Breaking NewsCrimeKeralaLead NewsNEWS

കൊച്ചി മറൈൻ ഡ്രൈവിൽ മഴവിൽ പാലത്തിനു നവജാത ശിശുവിന്റെ മൃതദേഹം!! പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാത്ത കുഞ്ഞിന്റെ ശരീരം കായലിൽ കൂടി ഒഴുകി നടക്കുന്ന നിലയിൽ

കൊച്ചി: കൊച്ചിയിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനു സമീപമാണ് ആൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം സെൻട്രൽ പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കരയിലെത്തിച്ചത്.

ഇതുവഴി വന്ന രണ്ട് പെൺകുട്ടികളാണ് കായലിൽ മൃതദേഹം ഒഴുകുന്ന നിലയിൽ കണ്ടത്. പൊക്കിൾകൊടിയോട് കൂടിയ കുഞ്ഞിന്റെ മൃതദേഹമായിരുന്നു ഇതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അതേസമയം മൃതദേഹത്തിന്റെ പഴക്കം നിർണയിക്കാൻ ആയിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: