തൃശൂർ:ലോക ഫുട്ബാളിലെ പ്രിയതാരങ്ങളുടെയും ടീമിന്‍റെയും ചിത്രങ്ങള്‍ ഗ്രാമാന്തരങ്ങള്‍ തോറും ഉയര്‍ന്നുകൊണ്ടിരിക്കുമ്ബോള്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ പടുകൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തിയാണ് തൃശൂർ പാത്രമംഗലത്തെ ഫുട്ബാള്‍ പ്രേമികള്‍ വ്യത്യസ്തരാകുന്നത്.
പുഴയോരത്തെ പാടശേഖരത്തിലാണ് കട്ടൗട്ട് സ്ഥാപിച്ചത്. 45 അടി ഉയരമുള്ള കട്ടൗട്ട് പാത്രമംഗലം പാര്‍ഥസാരഥി ക്ഷേത്ര പരിസരത്തുനിന്ന് ബാന്‍ഡ് വാദ്യങ്ങളുടെയും ശിങ്കാരിമേളത്തിന്റെയും അകമ്ബടിയോടെ മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം മുഹമ്മദ് ഷെഫീക്കിന്റെ നേതൃത്വത്തിലാണ് കൊണ്ടുപോയി സ്ഥാപിച്ചത്.