ലാം കിഴിച്ചു ബാക്കിയുള്ള 608.11 കോടി സര്‍ക്കാരിന്റെ അക്കൗണ്ടില്‍ ബാക്കിയുണ്ട്.

ദുരിതാശ്വാസ നിധി ആരു കൈകാര്യം ചെയ്യുന്നു?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയല്ല, അത് റവന്യൂ വകുപ്പാണ്. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന അക്കൗണ്ടിനെയാണ് ദുരിതാശ്വാസ നിധിയെന്നു പറയുന്നത്. ടെന്‍ഡര്‍ ഇല്ലാതെ ഊരാളുങ്കലിന് 750 കോടി നല്‍കിയെന്നാണു പ്രതിപക്ഷം പറയുന്നത്. സുതാര്യതയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. സുതാര്യതയുണ്ടോയെന്നറിയാന്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.

ഫെയ്സ്ബുക്ക് പേജ്

യൂട്യൂബ് ചാനല്

#WayanadTownship, #WayanadRehabilitation, #KeralaGovt, #CMDRF, #KeralaNews, #WayanadUpdates, #PinarayiVijayan, #LandslideRecovery #Wayanad_Township_Data, #Kerala_Relief_Fund_Accounts, #Wayanad_Rehabilitation_Project_2026, #CMDRF_Wayanad_Status, #Elston_Estate_Housing #WayanadTownship, #KeralaWithWayanad, #CMDRF, #RebuildingWayanad, #KeralaGovernment, #TransparencyInRelief, #WayanadNews, #HousingProject

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: