Breaking NewsKeralaLead NewsNEWS

പി എസ് സി ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഇനി മുതൽ 40 വയസ്!! എസ് സി-എസ് ടി- 45, ഒബിസി വിഭാഗങ്ങൾക്കും തത്തുല്യമായ വർധന, ഭാവിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിതമായി പേര് നൽകരുത്…നിർദേശം

തിരുവനന്തപുരം: പിഎസ് സി ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി ഉയർത്തി സർക്കാരിന്റെ സുപ്രധാന നീക്കം. നിലവിൽ 36 വയസാണ് പ്രായപരിധി. എസ് സി-എസ് ടി വിഭാഗത്തിലുള്ളവർക്ക് 45 വയസുവരെ അപേക്ഷിക്കാം. ഇന്നു ചേർന്ന മന്ത്രിസഭ യോഗമാണ് പി എസ് സി പ്രായപരിധി കൂട്ടാൻ തീരുമാനിച്ചത്. ജെബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചു. കൂടാതെ കമ്മീഷൻറെ 32 ശുപാർശകൾ കൂടി അംഗീകരിച്ചു.

ഒബിസി വിഭാഗങ്ങൾക്കും തത്തുല്യമായ വർധനയുണ്ടാകും. ഒബിസിക്ക് യ്ക്ക് 39 വയസാണ് ഇപ്പോഴത്തെ പ്രായപരിധി. എസ് സി/എസ് ടി വിഭാഗത്തിന് 41 ആണ് അപേക്ഷിക്കാനുളള ഇപ്പോഴത്തെ പ്രായപരിധി. അതുപോലെ ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് വിഷയത്തിലും മന്ത്രിസഭ തീരുമാനത്തിൽ ധാരണയായി. 1947 എന്ന വർഷം മാനദണ്ഡമാക്കേണ്ടെന്നാണ് തീരുമാനം. ജാതി സമുദായ സർട്ടിഫിക്കറ്റിന് ബിഷപ്പ് നൽകുന്ന രേഖ പരിഗണിക്കും.

Signature-ad

വീടുകൾക്ക് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻ‍സിന് മന്ത്രിസഭാ തീരുമാനമായി. പ്രകൃതിദുരന്തങ്ങൾ മൂലമുള്ള നഷ്ടങ്ങളിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് ഇൻഷുറൻസ്. ഭാവിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിതമായി പേര് നൽകരുതെന്നും യോഗത്തിൽ നിർദേശമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: